കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ക്ലബ്ബ് പ്രവർത്തനങ്ങൾ - റിപ്പോർട്ടുകൾ
ഡോ.സി.വി.രാമന്‍ സയന്‍സ് ക്ലബ്ബ് - പ്രവര്‍ത്തന റിപ്പോര്‍ട്ട് - 2009 - '10
ജൂണ്‍ 17 -2009
ഉദ്ഘാടനം - എന്റെ മരം - ക്വിസ് മത്സരം - By ശ്രിമതി. ഉഷാദേവി
ഈ വര്‍ഷത്തെ സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ സീനിയര്‍ അസിസ്റ്റന്റ് ശ്രീ. ആര്‍. പ്രസന്നകുമാര്‍ 17 - 06 - 2009 ല്‍ സ്കൂള്‍ ലാബില്‍ നടന്ന ലളിതമായ ചടങ്ങോടെ ഉദ്ഘാടനം ചെയ്തു. ഏഴ് ഡിവിഷനുകളില്‍ നിന്നുമായി 50 കുട്ടികളെ തെരഞ്ഞെടുക്കുകയുണ്ടായി. 10 A യിലെ കൃഷ്ണപ്രസാദ് സെക്രട്ടറിയും 9 A യിലെ നയന ജോയിന്റ് സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു. കുട്ടികളില്‍ ശാസ്ത്രചിന്തകളും നവപ്രതീക്ഷകളും ഉണര്‍ത്തുവാന്‍ ക്ലബ്ബ് പ്രതിജ്ഞാബദ്ധമാണെന്ന് ഏവരും കൂട്ടായി കണ്ടെത്തി.
തുടര്‍ന്ന് എന്റെ മരം എന്ന പ്രോജക്ടിനെ ആധാരമാക്കി ക്വിസ് മത്സരം നടത്തുകയുണ്ടായി. 9 C യിലെ രജ്ഞു രാജു ഒന്നാം സ്ഥാനവും ക്ലബ്ബിന്റെ ജോയിന്റ് സെക്രട്ടറി കൂടിയായ 9 A യിലെ നയന രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ജൂലൈ 10 & 29 - 2009
പ്രഭാഷണം - ഡോ. സി.വി.രാമന്‍ - By ശ്രീ. ആര്‍. പ്രസന്നകുമാര്‍
കമ്പ്യൂട്ടറിന്റെ സഹായത്തോടെ പ്രസന്റേഷന്‍ രീതിയില്‍ ഡോ. സി.വി.രാമന്റെ ജീവിതവും കര്‍മ്മവീഥികളും വളരെ രസകരവും താല്പര്യജന്യവുമായി അവതരിപ്പിക്കുകയുണ്ടായി. ഓരോ ഭാരതീയനും നെഞ്ചേറ്റി അഭിമാനപുളകിതനാകേണ്ട മഹദ് വ്യക്തിത്വം അനായാസകരവും ആസ്വാദ്യകരവുമായി അവതരിപ്പിച്ചു. അപൂര്‍വചിത്രങ്ങള്‍, പ്രത്യേകിച്ച് പ്രിസത്തിലൂടെയുള്ള പ്രകാശത്തിന്റെ അപവര്‍ത്തനം വിജ്ഞാനദായകമായിരുന്നു.
ചിക്കന്‍ഗുനിയ ബോധവത്കരണം - By ആരോഗ്യ വകുപ്പ്, പ്രാഥമിക ആരോഗ്യകേന്ദ്രം, ചന്ദനപ്പള്ളി
ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ചിക്കന്‍ഗുനിയ ബോധവത്കരണം നടത്തുകയുണ്ടായി. വിശദാംശങ്ങള്‍ അടങ്ങിയ നോട്ടീസ് എല്ലാ കുട്ടികള്‍ക്കും നല്‍കുകയുണ്ടായി. പരിസര ശുചിത്വ പ്രതിജ്ഞയും പ്രവര്‍ത്തനവും നടത്തുകയുണ്ടായി.
