എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സ്

2018 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി യൂണിറ്റിന് തുടക്കം കുറിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 35 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ആദ്യയോഗം

ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ റ്റി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി ആദ്യ ബാച്ചിന്റെ ആദ്യ യോഗം 01-06-2018 വെള്ളിയാഴ്ച 2.30ന് നടന്നു. 


ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ പരിശീലനം

2018-19 അദ്ധ്യയന വർഷത്തിലെ  ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ പരിശീലനം 06-06-2018 ബുധനാഴ്ച നടന്നു.  മാസ്റ്റർ ട്രെയ്നർ ഉസ്മാൻ സാറായിരുന്നു മുഖ്യ പരിശീലകൻ. 

ലിറ്റിൽ കൈറ്റ്സ് പ്രവേശനപരീക്ഷ

മുൻ അദ്ധ്യയനവർഷാന്ത്യത്തിൽ ലിറ്റിൽ കൈറ്റ്സിൽ ചേരാൻ കഴിയാത്തവർക്കും പുതിയ കുട്ടികൾക്കും അവസരം ഒരുക്കികൊണ്ട് 02-07-2018ന് ഒരു അഭിരുചി പരീക്ഷകൂടി നടത്തപ്പെട്ടു. ലിറ്റിൽ കൈറ്റ് അധ്യാപകരുടെ നേതൃത്വത്തിലായിരുന്നു പ്രവേശനപരീക്ഷ നടന്നത്.

ഡിജിറ്റൽ മാഗസിൻ 2019