മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2013-14

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

നൂറു ശതമാനം കൈവരിച്ച അഭിമാനത്തോടെ ഈ അധ്യയന വർഷം ഞങ്ങൾ ആരംഭിച്ചു. ഈ വർഷം 1400 വിദ്യാർത്ഥികൾ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. 58 അധ്യാപകരും 5 അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു.

പ്രവേശനോത്സവം

2013-14 അധ്യയനവർഷത്തിലെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. നവാഗതരായ വിദ്യാർത്ഥികളെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ മധുരം നൽകി സ്വാഗതം ചെയ്തു

PTA

ഈ അധ്യയനവർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിനായി ശ്രീ. ആന്റണി ജോസഫ് മഞ്ഞളിയെ പി.ടി.എ പ്രസിഡന്റായും ശ്രീമതി രാജി രാജനെ എം.പി ടി.എ പ്രസിഡന്റായും തിരഞ്ഞടുത്തു. ഈ വർഷത്തെ സ്ക്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്ക്കൂൾ ലീഡർ ആയി ഡെൽജോ ഡേവീസിനേയും ചെയർ പെഴ്സണായി ഡെൽമ ഡേവീസിനേയും തിരഞ്ഞെടുത്തു. ഈ വർഷത്തെ ഓണാഘോഷം ഏറ്റവും വിപുലമായിട്ടാണ് ആഘോഷിച്ചത്. പായസം ഉൾപ്പടെയുള്ള വിഭവസമൃദ്ധമായ ഓണസദ്യ തയ്യാറാക്കുന്നതിൽ പി.ടി.എയുടെ പങ്ക് വളരെ വലുതാണ്.

എസ്.എസ്.എൽ.സി

ഈ വർഷം 17 വിദ്യാർത്ഥികൾക്ക് രാജ്യപുരസ്കാർ അവാർഡ് ലഭിച്ചു. പുതുക്കാട് നിയോജകമണ്ഡലത്തിലെ ഹൈസ്ക്കൂളുകളിൽ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും പ്രശസ്തമായ വിജയം കൈവരിച്ച ഹൈസ്ക്കൂളിന് തോമസ് മഞ്ഞളി അനുസ്മരണ സമിതി ഏർപ്പെടുത്തിയ അവാർഡ് മാത സ്ക്കൂളിനാണ് ലഭിച്ചത്. എസ്.എസ്.എൽ.സിയിൽ ഗണിതത്തിന്ന് എ പ്ലസ്നേടുന്ന വിദ്യാർത്ഥികൾക്ക് വത്സ പോൾ ടീച്ചർ 10,000 രൂപ എൻഡോവ്മെന്റ് ഏർപ്പെടുത്തി. ഉപജില്ലാ കലാമേളയിൽ വ്യക്തിഗത ഇനത്തിൽ പങ്കെടുത്ത് ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ഈ സ്ക്കൂളിലെ വിദ്യാർത്ഥിക്ക് അബി മാസ്റ്റർ 3000 രൂപയും എൻഡോവ്മെന്റ് ഏർപ്പെടുത്തി.

