എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
47089-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47089
യൂണിറ്റ് നമ്പർLK/2018/47089
അംഗങ്ങളുടെ എണ്ണം27
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ലീഡർസച്ചു കെ ടി
ഡെപ്യൂട്ടി ലീഡർനന്ദന
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മൻസൂർ അലി ടി പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സാലിഹ മുഹമ്മദ്
അവസാനം തിരുത്തിയത്
21-01-201947089
ലിറ്റിൽകൈറ്റ്സ്

കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എ‍ഡ്യുക്കേഷൻ ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കിയ പദ്ധതിയാണ് ലിറ്റിൽ‍ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്. ലിറ്റിൽകൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ സംസ്ഥാനതല ഉദ്ഘാടനം 2018 ഫെബ്രുവരി 22-ാം തീയതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നിർവ്വഹിച്ചു.ആദ്യ ഘട്ടത്തിൽത്തന്നെ ഗവൺമെൻറ് മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂരിൽ ലിറ്റിൽ കൈറ്റ്സ് നടപ്പിലാക്കി.

ലിറ്റിൽ കൈറ്റ്സ് ലോഗോ


ആമുഖം

ലിറ്റൽകൈറ്റ്സ് ക്യാമറാപരിശീലനം|ലിറ്റിൽ കൈറ്റ്സ് ബോർഡ്


കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) കുട്ടികൾക്ക് വേണ്ടി നടത്തുന്ന ലിറ്റിൽ കൈറ്റ്സ് സംരംഭം വളരെ പ്രശംസനീയമാണ്. കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളുമായി എത്തിയ ലിറ്റിൽ കൈറ്റ്സിൽ ഗവൺമെന്റ് മോ‍ഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിൽ 40 അംഗങ്ങളുണ്ട്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. പി. ആർ. ദീപ, കെ. എസ് ശ്രീജ എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി പ്രവർത്തിച്ചു വരുന്നു.

ലിറ്റിൽ കൈറ്റ്സ്അഭിരുചി പരീക്ഷ

2018-19 വർഷത്തേയ്ക്കുള്ള ലിറ്റൽകൈറ്റ്സ് അംഗങ്ങൾക്കായുളള അഭിരുചി പരീക്ഷ3/3/2018 ശനിയാഴ്ച 10:30 മുതൽ 12 വരെസ്മാർട്ട് ക്ലാസ് റൂമിൽ വച്ച് നടത്തി. കൈറ്റിൽ നിന്നും ലഭ്യമാക്കിയ ഓൺ‍ലൈൻ ചോദ്യങ്ങൾ ഉപയോഗിച്ചായരുന്നു അഭിരുചി പരീക്ഷ നടത്തിയത്. എട്ടാംക്ലാസിലെ 24 കുട്ടികൾ പങ്കെടുത്തു. ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സുമാരായ പി.ആർ.ദീപ, ശ്രീജകെ.എസ് .എന്നിവരുംഅധ്യാപകരായബേബിയമ്മ ജോസഫ് , സുപ്രിയ എന്നിവരുംപരീക്ഷ നടത്തിപ്പിൽ ഭാഗഭാക്കായി. പങ്കെടുത്തഎല്ലാ കുട്ടികളും ലിറ്റൽകൈറ്റ്സ് അംഗത്വം നേടുകയുണ്ടായി. ജൂലൈയിൽ നടന്ന അഭിരുചി പരീക്ഷയിലൂടെ 40 അംഗങ്ങളായി മാറി. ലിറ്റിൽ കൈറ്റ്സ് ലീഡറായി 9 എ യിലെ നന്ദൻ എം ഉം ഡെപ്യൂട്ടി ലീഡറായി 9സി യിലെ ഷാനിയയും പ്രവർത്തിക്കുന്നു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ലിറ്റൽകൈറ്റ്സ് ക്യാമറാപരിശീലനം
ലിറ്റൽകൈറ്റ്സ് ക്യാമറാപരിശീലനം
ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ
1 14327 അനശ്വര ബി എം 9C
2 13681 അഞ്ജന എസ് ബി 9B
3 13233 അനുബാല എ പി 9A
4 13769 അർച്ചന ബി യു 9B
5 13715 ആവണി എസ് എഫ് 9A
6 14299 ബ്ലെസ്സി എം എസ് 9C
7 13557 ഹർഷ വി ജെ 9A
8 13458 ജെമി ജെ ജോസ് 9A
9 14076 ജിൻസി ആർ എസ് 9A
10 14103 നന്ദന രാജേഷ് എസ് 9A
11 13490 രേഷ്മാരാജ് എസ് 9B
12 14306 ഷാനിയ എസ് 9C
13 13482 ശൃംഗ ജെ ഗിരി 9A
14 13896 ആദിത്യൻ ബി എസ് 9D
15 14219 ആദർശ് ആർ എസ് 9B
16 13501 ആദിത്യ നാരായൺ ജെ 9D
17 14185 ആദിത്യപ്രസാദ് എച്ച് എസ് 9B
18 13501 ആദിത്യൻ എസ് 9B
19 14497 അഹമ്മദ് യാസീൻ എം 9A
20 14203 അജോ എ എസ് 9B
21 14114 അക്ഷയ് എ ജി 9B
22 14791 അനന്ദു എ പി 9B
23 14206 അനന്തകൃഷ്ണൻ വി ബി 9C
24 13784 അനൂപ് ചന്ദ്രൻ 9D
25 14211 അനുരാഗ് ടി ജെ 9B
26 14332 അരവിന്ദ് എ 9B
27 14282 അരുൺ വി 9B