ഡ്രൈ ഡേ ആചരണം
സ്കൂള്‍ - അതിന്റെ പരിസരങ്ങള്‍ എന്നിവിടങ്ങളില്‍ ശുചിത്വപ്രവര്‍ത്തനത്തിന്റെ ഭാഗമായി കൊതുകുകള്‍ പെരുകുന്ന ഉറവിടങ്ങള്‍ കണ്ടെത്തി ജലവിമുക്തമാക്കി, വെള്ളക്കെട്ടുകള്‍ മണ്ണിട്ടുമൂടി, ചിരട്ടകള്‍, ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് കൂടുകള്‍, കണ്‍ടെയിനറുകള്‍ എന്നിവ നശിപ്പിച്ചു. സമീപത്തുള്ള റബ്ബര്‍ തോട്ടങ്ങളിലെ ചിരട്ടകളില്‍ കെട്ടിനിന്ന മഴവെള്ളം കമഴത്തിക്കളഞ്ഞു. ഈ സന്ദേശം വീടുകളിലും പരിസരവാസികളിലും പകര്‍ത്തണമെന്ന് നിശ്ചയിച്ചു.
ചിക്കന്‍ഗുനിയ വീഡിയോ പ്രദര്‍ശനം
ചിക്കന്‍ഗുനിയയെക്കുറിച്ചുള്ള ആരോഗ്യവകുപ്പിന്റെ വീഡിയോ പ്രദര്‍ശനം നടത്തുകയുണ്ടായി. എല്ലാ ക്ലാസിലേയും കുട്ടികള്‍ക്ക് കാണുവാനും ബോധവല്‍കരണം നേടുവാനും അവസരം ലഭിച്ചു.
ക്ലാസിക് സിനിമാ പ്രദര്‍ശനം - ദ ബ്യൂട്ടിഫുള്‍ പീപ്പിള്‍
ആഫ്രിക്കയിലെ വനാന്തരങ്ങളിലെ ജീവികളുടെ ജീവിതം വളരെ പച്ചയായി, എന്നാല്‍ ശാസ്ത്രീയമായി നിര്‍മ്മിക്കപ്പെട്ട അഭ്രകാവ്യം. കുട്ടികളില്‍ കൗതുകവും ജിജ്ഞാസയും ഒരു പോലെയുണര്‍ത്തുന്ന ഈ ചിത്രം പൂര്‍ണമായും ഇഗ്ലീഷിലായതിനാല്‍ തനിമ ഒട്ടും ചോര്‍ന്നു പോകാതെ വിശദമായ കമന്ററിയോടെയാണ് പ്രദര്‍ശിപ്പിച്ചത്. പ്രപഞ്ചത്തിലെ 'സുന്ദരന്മാരെയും സുന്ദരികളെയും' കണ്ടിട്ടിറങ്ങുന്ന കുട്ടികളുടെ മുഖം ഏറെ സുന്ദരം തന്നെയായിരുന്നു.
ആഗസ്റ്റ് 20 - 2009
രാജീവ്ഗാന്ധി അക്ഷയ ഊര്‍ജ്ജദിനം
ആഗസ്റ്റ് 20 ന് രാജീവ്ഗാന്ധി അക്ഷയ ഊര്‍ജ്ജദിനമായി ആചരിച്ചു. ഇന്ത്യയിലാകമാനം ഈ ദിവസം ഊര്‍ജ്ജസംരക്ഷണദിനമായി കൊണ്ടാടുകയും ഊര്‍ജ്ജ ഉറവിടങ്ങളുടെ അപര്യാപ്തയും ഉള്ള ഊര്‍ജ്ജം എങ്ങനെ ക്രിയാത്മകമായി, പാഴാക്കാതെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ഉണ്ടായി. കുട്ടികള്‍ ഊര്‍ജ്ജസംരക്ഷണപ്രതിജ്ഞ ഏറ്റു ചൊല്ലി.
ഈ ദിനത്തോടനുബന്ധിച്ച് ഊര്‍ജ്ജ ക്വിസ് മത്സരം നടത്തുകയുണ്ടായി.
