ഗവ. എച്ച് എസ് കല്ലൂർ/HS
1974-ൽ നൂൽപ്പുഴ യു പി സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. ശക്തമായ ഒരു ജനകീയ കമ്മിറ്റിയുടെ അത്യധ്വാനം മൂലമാണ് ഇത് ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടത്. സ്ക്കൂൾ ആരംഭിക്കുന്നതിന് 32755 രൂപ ജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത് സർക്കാരിൽ കെട്ടിവെച്ചിരുന്നു. ഫാ. ജോസഫ് കട്ടക്കയം, ശ്രീ എ വി ശങ്കു അധികാരി, ശ്രീ മാത്യൂ, വി ജോൺ, ശ്രീ സി രാമൻകുട്ടി, ശ്രീ ടി ഹുസൈൻ, ശ്രീ എ കെ അഹമ്മദ്, ശ്രീ എൻ ബാദുഷ എന്നിവരുടെ നേതൃത്വത്തിലാണ് സ്കൂളിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തിയത്. 1974 ആഗസ്ത് മാസം 7ാം തീയതി കോഴിക്കോട് DEO ശ്രീമതി ഏലിയാമ്മ ഈപ്പൻ നൂൽപ്പുഴ ഗവ. ഹൈസ്ക്കൂൾ ഉൽഘാടനം ചെയ്തതോടെ കല്ലൂർ നിവാസികളുടെ സ്വപ്നം സാർത്ഥകമായി.ശ്രീ സദാനന്ദൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. ശ്രീമതി നാരായണികുട്ടി, ഭാസ്കരൻ മാസ്റ്റർ തുടങ്ങിയവർ ആദ്യക്കാല പ്രധാനദ്ധ്യാപകരായിരുന്നു. 1995- 96 വർഷത്തിൽ നൂൽ.പ്പുഴ ഗവ ഹൈസ്ക്കൂൾ എന്ന പേര് ഗവ ഹൈസ്ക്കൂൾ കല്ലൂർ എന്നായി.
അധ്യാപകർ
- രവീന്ദ്രൻ ഇ എൻ - എച്ച് എം
- ബേബി റീന
- അശോക് കുമാർ വി എൻ
- സുധ ടി
- ബഷീർ സി എം
- ദീപ കെ വി
- രതീഷ് കുമാർ ബി
- സൽമത്ത് കെ
- ശാരദ ടി ആർ
- ധന്യ കെ ടി
- നിധി കെ
- രമ്യ കെ ആർ
- മുജീബ് റഹ്‌മാൻ മാഞ്ചരി
- മുരളീധരൻ പിള്ള ബി
- പ്രീത പി വി
- മേഴ്‌സി ജോസഫ്
- വിജയ കെ കെ