ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലഹരി വിരുദ്ധ ദിനാചരണം
ലഹരി വിരുദ്ധ പ്രചാരകൻ ശ്രീ. ജാക്സൺ ആർ.ഗോമസിന് അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ ആദരം.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. 'ലഹരി മരണത്തിലേക്കുള്ള കുറുക്കുവഴി - വ്യായാമം ശീലമാക്കൂ' എന്ന സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരു വർഷമായി രാജ്യത്തുടനീളം വ്യായാമ യജ്ഞങ്ങൾ സംഘടിപ്പിച്ചുവരുന്ന, നെക്കിൾ പുഷ്-അപ്പിൽ ലോക റിക്കോർഡ് ജേതാവ് കൂടിയായ ശ്രീ. ജാക്സൺ ആർ. ഗോമസിനെ സ്കൂളിന്റെ നേതൃത്വത്തിൽ ആദരിച്ചു. അദ്ദേഹം കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി. നഗരസഭാ കൗൺസിലർ ഗായത്രീ ദേവി, സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് കെ.ജെ.രവികുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് എം.ആർ.മായ, സീനിയർ അസി. ജി.എൽ.നിമി, സ്റ്റാഫ് സെക്രട്ടറി എസ്.സജിൻ എന്നിവർ സംബന്ധിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെ നേതൃത്വത്തിൽ #YES_to_Football #NO_to_Drugട എന്ന സന്ദേശം മുൻനിർത്തി റാലിയും സൗഹൃദ ഫുട്ബാൾ മത്സരവും സംഘടിപ്പിച്ചു.