നേതാജി സ്കൂൾ ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
22:14, 13 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayesh.itschool (സംവാദം | സംഭാവനകൾ) ('കുമ്പഴയിൽ പോലും ഇന്നത്തേതുപോലെ പാലം ഇല്ലാതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുമ്പഴയിൽ പോലും ഇന്നത്തേതുപോലെ പാലം ഇല്ലാതിരുന്ന 1940കളിൽ, കാൽനടയായി ഏറെ ദൂരം സഞ്ചരിച്ച് കടത്തു കടന്ന് പത്തനംതിട്ടയിൽ എത്തിയ ഹൈസ്കൂൾ വിദ്യാഭ്യാസം നേടുക എന്നത് അപൂർവം ചിലർക്ക് മാത്രമേ സാധിച്ചിരുന്നുള്ളൂ ഇത്തരമൊരു സാഹചര്യത്തിലാണ് 1949 രണ്ട് അധ്യാപകരും 38 വിദ്യാർത്ഥികളുമായി ഈ വിദ്യാലയം ആരംഭിക്കുന്നത്. ആദ്യം മിഡിൽ സ്കൂളായി തുടങ്ങിയ ഇവിടെ അടുത്തവർഷം ഹൈസ്കൂൾ ക്ലാസുകളും ആരംഭിച്ചു. 1951-ൽ പൂർണ്ണ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ജനുവരി 23-ാം തീയതി നേതാജി സുഭാഷ് ചന്ദ്രബോസിനെ ജന്മദിനം, സ്കൂൾ ഡേ ആയി ആചരിക്കുന്നു. 1953-ൽ സ്കൗട്ട് പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. 1974 സ്കൂളിന്റെ രജതജൂബിലി വർഷമായി ആഘോഷിച്ചു. 1984 -ൽ റവന്യൂ സ്കൂൾ യുവജനോത്സവത്തിന് ആതിഥ്യമരുളി. 1988 ശ്രീ രാമചന്ദ്രൻ നായർ ശ്രീ ചന്ദ്രശേഖരൻ എന്ന വിദ്യാർത്ഥികൾക്ക് ജീവൻ രക്ഷാപഥക് ലഭിച്ചു. 1992 ശ്രീ അനിൽകുമാർ ടി എന്ന വിദ്യാർത്ഥി ജീവൻ രക്ഷാപഥക് അർഹനായി. 1994 ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. 1996 ഡിസംബർ 11ന് സ്കൂൾ സ്ഥാപക മാനേജർ ശ്രീ ചെല്ലപ്പൻ പിള്ള അന്തരിച്ചു. 1997 ജനുവരി 23 ആം തീയതി നേതാജി ജന്മശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചു. 1999 പ്രധാന അദ്ധ്യാപകനായ ശ്രീ ശശികുമാറിന് സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചു. 1999 ജനുവരി 23 ആം തീയതി സുവർണ്ണജൂബിലി ആഘോഷങ്ങൾക്ക് വിളംബര ഘോഷയാത്രയോടെ തുടക്കം കുറിച്ചു. 2014 ൽ ഇതൊരു ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ഓഫീസ് സ്റ്റാഫ് ഉൾപ്പടെ അൻപതോളം അധ്യാപകരും അധ്യാപകേതര സ്റ്റാഫും ജോലി ചെയ്യുന്നു. 2014 ൽ അനുവദിച്ച സയൻസ്, കൊമേഴ്സ് ബാച്ചുകളിലായി ഹയർ സെക്കന്ററി വിഭാഗത്തിൽ മുന്നൂറോളം കുട്ടികളും ഇരുപതോളം അധ്യാപക, അധ്യാപകേതര സ്റ്റാഫും ജോലി ചെയ്യുന്നു.

"https://schoolwiki.in/index.php?title=നേതാജി_സ്കൂൾ_ചരിത്രം&oldid=584974" എന്ന താളിൽനിന്ന് ശേഖരിച്ചത്