സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
13:12, 1 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21001 (സംവാദം | സംഭാവനകൾ) ('പാലക്കാട് ജില്ലയുടെ തെക്കുപടിഞ്ഞാറെ അറ്റത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പാലക്കാട് ജില്ലയുടെ തെക്കുപടിഞ്ഞാറെ അറ്റത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് വടക്കഞ്ചേരി.തൃശ്ശൂർ-പാലക്കാട് എന്നീ രണ്ട് നഗരങ്ങളിൽ നിന്നും ഏതാണ്ട് തുല്യ അകലത്തിലാണ് ( 33 കി.മി.)ഈ പട്ടണം സ്ഥിതി ചെയ്യുന്നത്.ആലത്തൂർ താലൂക്കിൽ ഉൾപ്പെട്ട ഒരു വ്യാപാരകേന്ദ്രമാണ് വടക്കഞ്ചേരി.ഭാരതപ്പുഴയുടെ പോഷകനദിയായ മംഗലം പുഴ വടക്കഞ്ചേരി വഴി കടന്നു പോകുന്നു.പുഴയ്ക്കു കുറുകെ നിർമ്മിച്ച പാലം മംഗലം പാലം എന്നറിയപ്പെടുന്നു.ശബരിമല തീർത്ഥാടന കാലത്ത് തമിഴ് നാട്ടിൽ നിന്നും വരുന്ന ഭക്തർ തമ്പടിക്കാറുള്ളതിനാൽ സ്ഥലത്തിന് 'മിനി പമ്പ' എന്ന പേരുണ്ട്.'ചിപ്സ് ' വ്യാപാരത്തിന് പ്രസിദ്ധമാണ് മംഗലം പാലവും പരിസരവും.

വടക്കഞ്ചേരി പട്ടണം