എസ് പി ഡബ്യൂ എച്ച് എസ് ആലുവ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
10:34, 12 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25010spwhs (സംവാദം | സംഭാവനകൾ) ('==ആലുവ== ===പേരിനുപിന്നിൽ=== ആലുവശിവക്ഷേത്രത്തിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആലുവ

പേരിനുപിന്നിൽ

ആലുവശിവക്ഷേത്രത്തിന്റെ പടിഞ്ഞാറുള്ള ആൽ മരത്തിൽ നിന്നാണ് പേർ വന്നതെന്ന് ഒരു വിശ്വാസം ഉണ്ട്. വില്വമംഗലം സ്വാമിയാരാണ് ഈ ആൽ വച്ച് പിടിപ്പിച്ചത് എന്ന് വിശ്വസിക്കുന്നു. വിശ്വവിജ്ഞാനകോശത്തിലും ഇത് ഉദ്ധരിച്ച് കാണുന്നുണ്ട്. എന്നാൽ ആലല്ല ശിവക്ഷേത്രം തന്നെയാണ്‌ സ്ഥലനാമോല്പത്തിക്ക് കാരണമെന്ന് മറ്റു ചിലർ വിശ്വസിക്കുന്നു. മധുര കേന്ദ്രീകരിച്ച് വികസിച്ച് ശൈവ മതപ്രസ്ഥാനം പടിഞ്ഞാറോട്ട് വികസിക്കുകയും ആദ്യം തൃക്കരിയൂർ ശിവക്ഷേത്രം സ്ഥാപിക്കപ്പെടുകയും ചെയ്തു. പിന്നീട് ആലുവയിലും ക്ഷേത്രം സ്ഥാപിക്കപ്പെട്ടു. മധുരയിലെ ശിവക്ഷേത്രത്തെ ആലവായിൽ എന്ന് വിളിച്ചിരുന്നത് അനുകരിച്ച് ഈ പ്രതിഷ്ഠക്കും ആലവായിൽ എന്ന് വിളിക്കുകയും അത് പിന്നീട് ആലുവാ എന്നാകുകയും ചെയ്തു. മറ്റൊരു സിദ്ധാന്തം ബുദ്ധമതക്കാരെ ഉന്മൂലനം ചെയ്യാൻ കഴുവിലേറ്റിയിരുന്ന ശൈവമതത്തിന്റെ സ്വാധീനത്തിൽ നിന്നുണ്ടായതാണീ പേരെന്നാണ്. ഇളവാങ്ക് അഥവാ ഇലവാ എന്ന ഇരുമ്പ് ആയുധം ഉപയോഗിച്ചാണ് ബൗദ്ധരുടെ പുറത്ത് തൂക്കം കയറ്റിയിരുന്നത്. ഇതിനെ ചിത്രവധം എന്നാണ് വിളിച്ചിരുന്നത്.