1950 നവംബർ 7ന് സ്ഥാപക പിതാവായ സർ റോബർട്ട് സ്ററീഫൻസൺ സ്മിത്ത് ബേഡൻ പൗവ്വൽ ആണ് സ്കൗട്ട് ഗെെഡ് പ്രസ്ഥാനത്തിന് രൂപം നൽകിയത്. ആറു മുതൽ പത്തു വയസ്സു വരെയുള്ള കുട്ടികൾക്കായി കബ്ലും , ബുൾബുളും , പത്തു മുതൽ പതിനേഴ് വരെയുള്ള കുട്ടികൾക്കായി സ്കൗട്ട് , ഗൈഡും പതിനേഴുമുതൽ ഇരുപത്തിയഞ്ജുവരെ റോവർ വിഭാഗവും ഈ പ്രസ്ഥാനത്തിലുണ്ട്. കുട്ടികളുടെ സ്വഭാവ രൂപികരണവും , സർഗ്ഗാത്മക ശേഷിയും വർദ്ധിപ്പിക്കുന്നതിനും , കുട്ടികൾക്ക് ആരോഗ്യപ്രദവും , രസകരവും , ഉപയോഗപ്രദവുമായ പ്രവർത്തനങ്ങൾ ഈ പ്രസ്ഥാനത്തിന്റെ സംഭാവനകളാണ്.
ഇന്ന് 119 രാഷ്ട്രങ്ങളിലായ് ഒരേ യൂണിഫോമിൽ പ്രവർത്തിക്കുന്ന ഏക സംഘടനയാണ് സ്കൗട്ട് , ഗൈഡ്. അതുകൊണ്ട് തന്നെ ഇതിന്റെ അനന്തസാധ്യതകൾ ഏറെയാണ് എന്ന് മനസ്സിലാക്കാൻ സാധിക്കും.
ഈ പ്രസ്ഥാനത്തിന്റെ ആപ്തവാക്യം " തയ്യാർ " എന്നാണ്. പ്രതിഫലേച്ഛ കൂടാതെ എപ്പോഴും സമുഹത്തിന് സേവനം ചെയ്യാൻ തയാറുള്ള വ്യക്തിത്വങ്ങളെ രൂപികരിക്കുക. Leadership വർദ്ധിപ്പിക്കുവാനായി ഈ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ Patrol System ത്തിലൂടെയാണ് നടക്കുന്നത്.