ദിനാചരണം

സ്വാതന്ത്ര്യദിനം, ശിശുദിനം, അധ്യാപകദിനം, ഭാഷാദിനങ്ങൾ തുടങ്ങി ചരിത്രപ്രാധാന്യമുള്ള എല്ലാ ദിനങ്ങളും യഥോചിതം കൊണ്ടാടി. മലയാള മനോരമ ദിനപ്പത്രം ഏർപ്പെടുത്തിയ 'നല്ല പാഠം' പദ്ധതിയിൽ തൃശ്ശൂർ ജില്ലയിലെ മികച്ച പ്രവർത്തനം കാഴ്ചവെച്ച സ്ക്കൂളിനുള്ള ട്രോഫിയും പ്രശസ്തിപത്രവും മാത ഹൈസ്ക്കൂളിന് ലഭിച്ചു. 600 സ്ക്കൂളുകളിൽനിന്നാണ് മികച്ച സ്ക്കൂളായി തിരഞ്ഞെടുത്തത്. 'നല്ല പാഠം' കോർഡിനേറ്റർമാരായ വി.ഡി. ജോഷി, ജോവൽ വി. ജോസഫ് തുടങ്ങിയ അധ്യാപകരാണ് നേതൃത്വം നൽകിയത്. ജൂൺ-19 വായനാദിനത്തോടനുബന്ധിച്ച് വായനാവാരം ഉദ്ഘാടനവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും അളഗപ്പനഗർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഭാഗ്യവതി ചന്ദ്രൻ നിർവ്വഹിച്ചു. വിശിഷ്ടാതിഥികളായെത്തിയ കത്രീന, കൊച്ചു ത്രേസ്യ, മറിയാമ്മ എന്നീ മുത്തശ്ശിമാർ സ്ക്കൂൾ അസംബ്ലിയിൽ വിവിധ പത്രങ്ങൾ വായിക്കുകയും അവരുടെ പള്ളിക്കൂടനുഭവങ്ങൾ, വായനാനുഭവങ്ങൾ എന്നിവ വിദ്യാർത്ഥികളുമായി പങ്കുവെക്കുകയം ചെയ്തത് അവിസ്മരണീയ അനുഭവമായിത്തീർന്നു. കേരള നിയമനിർമ്മാണസഭയുടെ 125-ാം വാഷികത്തോടനുബന്ധിച്ച് നടത്തിയ അഭിരുചി പരീക്ഷയിൽ ജില്ലാതലത്തിൽ വിജയിച്ച് സംസ്ഥാനതലത്തിൽ പങ്കെടുത്ത് സമ്മാനം കരസ്ഥമാക്കിയ ലെയ ജോജു തിരുവനന്തപുരത്ത് നിയമമന്ദിരത്തിൽ ഡെപ്യൂട്ടി സ്പീക്കർ ശ്രീ. എൻ ശക്തനിൽനിന്ന് സമ്മാനം സ്വീകരിച്ചു. എസ്.ബി.ഐ. നടത്തിയ ബാങ്ക് ക്വിസിൽ വിജയികളായ വിഷ്ണു എ.പി, ക്ലിൻസ് ചാക്കോ, ആൽബർട്ട് ക്രിസ്റ്റിൻ w എന്നിവർക്ക് ക്യാഷ് അവാർഡും സ്ക്കൂളിന് ഒരു വാട്ടർ പ്യൂരിഫെയർഉം ലഭിച്ചു. വിജ്ഞാനോത്സവം പഞ്ചായത്ത് തലത്തിൽ 4-ാം ക്ലാസ് വിദ്യാർത്ഥികളായ അന്നട്രീസ, അനുഗ്രഹ ഷിബു എന്നിവർ സമ്മാനർഹരായി. വിദ്യാർത്ഥികളിൽ സഹാനുഭൂതിയും മനുഷ്യസ്നേഹവും വളർത്തുക എന്ന സദ്ഉദ്ദേശ്യത്തോടെ തുടങ്ങിവെച്ച ചാരിറ്റി ഫണ്ട് കളക്ഷൻ നല്ല രീതിയിൽതന്നെ തുടർന്നുവരുന്നു.

കായികം

Sports മത്സരങ്ങളിൽ, കണ്ണൂരിൽ നടന്ന ഉത്തരമേഖല സ്ക്കൂൾ ഗെയിംസിലും കോഴിക്കോട് നടന്ന കേരള സംസ്ഥാനസ്ക്കൂൾ ഗെയിംസിലും ജൂനിയർ ആൺകുട്ടികളുടെ വോളിബോൾ മത്സരത്തിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ തൃശ്ശൂർ ജില്ലാ ടീമിലെ ജസ്റ്റിൻ പുല്ലേലി, ഡിബിൻ ഡേവിസ്, അനന്തു കെ. ബി, അജ്മൽ, അനന്തു കൃഷ്ണൻ എന്നിവർ മാത ഹൈസ്ക്കൂൾ വിദ്യാർത്ഥികളാണ്. 2013-14 അധ്യയനവർഷത്തിൽ മികവിന്റെ കിരീട നേട്ടങ്ങളുമായി മണ്ണംപേട്ട മാത സ്ക്കൂളിന്റെ ഭാഗമായ Red lands വോളിബോൾ എക്സലൻസ് കോച്ചിങ്ങ് സെന്റർ ജൈത്രയാത്ര തുടങ്ങുന്നു. കേരള സംസ്ഥാന സ്ക്കൂൾ ജൂനിയർ വോളിബോൾ ടീമിലേക്ക് അനന്തു കെ. ബി, ജസ്റ്റിൻ പുല്ലേലി, ഡിബിൻ ഡേവീസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

