ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:08, 22 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42021 (സംവാദം | സംഭാവനകൾ) ('==ജൈവവൈവിധ്യ കോൺഗ്രസ്== '''കുട്ടികളുടെ 11-ാമത് ജൈവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൈവവൈവിധ്യ കോൺഗ്രസ്

കുട്ടികളുടെ 11-ാമത് ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി ജില്ലാതല മത്സരങ്ങൾ സംഘടിപ്പിച്ചു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റേയും പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കുട്ടികളുടെ 11-ാമത് ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാതല പ്രോജക്ട് അവതരണ മത്സരം സംഘടിപ്പിച്ചു. ചാല ഗവ.ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പരിപാടി ഹയർ സെക്കന്ററി റീജിയണൽഡെപ്യൂട്ടി ഡയറക്ടർ ഇ.എസ്.നാരായണി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപ ഡയറക്ടർ സി.എൻ.തങ്കച്ചൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് അംഗം ഡോ.ടി.എസ്.സ്വപ്ന, സീനിയർ പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ.കെ.ജി.അജിത്കുമാർ എന്നിവർ പങ്കെടുത്തു. ജൂനിയർ വിഭാഗത്തിൽ വെഞ്ഞാറമൂട് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ബി.ഗായത്രി, ബി.എസ്.അശ്വിൻ എന്നിവർ ഒന്നാം സ്ഥാനവും, നെടുമങ്ങാട് ദർശന ഹയർ സെക്കന്ററി സ്കൂളിലെ അനന്തനാരായണൻ, അഭിനന്ദ് ജി.രാജേഷ് എന്നിവർ രണ്ടാം സ്ഥാനവും, നരുവാമൂട് ചിൻമയ വിദ്യാലയത്തിലെ രുദ്ര നായർ, ദേവനാരായണൻ എന്നിവർ മൂന്നാം സ്ഥാനവും നേടി. സീനിയർ വിഭാഗത്തിൽ മുക്കോലക്കൽ സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിലെ എ.ജെ.ആർച്ച, എസ്.എസ്.വർഷ എന്നിവർ ഒന്നാം സ്ഥാനവും, കോട്ടൺഹിൽ ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂളിലെ എസ്.ആർ.ശ്രുതിലയ എന്നിവർ രണ്ടാം സ്ഥാനവും, വട്ടപ്പാറ ലൂർദ് മൗണ്ട് ഹയർസെക്കന്ററി സ്കൂളിലെ എൽ.ആർ.ആർഷാ ലാൽ മൂന്നാം സ്ഥാനവും നേടി.സംസ്ഥാനതല ജൈവവൈവിധ്യ കോൺഗ്രസ് ജനുവരി 26,27,28 തീയതികളിൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ നടക്കും.

ജൈവ വൈവിധ്യ കോൺഗ്രസ്