സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം/HSS
ദൃശ്യരൂപം
കോതമംഗലത്തിന് തിലകക്കുറിയായി വിരാജിക്കുന്ന സെൻറ് അഗസ്റ്റിൻസ് ഗേൾസ് ഹൈസ്കൂൾ ഹയർ സെക്കൻററിയായി ഉയർത്തപ്പെട്ടത് 2000 ാം ആണ്ടിലാണ്. സ്കൂളിൻെറഉന്നത നിലവാരവും, കെട്ടിട സൗകര്യവും ബോധ്യപ്പെട്ട് 2000ജൂലൈ 26 ന് ഹയർസെക്കൻററി സ്കൂളായി ഉയർത്തപ്പെടുകയും സയൻസ് രണ്ട് ഗ്രൂപ്പുകളും, ഒരു ഹ്യുമാനിറ്റീസ് ഗ്രൂപ്പുംഉൾപ്പെടെ മൂന്ന് ബാച്ചുകൾ അനുവദിച്ച് ലഭിക്കുകയും ചെയ്തു. വിശാലവും, സൗകര്യപ്രദവുമായ കെട്ടിടത്തിൽ, ഫലപ്രദമായ അദ്ധ്യയനം നടത്തുന്നതിന് കുട്ടികൾക്ക് സാധിക്കത്തക്ക വിധത്തിൽ വിഷയാടിസ്ഥാനത്തിലുള്ള ലാബുകളും, കനപ്യുട്ടർ ലാബും, മൾട്ടിമീഡിയ റൂമും സ്കുൂളിൻെറ പ്രത്യേകതകളാണ്.
പ്രിൻസിപ്പൽ സി. മരിയാൻസിയുടെ നേതൃത്വത്തിൽ പതിനേഴ് അദ്ധ്യാപകർ ഇവിടെ അദ്ധ്യയനം നടത്തുന്നു.