ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എൽ പി വിഭാഗം
വേനലവധി എത്തും മുമ്പേ...
അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ പ്രൈമറി വിഭാഗത്തിലെ കുരുന്നുകൾക്ക് കളിച്ചുല്ലസിക്കാൻ സ്ഥാപിച്ച പുതിയ കളിയുപകരണങ്ങൾ ആസ്വദിക്കുന്നവർ.

അഭിനന്ദനങ്ങൾ...
തിരുവനന്തപുരം ജില്ലാ ശാസ്ത്രോൽസവത്തിന്റെ ഭാഗമായ പ്രവർത്തിപരിചയേ മേളയിൽ എൽ.പി.വിഭാഗം വുഡ്കാർവിംഗിൽ ഒന്നാം സ്ഥാനം നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നാലാം ക്ലാസുകാരൻ എസ്.എസ്.ദേവാനന്ദ്.

ഉൽപ്പന്നങ്ങളുടെ പ്രദർശനം
അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ പ്രീ പ്രൈമറി വിഭാഗത്തിലെ കുസൃതിക്കുരുന്നുകൾ അവരുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ഉൽപ്പന്നങ്ങളുടെ പ്രദർശനം

നേത്ര പരിശോധനാ ക്യാമ്പ് @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി.
ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ നേത്ര പരിശോധനാ ക്യാമ്പ് @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി.

അക്ഷയ് സന്തോഷത്തിലാണ്.............
അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ നടപ്പിലാക്കി വരുന്ന "ചങ്ങാതിക്കൊരു കൈത്താങ്ങ്" പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷിക്കാരനായ ഒന്നാം ക്ലാസുകാരൻ അക്ഷയ് എസ്.നായർക്ക് മറ്റു കുട്ടികൾക്കൊപ്പം ബഞ്ചിൽ ഇരിക്കാൻ കഴിയാത്ത സാഹചര്യം മനസ്സിലാക്കി അവന്അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികൾ പ്രത്യേകം സജ്ജീകരിച്ച കസേര സമ്മാനിച്ചു.