സെപ്തംബര്‍ 15 - 2009
പ്രഭാഷണം - ലഹരി പദാര്‍ത്ഥങ്ങളും അതിന്റെ ദോഷവശങ്ങളും - ശ്രീമതി. എലിസബത് ഏബ്രഹാം
വളരെ പ്രസക്തവും കാലികമൂല്യം ഉള്‍കൊള്ളുന്നതുമായ ഈ പ്രശ്നം പ്രൗഢഗംഭീരമായി ചുരുങ്ങിയ സമയപരിധിക്കുള്ളില്‍ കുട്ടികളുടെ കാന്‍വാസിനുള്ളിലേക്ക് പകര്‍ത്തുവാന്‍ കഴിഞ്ഞു. ശീലങ്ങള്‍ തുടങ്ങുന്ന പിഞ്ചിളം മനസ്സുകളില്‍ ലഹരിയുടെ നഖക്ഷതങ്ങള്‍ ആഴ്ന്നു പതിയാതിരിക്കാന്‍ പ്രഭാഷണം ഒരു പരിധി വരെ ഉപകരിച്ചു. ലഹരി പകരുന്ന ആദ്യസുഖവും പിന്നീട് നിത്യമായി വലിച്ചെറിയുന്ന ദുരിത യാതനകളുടെ അഗാധഗര്‍ത്തങ്ങളും ഹൃദയസ്പര്‍ശിയായി ഇവിടെ പ്രഭാഷണത്തിലൂടെ ചിത്രത്തിലെന്നപോലെ തെളിയുന്നു. പ്രഭാഷണത്തിന്റെ അന്ത്യത്തില്‍ കുട്ടികളും പങ്കെടുത്ത അദ്ധ്യാപകരും ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി, അതേ ..... ഈ പ്രഭാഷണം ഒരു മഹദ്സന്ദേശമായി മാറ്റപ്പെട്ടു.
ഒക്ടോബര്‍ 2 - ഗാന്ധി ജയന്തി - സേവനദിനം
ഗാന്ധി ജയന്തി ദിനത്തില്‍ ഇക്കോ ക്ലബ്ബുമായി ചേര്‍ന്ന് സ്കൂള്‍ ശുചീകരണം നടത്തി. കൂടാതെ ചിരണിക്കല്‍ ലക്ഷംവീട് കോളനിയില്‍ അന്ന് ശുചീകരണവും പരിസര ശുചീകരണ ക്യാമ്പും നടത്തി. മാതൃഭൂമി പത്രത്തിന്റെ സീഡ് ക്ലബ്ബ് അംഗങ്ങളും ഇതില്‍ പങ്കുചേര്‍ന്നു.
യുറേക്കാ വിജ്ഞാനോത്സവം
40 ല്‍ പരം കുട്ടികള്‍ പങ്കെടുത്തു. സമ്മാനാര്‍ഹരെ പഞ്ചായത്ത്തല മത്സരത്തില്‍ പങ്കെടുപ്പിച്ചു.
ആരണ്യകം ഇക്കോ ക്ലബ്ബ്
ആരണ്യകം ഇക്കോ ക്ലബ്ബ് ഗാന്ധിജയന്തിദിനത്തില്‍ (ഒക്ടോബര്‍ 2)സേവനദിനമായി ആചരിച്ചു. കൊടുമണ്‍ ഗ്രാമത്തിലുള്ള ചിരണിക്കല്‍ കോളനിയിലായിരുന്നു പ്രവര്‍ത്തനം. വൃത്തിഹീനമായ സാഹചര്യത്തില്‍ തുഴയേണ്ടി വരുന്ന കോളനി നിവാസികളെ പരിമിത സാഹചര്യങ്ങളിലും എങ്ങനെ വെടിപ്പായി, സഹവര്‍ത്തിത്വത്തോടെ ജീവിക്കാം എന്നതിനെക്കുറിച്ച് ക്ലാസ് എടുത്തു. ഇക്കോ ക്ലബ്ബിന്റെ സ്പോണ്‍സര്‍ ശ്രീമതി. എലിസബത്ത് എബ്രഹാം ക്ലാസ് നയിച്ചു. കോ - സ്പോണ്‍സറായ ശ്രീമതി. സൂസമ്മ ശാമുവല്‍ സഹായിച്ചു. തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ ശ്രീ. ചിരണിക്കല്‍ ശ്രീകുമാര്‍ കോളനിയുടെ മുന്നില്‍ പ്രതീകാത്മകമായി വൃക്ഷത്തൈകള്‍ നടുന്ന പ്രവര്‍ത്തനം ഒരു തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. കോളനി വെടിപ്പാക്കലിനുശേഷം സമൂഹഭോജനവും കുട്ടികളുടെ കലാപരിപാടികളും നടന്നു. ക്ലബ്ബ് അംഗങ്ങള്‍ സജീവമായി പങ്കെടുത്തു. വൈകീട്ട് നാലു മണിക്ക് സേവനദിനം അവസാനിക്കുമ്പോള്‍ കോളനിയുടെ മുഖഛായ തന്നെ മാറിയിരുന്നു. കുട്ടികള്‍ നവസന്ദേശവാഹകരായി, നാടിന്റെ പുളകങ്ങളായി മാറുകയും....!
സ്റ്റാഫ് റിപ്പോര്‍ട്ടര്‍.