എ.യു.പി.എസ്.പനമ്പാട്

Schoolwiki സംരംഭത്തിൽ നിന്ന്
10:50, 8 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19546 (സംവാദം | സംഭാവനകൾ) (VAZHIKKATTI)

{{Infobox AEOSchool | സ്ഥലപ്പേര്= പനമ്പാട് | വിദ്യാഭ്യാസ ജില്ല= തിരൂർ | റവന്യൂ ജില്ല= മലപ്പുറം | സ്കൂൾ കോഡ്= 19546 | സ്ഥാപിതവർഷം= 1916 | സ്കൂൾ വിലാസം= പുറങ്ങ്. പി.ഒ,മലപ്പുറം ജില്ല | പിൻ കോഡ്= 679584 | സ്കൂൾ ഫോൺ= 0494 2674350 | സ്കൂൾ ഇമെയിൽ= hmaupspanampad@gmail.com | സ്കൂൾ വെബ് സൈറ്റ്= http://aupspanampad.blogspot.com/ | ഉപ ജില്ല= പൊന്നാനി | ഭരണ വിഭാഗം=എയ്ഡഡ് | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= എൽ.പി | പഠന വിഭാഗങ്ങൾ2= യു.പി | മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ് | ആൺകുട്ടികളുടെ എണ്ണം= 159 | പെൺകുട്ടികളുടെ എണ്ണം= 163 | വിദ്യാർത്ഥികളുടെ എണ്ണം= 322 | അദ്ധ്യാപകരുടെ എണ്ണം= 16 | പ്രധാന അദ്ധ്യാപകൻ= രാധിക കെ പി | പി.ടി.ഏ. പ്രസിഡണ്ട്= ഹരിദാസൻ ടി കെ | സ്കൂൾ ചിത്രം= https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:AUPS_PANAMPAD.jpeg

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

വിദ്യാലയ ചരിത്രം

        ശ്രീ പുന്നയ്ക്കൽ കൃഷ്ണന്കുീട്ടിയും തെക്കേകര അപ്പുവിന്റെയും പരസ്പര സഹകരണത്തോടെ 1916 ൽ പനമ്പാട് ദേശത്തു വിദ്യാലയം സ്ഥാപിതമായി.ഏകധ്യാപക വിദ്യാലയം ആയിരുന്ന വിദ്യാലയം 1920 ൽ ഹയര്എിലമെന്ടറീ വിഭാഗത്തിലേക്ക് അപ്ഗ്രേഡ് ചെയ്യപ്പെട്ടു.
        കൃഷ്ണന്കു ട്ടിയുടെ സഹോദരി ആയിരുന്ന അമ്മു അമ്മാളിന്റെ വിവാഹമോചനത്തെ തുടര്ന്ന് വിദ്യാലയത്തിൻറെ അവകാശം ജീവനാംശമായി അവരിൽ വന്നു ചേര്ന്നു. ജീവിതത്തിൽ ഏകയായിത്തീർന്ന അമ്മുഅമ്മാളിനു വിദ്യാലയം ജീവിതം തന്നെയായിരുന്നു.
        മാനേജ്മെൻറ്മായുള്ള അഭിപ്രായഭിന്നതയെ തുടർന്ന് കണാരൻ മാസ്റ്റർ,ചെറായി മാസ്റ്റർ,സുകുമാരൻ മാസ്റ്റർ,ശങ്കരൻ മാസ്റ്റർ,എന്നീ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ന്യൂ.യു .പി .എസ് പനമ്പാട് സ്ഥാപിതമായി.
        വിദ്യാലയത്തിന്റെ ഈ പ്രതിസന്ധിയിൽ സ്വാതന്ത്രസമര സേനാനിയായിരുന്ന ഇ. മൊയ്തു മൌലവി മാനേജ്മെൻറ്നു സമ്പൂർണ സഹകരണം നല്കി വിദ്യാലയത്തെ സംരക്ഷിച്ചു. പ്രഗത്ഭരായ അദ്ധ്യാപകരായിരുന്ന പണിക്കർ മാസ്റ്റർ,മാധവ മേനോൻ ,എം ടി മുഹമ്മദ്‌ മാസ്റ്റർ,രാജൻ മാസ്റ്റർ,ശ്രീധരൻ മാസ്റ്റർ,കുഞ്ഞുമുഹമ്മദ് മാസ്റ്റർ,തിലകമണി ടീച്ചർ ,രമണി ടീച്ചർ,എന്നിവരുടെയും വിദ്യാലയത്തെ സ്വന്തം ജീവനായി കണ്ട അമ്മു അമ്മാളിന്റെയും നേതൃത്വത്തിൽ പൊന്നാനി സബ്ജില്ലയിലെ മികച്ച യു പി  വിദ്യാലയമായി എ.യു.പി.എസ്.പനമ്പാട് അറിയപ്പെട്ടു.
        അമ്മു അമ്മാളിന്റെ മരണത്തെതുടര്ന്ന് വിദ്യാലയത്തിൻറെ നേതൃത്വo ശ്രീമതി ബേബി രാജനിൽ നിക്ഷിപ്തമായി. സുധാകരൻ മാസ്റ്റർ,വനജ ടീച്ചർ,ഇന്ദിര ടീച്ചർ, ജോൺസൺ മാസ്റ്റർ,എന്നീ പ്രധാന അദ്ധ്യാപകരുടെയും,ഇന്ൻ പ്രധാന അദ്ധ്യാപികയായ ശ്രീമതി രാധിക ടീച്ചറുടെയും നേതൃത്വത്തിൽ ഒരു നൂറ്റാണ്ടിൻറെ വിദ്യാഭ്യാസ പാരമ്പര്യം വിളിച്ചോതുന്ന  എ.യു.പി.എസ്.പനമ്പാട് എന്ന വിദ്യാലയം പനമ്പാടിൻറെ ഹൃദയ ഭാഗത്തു മൺമറഞ്ഞ ഒരുപാട് ഗുരുവര്യൻമാരുടെ പ്രയത്നത്തിൻറെ ഊർജ്ജം ഉൾക്കൊണ്ട് പനമ്പാടിൻറെ വിദ്യാഭ്യാസ മേഖലയുടെ നാഴിക കല്ലായും, ഇനിയും വളർന്നു വരുന്ന ഒരു തലമുറയുടെ മുന്നിൽ അറിവിൻറെയും സാഹോദര്യത്തിൻറെയും ,നന്മയുടെ പ്രതീകമായി നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

https://www.google.com/maps/place/AmigozZz+panampad/@10.748447,75.9664193,17z/data=!4m12!1m6!3m5!1s0x3ba7bc0aab5f6f65:0x7c03e66a9419fa94!2sAmigozZz+panampad!8m2!3d10.7484766!4d75.9691071!3m4!1s0x3ba7bc0aab5f6f65:0x7c03e66a9419fa94!8m2!3d10.7484766!4d75.9691071

"https://schoolwiki.in/index.php?title=എ.യു.പി.എസ്.പനമ്പാട്&oldid=601802" എന്ന താളിൽനിന്ന് ശേഖരിച്ചത്