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

ചെയർമാൻ പിടിഎ പ്രസിഡൻറ് എസ് സുനിൽ കുമാർ
കൺവീനർ ഹെഡ്മിസ്ട്രസ് കല ബി കെ
വൈസ് ചെയർപേഴ്സൺ 1 എംപിടിഎ പ്രസിഡൻറ് ബിന്ദു
വൈസ് ചെയർപേഴ്സൺ 2 പിടിഎ വൈസ് പ്രസിഡൻറ് സജിത
ജോയിൻറ് കൺവീനർ 1 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് പി. ആർ. ദീപ
ജോയിൻറ് കൺവീനർ 2 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് കെ. എസ് ശ്രീജ
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ലീഡർ നന്ദൻ എം
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ ഷാനിയ എസ്

ലിറ്റിൽ കൈറ്റ്സ്ഏകദിന പരിശീലനം

ലിറ്റിൽ കൈറ്റ്സിന്റെ അദ്യ ഏകദിന പരിശീലനം ബാലരാമപുരം മാസ്റ്റർ ട്രെയിനർ ശ്രീമതി ജലജ ടീച്ചർ വെങ്ങാനൂർ ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂളിൽ വച്ച് ജൂൺ മാസം 7-ാം തീയതി നടത്തി.

ലിറ്റിൽ കൈറ്റ്സ്ഒന്നാം ഘട്ട പരിശീലനം

ആനിമേഷൻ വീഡിയോ നിർമ്മാണ പരിശീലനം ആയിരുന്നു ആദ്യ ദിനം. ടൂ പി ട്യൂബ് എന്ന സ്വതന്ത്ര ആനിമേഷൻ സോഫ്റ്റ് വെയറാണ് ഇതിനു വേണ്ടി പ്രധാനമായും ഉപയോഗിച്ചത്. ഇതിൽ ചിത്രരചനയ്ക്കായി ജിമ്പ് ഇമേജ് എഡിറ്റർ, ഇങ്ക് സ്ക്കേപ്പ് വെക്ടർ ഗ്രാഫിക്സ് എഡിറ്റർ എന്നീ സോഫ്റ്റ് വെയറുകൾ പരിചയപ്പെടുത്തി. അഞ്ച് ഏകദിനപരിശീലനങ്ങളും ഒരു എക്സ്പേർട്ട് ക്ലാസ്സും ഒരു സ്ക്കൂൾ ക്യാമ്പുമായിരുന്നു നടത്തിയത്. കൂടുതൽ പരിശീലനത്തിനായി ഉച്ചയ്ക്കുള്ള ഇടവേളകളും ഉപയോഗിച്ചു.

