സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്


                                                                                                                                                                                                1950 നവംബർ 7ന്  സ്ഥാപക പിതാവായ സർ റോബർട്ട് സ്ററീഫൻസൺ സ്മിത്ത് ബേ‍‍ഡൻ പൗവ്വൽ ആണ് സ്കൗട്ട് ഗെെ‍ഡ് പ്രസ്ഥാനത്തിന് രൂപം നൽകിയത്. ആറു മുതൽ പത്തു വയസ്സു വരെയുള്ള കുട്ടികൾക്കായി കബ്ലും , ബുൾബുളും ,  പത്തു മുതൽ പതിനേഴ് വരെയുള്ള കുട്ടികൾക്കായി സ്കൗട്ട് , ഗൈഡും പതിനേഴുമുതൽ ഇരുപത്തിയ‍ഞ്ജുവരെ റോവർ വിഭാഗവും ഈ പ്രസ്ഥാനത്തിലുണ്ട്. കുട്ടികളുടെ  സ്വഭാവ രൂപികരണവും , സർഗ്ഗാത്മക ശേഷിയും വർദ്ധിപ്പിക്കുന്നതിനും , കുട്ടികൾക്ക് ആരോഗ്യപ്രദവും , രസകരവും , ഉപയോ ഗപ്രദവുമായ പ്രവർത്തനങ്ങൾ ഈ പ്രസ്ഥാനത്തിന്റെ സംഭാവനകളാണ്.
             ഇന്ന് 119 രാഷ്ട്രങ്ങളിലായ് ഒരേ യൂണിഫോമിൽ പ്രവർത്തിക്കുന്ന ഏക സംഘടനയാണ് സ്കൗട്ട് , ഗൈഡ്. അതുകൊണ്ട് തന്നെ ഇതിന്റെ അനന്തസാധ്യതകൾ ഏറെയാണ് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. 
             ഈ പ്രസ്ഥാനത്തിന്റെ ആപ്തവാക്യം  " തയ്യാർ  " എന്നാണ്. പ്രതിഫലേച്ഛ കൂടാതെ എപ്പോഴും സമുഹത്തിന് സേവനം ചെയ്യാൻ തയാറുള്ള വ്യക്തിത്വങ്ങളെ രൂപികരിക്കുക. Leadership വർദ്ധിപ്പിക്കുവാനായി ഈ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ Patrol System ത്തിലൂടെയാണ് നടക്കുന്നത്. ഇതുവഴി നേതൃത്വ ശേഷിയും , കൂട്ടായ്മയും , സൗഹൃദവും കുട്ടികൾ ആർജ്ജിച്ചെടുക്കുന്നു. കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെയും വാസനകളെയും തട്ടിയുണർത്തി വികസിപ്പിക്കുന്നതിനും പ്രയോഗിഗ ജീവിതത്തിൽ അനുഭവവേദ്യമാക്കുന്നതിനും , ഈ സംഘടനയ്ക്കും കഴിയുന്നു . 
            പ്രകൃതിയുടെ മനോഹാരിതയും , വൈവിദ്ധ്യങ്ങളും മനസ്സിലാക്കുന്നതും , ക‌ടമകൾ നിർവഹിക്കുന്നതിനും സ്കൗട്ട് ഗൈഡ് സംഘടന കുട്ടികളെ പ്രപ്തരാക്കുന്നു. സ്കൗട്ട് ഗൈഡ് പ്രതിജ്ഞയും നിയമവും പാലിക്കന്നതിനു മുഖേന ഒരു കുട്ടിയെ നാളെയു‍ടെ വാഗദാനമായ ഉത്തമ പൗരമ്പരായി മാറ്റുന്നു. Scouting - Guiding ലൂടെ ആരോഗ്യമുള്ള , അച്ചടക്കമുള്ള , ജീവിതത്തിൽ ഉന്നത ആദർശമുള്ള ഒരു തലമുറയെ വാർത്തെടുക്കുവാൻ St. THERESAS BETHANY CONVENT HIGHER SECONDARY SCHOOL ലെ ഗൈഡിഗ് കുട്ടികൾക്ക് കഴിയട്ടേ........ . സാഹചര്യങ്ങളുമായി  ഇണങ്ങികഴിയുവാൻ , useful ആയ Gadject കൾ നിർമ്മിക്കുവാൻ ,അങ്ങനെ തനതായ വ്യക്തിത്വം രൂപികരിക്കുവാൻ ഗൈഡിങ്ങിന് കഴിയട്ടെ.............................................
പതാക ഉയർത്തൽ
പതാക ഉയർത്തൽ
പതാക ഹെഡ്മാസ്റ്റർ saji varghuses sir ഉയർത്തുന്നു
കുട്ടികൾ ഉച്ചഭക്ഷണം കഴിക്കുന്നു
flag inauguration
ഗൈഡ്സ് പ്രവർത്തനങ്ങൾ