ഉള്ളടക്കത്തിലേക്ക് പോവുക

എം.ഇ.എസ്.എച്ച്. എസ്.എസ്. പൊന്നാനി/Details

Schoolwiki സംരംഭത്തിൽ നിന്ന്

അറബിക്ക‍ടലിൻെറ തീരത്താണ് പൊന്നാനി എം ഇ എസ് ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.നൂറ് ശതമാനവും കടലിൻെറ മക്കളാണ് ഇവിടെ പഠിക്കുന്നത്,സമൂഹ്യ പരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിൽക്കുന്ന ‌ മേഖലയാണ് ഇത്.കുുട്ടികളുടെ വിദ്യാഭ്യാസപരമായ ഉയർച്ചക്കാവശ്യമായ സൗകര്യ‍ങ്ങൾ ‌‌‌‍​ ഒരുക്കുന്നതിൽ സ്ക്കൂൾ മാനേജ് മെൻറും അധ്യാപകരും ഒരുപോലെ ശ്രദ്ധാലുക്കളാണ്. പൂർണ്ണമായും ഹൈടെക് സൗകര്യങ്ങളോട് കൂടിയ ക്ലാസ് മുറികളാണ് ഇവിടെയുള്ളത്.സുസജ്ജമായ കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,ലൈബ്രറി എന്നീ സൗകര്യങ്ങളും സ്ക്കൂളിലുണ്ട്.കുട്ടികളുടെ കായികപരമായ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിൽ പൊന്നാനി സബ് ജില്ലയിലെ തന്നെ ഒന്നാം സ്ഥാനത്താണ് സ്ക്കൂൾ. ‌‌