ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ
ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.അമ്പലപ്പുഴ തെക്കുപഞ്ചായത്തില്‍ ഒമ്പതാം വാര്‍ഡില്‍ അമ്പലപ്പുഴ തകഴി റോഡിനു വലതുഭാഗത്തായി പ്രശസ്ത പാര്‍ഥസാരഥീക്ഷേത്രത്തിന് പടിഞ്ഞാറുവശത്ത് തല ഉയര്‍ത്തി നില്‍ക്കുന്ന സരസ്വ തീ ക്ഷേത്രമാണിത്.
| ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ | |
|---|---|
| വിലാസം | |
അമ്പലപ്പുഴ ആലപ്പുഴ ജില്ല | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 04-01-2010 | Mtcalp |
ചരിത്രം
തിരുവിതാംകൂറിന്റെ ഇരുളടഞ്ഞ ഏടുകളെ പ്രകാശമാനമാക്കുന്ന തിരുശേഷിപ്പുകളില്‍ ഒന്നാണ് അമ്പലപ്പുഴ ഗവണ്‍മെന്റ് മോഡല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍. പ്രശസ്തമായ അമ്പലപ്പുഴ പാര്‍ഥസാരഥീക്ഷേത്രത്തിന്റെ പാര്ശ്വഭാഗത്ത് പ്രശോഭിക്കുന്ന ഈ സരസ്വതീക്ഷേത്രം ആലപ്പുഴ ജില്ലയിലെ ഏറ്റവും വലിയ വിദ്യാലയങ്ങളില്‍ ഒന്നാണ് എന്ന വസ്തുത എടുത്തു പറയേണ്ടതില്ലല്ലോ. മലയാളഭാഷാപരിപോഷണത്തിനായി രാജ്യത്തിന്റെ പ്രധാനകേന്ദ്രങ്ങളില്‍ നാട്ടുപള്ളിക്കൂടങ്ങള്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ആരംഭിക്കുകയുണ്ടായി.ആ ഗണത്തില്‍പ്പെട്ട ഒരു വെര്‍ണാക്കുലര്‍ സ്കൂള്‍ ആയിമുന്നു ഇത്.കുഞ്ചന്‍ നമ്പ്യാരുടേയും ദ്രോണപള്ളി ആചാര്യന്റെയും ഉണ്ണിരവിക്കുറുപ്പിന്റെയും പാദസ്പര്ശമേറ്റ് പരിഭൂതമായ ഈ മണ്ണില്‍ ഗതകാല സാംസ്ക്കാരികമഹിമ നിലനിര്ത്തുന്നതില്‍ നിസ്തുലമായ പങ്കാണ് ഈ സരസ്വതീക്ഷേത്രം വഹിച്ചിട്ടുള്ളത്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സ്മാര്‍ട്ട് റൂം സൗകര്യവും ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എന്‍.സി.സി
- സ്റ്റുഡന്റ് പോലീസ് കേഡറ്റ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
സര്‍ക്കാര്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- ശ്രീ .വിക്രമന്‍പിള്ള
- ശ്രീമതീ.തെന്കര രാജമ്മ
- ശ്രീ.അനന്തകൃഷ്ണയ്യര്‍
- ശ്രീ.പരമേശ്വരശാസ്ത്രി
- ശ്രീ.ജോസഫ് വര്‍ഗ്ഗീസ്
- ശ്രീ.ശിവാനന്ദന്‍
- ശ്രീ.വൈ.പി ,രാമചന്ദ്രഅയ്യര്‍
- ശ്രീമതി.കമലാദേവി
- ശ്രീമതി.എല്‍.വസുന്ധതി
- ശ്രീമതി.രത്നമയി
- ശ്രീ . ആര്.നാരായണപിള്ള
- ശ്രീമതീ.. സീ പീ ശാന്തകുമാരിയമ്മ
- ശ്രീമതി.ലീലാജോണ്‍
- ശ്രീമതി.രമാദേവി.
- ശ്രീമതി.ആമിനാഭായി
- ശ്രീമതി.പി സി വത്സലകുമാരി
- ശ്രീമതി.ലുദുവിന
- ശ്രീമതി.മാഗിപോള്‍
- ശ്രീ.ജോണ്‍ ചെറിയാന്‍ *ശ്രീ.ബാഹുലേയന്‍ (principal) *ശ്രീ. രാമചന്ദ്രന്‍ (principal)
- ശ്രീ.മുക്താര്‍ അഹമ്മദ്
- ശ്രീമതി.ഐഷാഭായി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ശ്രീ പണ്ഡിറ്റ് ഗണപതി ശര്‍മ്മ
- ശ്രീ നീലകണ്ഠശര്‍മ്മ
- ശ്രീ ദേവദത്ത് ജി പുറക്കാട്
- ശ്രീ സുരേഷ് വര്മ്മ
- ശ്രീമതി ജലജ
- ശ്രീ വിനയന്‍
- ശ്രീ വി.പി. പ്രഭാകരക്കുറുപ്പ്
- ശ്രീ വി. ലാല്‍കുമാര്‍
- ശ്രീ പി.അരുണ്‍കുമാര്‍
- ഡോ.അമ്പലപ്പുഴ ഗോപകുമാര്
- ഡോ. ത്രിവിക്രമന് നായര്‍
- ഡോ. വിനയകുമാര്‍
- ഡോ. ജയ
- ഡോ. വേണു
- ഡോ. പി. വേണുഗോപാല്‍
- ഡോ. വി ദീപ്തി
- ഡോ. ഉണ്ണികൃഷ്ണന്‍
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.399613" lon="76.37043" zoom="13" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.380645, 76.360645
gmhss ambalapuzha
</googlemap>
|
|