1.ആനിമേഷൻ

പിരീഡ് 1 , ജൂലൈ, 4, കൈറ്റ്‌ മിസ്ട്രസ്:പി ആർ ദീപ

ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ക്ലാസ്സ്പ്രധാനാധ്യാപിക കല ബി കെ സ്മാർട്ട് ക്ലാസ്സ് റുമിൽ വച്ച് ഉദ്ഘാടനം ചെയ്തു. ആനിമേഷൻ മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്ന ദ്വിമാന ത്രിമാന ചെറു ആനിമേഷൻ വീഡിയോ വഴി ലിറ്റിൽ കൈറ്റ്സിനെ അനിമേഷൻ ലോകത്ത് എത്തിച്ചു. അവയെപ്പറ്റിയുള്ള ചർച്ചയിലൂടെ ഇതിനാവശ്യമായ അടിസ്ഥാനഘടകങ്ങളായ തീം, കഥാപാത്രങ്ങൾ, ചിത്രങ്ങൾ, ചലനം ,സംഭാഷണം, പശ്ചാത്തല ശബ്ദം ഇവയെപ്പറ്റി മനസ്സിലാക്കി ഓരോ ഗ്രൂപ്പുകളായി ഇതിനാവശ്യമായ സ്റ്റോറി ബോർഡ് തയാറാക്കാനുള്ള ധാരണയിൽ ക്ലാസ് അവസാനിച്ചു

2.ദ്വിമാന ആനിമേഷൻ പരിശീലനം

ലിറ്റൽകൈറ്റ്സ് പരിശീലനം

പിരീഡ് 2 ജൂലൈ, 11 , കൈറ്റ്‌ മിസ്ട്രസ്:ശ്രീജ കെ എസ്

വിമാനം പറപ്പിക്കുന്ന ദ്വിമാന അനിമേഷൻ പരിശീലനം ആയിരുന്നു ആദ്യയിനം. ടൂപ്പി ട്യൂബ് ടെസ്ക്ക് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തന്നിട്ടുള്ള ചിത്രങ്ങൾ ഉപയോഗിച്ച് ലിറ്റിൽ കൈറ്റ്സ് പരിശീലിച്ചു. എഫ് പി എസ്, ട്വീനിങ്, സ്റ്റാറ്റിക്ക് ബി ജി മോഡ് തുടങ്ങിയ സങ്കേതങ്ങൾ പരിചയപ്പെട്ട് ഓരോ ചെറു എംപി4 വീഡിയോ കുട്ടികൾ തയ്യാറാക്കി വളരെ താൽപര്യത്തോടെ എല്ലാവരും ഇതിൽ പങ്കെടുത്തു

3ചെറു അനിമേഷൻ
പിരീഡ് 3ജൂലൈ, 18, കൈറ്റ്‌ മിസ്ട്രസ്:പി ആർ ദീപ

പശ്ചാത്തല ചിത്രം ചലിപ്പിച്ചു ഒബ്ജക്ടുകൾ അനിമേഷൻ നൽകുന്നതാണ് മൂന്നാമത്തെ ക്ലാസിൽ പരിചയപ്പെട്ടത്. വിമാനത്തിന്റെ പശ്ചാത്തല ചിത്രം ചലിപ്പിച്ച് അനിമേഷൻ സാധ്യമാക്കി. തുടർന്ന് റൊട്ടേഷൻ ട്വീന്ംഗ് എന്ന സങ്കേതം ഉപയോഗിച്ച് ജീപ്പ് ഓടിക്കുന്ന അനിമേഷൻ ചെയ്യുന്നു


