ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

അനേകം തലമുറകളെ ദീപ്തമാക്കിയ

ഒരു പള്ളിക്കൂടത്തിന്‍റെ കഥ

-കബനിനദിയുടെ തീരത്ത് ഒരു ഏകാധ്യാപക വിദ്യാലയമായാണ് പെരിക്കല്ലൂൂര്‍ ഗവ: ഹയര്‍സെ ക്കന്ററി സ്കൂളിന്റെ തുടക്കം .1957-ല്‍ ആരംഭിച്ചു.മലബാര്‍ഡിസ്ടറിക്ട് ബോഡിന്റെ കീഴിലായിരുന്നുആരംഭം.ആദ്യ അധ്യാപകന്‍ചിദംബരന്‍സാറായിരുന്നു.കോഴിക്കോട് മുക്കം സ്വദേശിയായിരുന്നു അദ്ദേഹം.

                    കബനി നദി അതിരിട്ടുതിരിച്ച ഭിന്നസംസ്കാരങ

ളുടെ സംഗമഭൂമിയാണ് പെരിക്കലൂരെന്ന ഈ ഗ്രാമം.കന്നട സംസാ രിക്കുന്ന കര്‍ണ്ണാടകക്കാരും മലയാളികളായ കുടായേറ്റ കര്‍ഷകരും സംസ്കാരങ്ങളുടെ ഭിന്നധാരകളായി വിവിധ ആദിവാസി വിഭാഗങ ളും കബനിയുടെ ഇരു കരകളിലുമായി വസിക്കുന്നു .ഇവര്‍ഈ വി ദ്യാലയത്തിന്റെ ചരിത്രത്തിനൊപ്പം നടന്നവരാണ്.

          സംസ്കാരങ്ങളുടെ ഈവൈവിധ്യം ചെപ്പിലൊതുക്കി പെരി

ക്കലൂര്‍ ഏകാധ്യാപക വിധ്യാലയം ചരിത്രപഥങ്ങളില്‍ ക്രമേണ വ ളര്‍ന്ന് വികസിച്ചു.ഈ സ്ഥാപനം കബനിയുടെ തീരത്തായിരുന്നുതു ടക്കം കുറിച്ചത്.മരക്കടവ് G L P S പ്രഥമാധ്യാപകനായിരുന്ന ശ്രീ ജോണ്‍ നിരനത്ത് ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. 1957-ലെ ആദ്യ ബാച്ചില്‍ 20 വിദ്യാര്‍ഥികളുണ്ടായിരുന്നു.ഓരോ വര്‍ഷം പിന്നിടുമ്പോഴും ക്ലാസുകളും അധ്യാപകരും വര്‍ദ്ധിച്ചു കൊ

ണ്ടിരുന്നു.
            1961-ലെ കാലവര്‍‍ഷ പെരുമാരിയില് കബനികരക

വിഞ്ഞൊഴുകിയപ്പൊള്‍ ആകൊച്ചു വിദ്യാലയം ഒഴുകിപ്പോയി.അ തേ വര്‍ഷം തന്നെ ശ്രീ.ജോര്‍ജ് ചാത്തംകോട്ട്സംഭാവനചെ യ്ത ഒ രേക്കര്‍ സ്ഥലത്രതാണ് പിന്നീട് ഈ സ്ഥാപനം പ്രവര്‍ത്തിച്ചതും.. വളര്‍ന്നതും.

            1974-ല‍്‍ യു .പി.ആയും,1978-ല്‍ഹൈസ്കൂളായും അ

പ്ഗ്രേഡ് ചെയ്യപ്പെട്ടു.2007 ഈവിദ്യാലയത്തിന്റെ സുവര്‍‍ണ്ണ ജൂ ബിലി വര്‍ഷമായിരുന്നു.ഒരു വര്‍ഷം നീണ്ടു നിന്ന വൈവിധ്യമാര്‍ന്ന പരിപാടികളോടെ കനക ജൂബിലി ആഘോഷിച്ചു.2007 ഫെ.ര- ണ്ടിനായിരുന്നു സമാപനസമ്മേളനം.

                2007 നവംബര്‍ മുപ്പതിന് ഹയര്‍ സെക്കണ്ടറിയായി ഔ

പചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു.കേരള ആഭ്യന്തര വകുപ്പു മന്ത്രി ശ്രീ.കോടിയേരി ബാലകൃഷ്ണന്‍ ഔപചാരികമായ ഉദ്ഘാ ടനം നിര്‍വഹിച്ചു.

      മികച്ച വിജയശതമാനത്തോടെ മികവിന്റെ പാതയീല്‍ പ്രതീ

ക്ഷയോടെ ഈ വിദ്യാലയം മുന്നേറുന്നു.