എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ കുട്ടി കൂട്ടായ്മ

സ്കൂളിൽ നിന്ന്മാർച്ച് മൂന്നിന് ആദ്യ അഭിരുചി പരീക്ഷ നടത്തി 9-ാം ക്ലാസിലെ 16 കുട്ടികളെ ലിറ്റിൽ കൈറ്റ്സിൽ ഉൾപ്പെടുത്തി . അനിമേഷൻ, ഇലക്ട്രോണിക്സ്, ഹാർഡ് വയർട്രയിനിംഗ്, മലയാളംകമ്പ്യൂട്ടിംഗ് ,ഇന്റർനെറ്റ്&സൈബർ മീഡിയ എന്നീ വിഭാഗങ്ങളിലാണ് പരിശീലനം നടത്തുന്നത്.ജൂൺ 10-ാം തീയതി സ്കൂളിലെ പ്രഥമ അധ്യാപികയുടെ നേതൃത്വത്തിൽ ഉദ്ഘാടനം നടന്നു.ജൂൺ 28-ാം തീയതി ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ക്ലാസ് ആരംഭിച്ചു.തുടർന്ന് അഭിരുചി പരീക്ഷ നടത്തി അ‍ഞ്ച് കുട്ടികളെ കൂടി ഉൾപ്പെടുത്തി അങ്ങനെ അംഗങ്ങളുടെ എണ്ണം 21 ആയി.മീറ്റിംങ് കൂടി ദേവാനന്ദ് . ആറിനെ ലീഡർ ആയി തിരഞ്ഞെടുത്തു.ലിറ്റിൽ കൈറ്റ്സിന്റെ ബോർഡ് സ്‌കൂളിൽ സ്ഥാപിച്ചു.തുടർന്ന് ജൂലൈമാസത്തിൽ എല്ലാ ബുധനാഴ്ചയും ആദ്യ മാസത്തെ മൊഡ്യൂൾ ആയ അനിമേ‍‍ഷൻ ക്ലാസുകൾ നടന്നു വരുന്നു. സബ്ബ്ജില്ലാതല അനിമേഷൻ ക്യാമ്പിൽ നിന്നം ലിറ്റിൽകൈറ്റ്സ് ലീഡർ ദേവാനന്ദിനെ ജില്ലാതല ക്യാമ്പിലേയ്ക്ക് തെരഞ്ഞടുത്തു.


[[പ്രമാണം:]]