4.ചിത്രരചന

ലിറ്റൽകൈറ്റ്സ് ക്ലാസ്സ്

പിരീഡ് 4ജൂലൈ, 25, കൈറ്റ്‌ മിസ്ട്രസ്:ശ്രീജ

അനിമേഷൻ വീഡിയോ നിർമ്മാണത്തിനാവശ്യമായ കഥാപാത്രങ്ങളെയും പശ്ചാത്തലചിത്രങ്ങളും ജിമ്പ്, ഇങ്ക് സ്കേപ്പ് തുടങ്ങിയ സോഫ്റ്റ്‌വെയറുകളിൽ വരയ്ക്കുന്നതിനും വിവിധ രീതികളിൽ സേവ് ചെയ്യാനും എക്സ്പോർട്ട് ചെയ്യാനും പരിശീലിച്ചു

5അനിമേഷൻ സീനുകൾ
പിരീഡ് 5 ആഗസ്ത് 1 , കൈറ്റ്‌ മിസ്ട്രസ്:ദീപ

വിമാനം ജിമ്പിൽ വരയ്ക്കാൻ പരിശീലിച്ചു. തുടർന്ന് ആദ്യ ക്ലാസ്സിൽ ചർച്ച ചെയ്തു സ്റ്റോറിബോർഡ് ഉപയോഗിച്ച് ഓരോ ഗ്രൂപ്പും ഓരോ ചെറു ആനിമേഷൻ സീനുകൾ തയ്യാറാക്കി, ആദിത്യ പ്രസാദ് വിഗ്നേഷ് മോഹൻ അനൂപ് ചന്ദ്രൻ ഇവർ നല്ല രീതിയിൽ അനിമേഷൻ സീനുകൾ തയ്യാറാക്കി

ലിറ്റിൽ കൈറ്റ്സ് എക്സ്പേർട്ട് ക്ലാസ്സ്

എക്സ്പേർട്ട് ക്ലാസ്സ്

ജൂലൈ മാസം 28-ാം തീയതി വെങ്ങാനൂർ ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂളിലെ എസ് ഐ ടി സി ആയ പി. വി. മഞ്ചു ടീച്ചർ ക്ലാസ്സ് കൈകാര്യം ചെയ്തു. ജിമ്പ് ആനിമേഷൻ, സിൻഫിങ്സ് സ്റ്റുഡിയോ എന്നീ മേഖലകളിൽ ലിറ്റിൽ കൈറ്റ്സിനു പരിശീലനം നൽകി. രാവിലെ 10 മണി മുതൽ ഉച്ചയ്ക്കു 12.30 വരെയായിരുന്നു ക്ലാസ്സ്.



ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്

ആഗസ്റ്റ് മാസം നാലാം തീയതി 9.30 -മുതൽ ക്യാമ്പ് ആരംഭിച്ചു. വീഡിയോ എഡിറ്റിംഗ്, സൗണ്ട് റെക്കോർഡിംഗ് തുടങ്ങിയവയായിരുന്നു പ്രധാന ഇനങ്ങൾ. ഇവയ്ക്കായി ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, ഒഡാസിറ്റി തുടങ്ങിയ സോഫ്റ്റ് വെയറുകൾ പരിചയപ്പെട്ടു. കൈറ്റ് മിസ്ട്രസ്സായ പി. ആർ ദീപയാണ് ക്ലാസ്സ് കൈകാര്യം ചെയ്തത്. പരിശീലനത്തിന്റെ അവസാനം കുട്ടികൾ ആനിമേഷൻ വീഡിയോ നിർമ്മിക്കുകയുണ്ടായി. 4.30 ന് പരിശീലനം അവസാനിച്ചു.

ഹൈസ്ക്കൂളിലെ 13ക്ലാസ്സ് മുറികൾ ഹൈടെക്കാണ്. അവിടെ ആവശ്യം വരുന്ന സഹായം ലിറ്റിൽ കൈറ്റ്സ് മുഖേന ചെയ്തു വരുന്നു. ബുധനാഴ്ചകളിൽ വൈകുന്നേരം കൈറ്റ്സ് മിസ്ട്രസ്സുമാരുടെ നേതൃത്വത്തിൽ ആനിമേഷൻ ക്ലാസ്സ് നടന്നു. ആഗസ്റ്റ് 8ാം തീയതി മുതൽ മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം ആരംഭിച്ചു.