കലോത്സവം

ഈ വർഷത്തെ ചേർപ്പ് ഉപജില്ല കലോത്സവത്തിൽ HS വിഭാഗം 110 പോയിന്റോടെ 4-ാം സ്ഥാനം നേടി. മോണോ ആക്ട് HS (സഞ്ജയ് ടി. എം), മൃദംഗം HS (അർജുൻ എസ്. നായർ), ഉറുദു സംഘഗാനം UP, ഗാനമേള HS, ചെണ്ടമേളം എന്നീ ഇനങ്ങൾ ഫസ്റ്റ് with A grade ആയി ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ലേബർ ഇൻഡ്യയുടെ സ്ഥിരം വരിക്കാർക്ക് നടത്തുന്ന നറുക്കെടുപ്പ് മത്സരത്തിൽ നമ്മുടെ സ്ക്കൂളിലെ അഞ്ജന കെ. എ, വിഷ്ണു കെ. എന്നീ വിദ്യാർത്ഥികൾക്ക് Tabletകൾ സമ്മാനമായി ലഭിച്ചു. ചേർപ്പ് ഉപജില്ലാതലത്തിൽ നടന്ന ജലസഹകരണവർഷ സെമിനാറിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ ജൂഡിറ്റ് ജോയ് ഒന്നാം സ്ഥാനം നേടി. ചേർപ്പ് സബ് ജില്ലാ കലാസാഹിത്യവേദി മത്സരത്തിൽ കുട്ടിക്കവിതയ്ക്ക് ഗോപിക ഗോപിനാഥൻ (Std 2 A) ഒന്നാം സ്ഥാനം കരസ്ഥമാക്കി. ചേർപ്പ് സബ്ജില്ലാ ബാലകലോത്സവം കവിതാലാപനത്തിൽ 4-ാം ക്ലാസ്സിലെ ആൻമരിയ A grade നേടി. സ്വദേശി ക്വിസിൽ സേതുലക്ഷ്മിക്ക് ഒന്നാം സ്ഥാനം നേടാനായി. ഈ അധ്യയനവർഷത്തിലെ ചേർപ്പ് ഉപജില്ലാ ശാസ്ത്രമേളയിൽ ക്വിസിന് രണ്ടാം സ്ഥാനവും സയൻസ് നാടകത്തിന് മൂന്നാം സ്ഥാനവും നേടി. ചേർപ്പ് ഉപജില്ലാ കലോത്സവത്തിൽ സ്നേഹ ഒ.എസ് കവിതാ രചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. റവന്യു ജില്ലാ മത്സരത്തിൽ നാടൻ പാട്ടിന് മൂന്നാം സ്ഥാനവും കവിതാരചന മത്സരത്തിൽ സ്നേഹ ഒ.എസ് മൂന്നാം സ്ഥാനത്തിനും അർഹയായി. Health Clubന്റെ നേതൃത്വത്തിൽ മഴക്കാല രോഗങ്ങളെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ്സ് നടത്തി. അളഗപ്പ കൃഷിഭവന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സൗജന്യമായി വിത്ത് വിതരണം ചെയ്തു.

