സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/ലിറ്റിൽകൈറ്റ്സ്
2018-19 വർഷം ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന 40 വിദ്യാർത്ഥികൾ ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളാണ്. ജൂൺ മാസം മുതൽ തന്നെ എല്ലാബുധനാഴ്ചകളിലുംകുട്ടികൾക്ക് പരിശീലനങ്ങളും ക്ളാസ്സുകളും നൽകുന്നുണ്ട്. മാസത്തിലൊരിക്കൽ ഐ. ടി. വിദഗ്‌ധരുടെ ക്ളാസ്സുകൾ കുട്ടികൾക്ക് ലഭ്യമാക്കുന്നു.
ആരംഭം
സമ്പൂർണ്ണ സമഗ്ര വിദ്യാഭ്യാസത്തിന്റെ ഭാഗമായി 2018 മാർച്ച് മാസം ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം ആരംഭിച്ചു.മാർച്ച് ഒന്നാം തീയതി ചേരാൻ ആഗ്രഹമുള്ള വിദ്യാർത്ഥികളുടെ അപേക്ഷകൾ സ്വീകരിച്ചു. 34 വിദ്യാർത്ഥികൾ താത്പര്യം പ്രകടിപ്പിച്ചു കൊണ്ട് അപേക്ഷ നൽകി. പിന്നീട് മാർച്ച് മൂന്നാം തീയതി അഭിരുചി പരീക്ഷ നടത്തി. അതിൽ 31 വിദ്യാർത്ഥികളും അഭിരുചി പരീക്ഷയിൽ വിജയിച്ചു. ജൂൺ 28ന് ഔദ്യോഗികമായ ഉദ്ഘാടനം ശ്രീ ഹംസ കടവൻ നിർവഹിച്ചു. ഞങ്ങളുടെ മാനേജർ ഫാദർ ബെന്നി മുതിരക്കാലായിൽ അധ്യക്ഷസ്ഥാനത്ത് ഇരുന്നപ്പോൾ ഞങ്ങളുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ജില്ല വി ജെ തോമസ് സാർ അവതരിപ്പിച്ചു. ജൂലൈ രണ്ടിന് പുതിയ 9 വിദ്യാർഥികളെ കൂടി അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെടുത്ത് കുട്ടിപട്ടങ്ങൾ പൂർണതയിലെത്തി. ഷാജി സാറിന്റെ നേതൃത്വത്തിൽ ONE DAY TRAINING ഓടുകൂടി ലിറ്റിൽ കൈറ്റ്സ് പ്രവർത്തനസജ്ജമായി. എല്ലാ ആഴ്ചയിലും ബുധനാഴ്ച വൈകുന്നേരം ഒരുമണിക്കൂർ ക്ലാസ്സ് നടത്തിവരുന്നു. അവധിദിനങ്ങളിൽ പ്രത്യേക ട്രയിനിങ്ങുകൾ നടത്തിവരുന്നു.