ടെലിഫിലം

ക്കൂളിൽ പഠിക്കുന്ന 15 വിദ്യാർത്ഥികളുടെ വീടുകളിൽ വൈദ്യുതി ഇല്ല എന്നു മനസ്സിലാക്കി. ആ വീടുകളിൽ വൈദ്യുതികണക്ഷൻ എത്തിക്കുന്നതിന് രൂപീകരിച്ച 'കൂട്ടുവെളിച്ചം' പദ്ധതി വൻ വിജയകരമായി തീർന്നു. വിദ്യാർത്ഥികൾക്ക് വെളിച്ചം നൽകിയതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് റെയ്സൽ പോൾ ടീച്ചർ തിരകഥയെഴുതി, സംവിധായകൻ ജോസഫ് വട്ടോലി സംവിധാനം ചെയ്ത 'കൂട്ടൂവെളിച്ചം' ടെലിഫിലിം കേരളചലച്ചിത്രോത്സവത്തിൽ തിളങ്ങി. 'കൂട്ടുവെളിച്ചം' മുൻ കൺവീനർ ശ്രീ.പി.പി. ആന്റണിയാണ് ഇതിന് ചുക്കാൻ പിടിച്ചത്. KSEB പുതുക്കാട് വരന്തരപ്പിള്ളി സെക്ഷനുകൾക്ക് മാത ഹൈസ്ക്കൂളിന്റെ ഉപഹാരം നൽകി. ഈ വർഷത്തെ PTA ജനറൽ ബോഡിയോഗത്തിൽ 'ഹരിതകം' CD എടുത്ത ഫ്രാൻസിസ് തോമസ് മാസ്റ്ററേയും 'കൂട്ടുവെളിച്ചം' ടെലിഫിലം തിരകഥാകൃത്തായ ശ്രീമതി റെയ്സൽ പോൾ ടീച്ചറേയും J1th International Documentary and Short Film Festival of Kerala (face to face) അവാർഡ് ജേതാവും ഈ സ്ക്കൂളിലെ സ്റ്റാഫ് സെക്രട്ടറിയും കെമിസ്ട്രി അധ്യാപികയുമായ ശ്രീമതി എം. കെ. ലൂസിയുടെ മകനുമായ ജോൺ ലേഞ്ചോയേയും ആദരിച്ചു

സംയോജിത നീർത്തടപരിപാലനം

കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ സംയോജിത നീർത്തടപരിപാലനപരിപാടിയുടെ ഭാഗമായി നമ്മുടെ സ്ക്കൂളിൽ 3,68,700 രൂപ ചെലവിൽ 90,000 ലിറ്റർ ജലസംഭരണശേഷിയുള്ള ഒരു മഴവെള്ളസംഭരണി നിർമ്മിച്ചു. ഇതിന്റെ ഉദ്ഘാടനം പുതുക്കാട് നിയോജകമണ്ഡലം MLA പ്രൊഫ. സി. രവീന്ദ്രനാഥ് നിർവ്വഹിച്ചു.

IT Club

മാത സ്ക്കൂളിലെ IT Clubന്റെ നേതൃത്വത്തിൽ രാവിലേയും വൈകിട്ടും വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകിവരുന്നു. മുൻവർഷങ്ങളിലെപ്പോലെ മാത സ്ക്കൂളിലെ മുഖപത്രമായ ' മാത ന്യൂസ് ' പ്രസിദ്ധീകരിച്ചു

ബോധവത്ക്കരണ ക്ലാസ്സ്

കുട്ടികളിൽ അച്ചടക്കബോധവും പൗരബോധവും വളർത്തുന്നതിനായി വരന്തരപ്പിള്ളി പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

പത്രം

മുൻവർഷങ്ങളിലെപ്പോലെ മാത സ്ക്കൂളിലെ മുഖപത്രമായ ' മാത ന്യൂസ് ' പ്രസിദ്ധീകരിച്ചു. 

പരിസ്ഥിതി ദിനം- ഹെൽത്ത്

Health centreൽനിന്നും ലഭ്യമായ Iron ഗുളിക എല്ലാ തിങ്കളാഴ്ച്ചകളിലും നൽകിവരുന്നു. ആഴ്ചയിൽ രണ്ട് ദിവസം തിളപ്പിച്ചാറിയ പാലും എല്ലാ ദിവസവും തിളപ്പിച്ചാറിയ വെള്ളവും കുട്ടികൾക്ക് വിതരണം ചെയ്യുന്നു.