പ്രാദേശികചരിത്രം

  സംസ്കാരങ്ങളുടെസംഗമഭൂമിയാണ് ഇരുളം‍‍‍‍.വിവിധ ഗോത്രവിഭാഗങ്ങള്‍ ,കുടിയേറ്റകര്‍ഷകജനത  എന്നിവര്‍ ഇരുളത്ത് വസിക്കുന്നു.
         പ്രാചീനകാലംമുതല്‍‍ തന്നെ ഒരു ജനവാസകേന്ദ്രമായിരു

ന്നു ഇരുളവും സമീപ പ്രദേശങ്ങളും.മഹാശിലായുഗ സംസ്കാരത്തിന്റെ- ശേഷിപ്പുുകളായ വീരക്കലൂകള്‍ നവീനശിലായുഗ സ്മ‍രണയണര്‍- ത്തുന്ന കല്ലൂളി ,കന്മഴു എന്നിവ ഇരുളംപ്രദേശങ്ങളിലെ ജനവാസ- രേഖകളായി വിദൂര ഭൂതകാലത്തിലേയ്ക് നമ്മെ നയിക്കുന്നു. വിവിധ ആദിവാസിഗോത്രങ്ങള്‍ വളരെക്കാലം മുമ്പ്തന്നെ ഇവിടെ ജീവിച്ചു വന്നു. കൃഷി,മീന്‍പിടിത്തം നായാട്ട് മുതലായവ പ്രധാ- നഉപജീവന മാര്‍ഗ്ഗമായിരുന്നു.സ്വതേ ശിന്തരും സൗമ്യുരുംസമാധാ- നപ്രിയരുമായ ഗൗഡര്‍ കുടിയേറ്റകര്‍ഷകരുടെ വരവോടെ സ്വദേശ- ത്തേയ്ക് മടങ്ങി.ഗൗഡര്‍ വിഭാഗത്തില്‍‍പ്പെട്ട ചില കുടുംബങ്ങള്‍‍‍‍‍‍ ഇ- പ്പോളും ഇവിടെ താമസിക്കുന്നു.

   വിവിധ ഗോത്രസംസ്കൃൃതികളുടെ വിളഭൂമി കൂടിയാണ് ഇരുളം.പണിയര്‍‍,

അടിയാന്‍ കുണ്ടുവാടിയന്‍ എന്നിവര്‍ ഇവരില്‍-ചിലരാണ്.ആചാരാനുഷ്ഠാനങ്ങള്‍കലകള്‍ വാദ്യോപകരണങ്ങള്‍‍‍- മുതലായവ തനിമയോടെ ഇന്നും ഇവര്‍ കാത്തുസൂക്ഷിക്കുന്നു.ഗോത്ര- സംസ്കാരങ്ങളുടെ പിന്‍തുടര്‍ച്ചക്കാര്‍ വിദ്യാഭ്യാസപരമായും തൊഴി- ല്‍പരമായും വികസനത്തിന്റെ പാതയിലാണ്.

          ഏറെക്കുറെ അറുപതു വര്‍ഷങ്ങള്‍‍ക്കു മുമ്പ്തന്നെ കുടിയേറ്റം ആരംഭിച്ചിരുന്നു.തിരുവിതാംകൂറില്‍നിന്നും പലകാലങ്ങളി-

ലായി ഇവിടെ എത്തിയ കര്‍ഷകജനത ഇരുളംപ്രദേശങ്ങളിലെ കന്നി-മണ്ണില്‍ കനകം വിളയിച്ചു.കാട്ടാനയോടും കാട്ടുപോത്തിനോടും,മല- മ്പനിയോടും മല്ലടിച്ച ആദ്യകാല കര്‍ഷകരുടെ യാതനകളും വേദനകളും വിവരണാതീതമാണ്.

                 കപ്പ, വാഴ,ചോളം,നെല്ല്,വരക്,ചാമ,മക്കച്ചോളം,മുതലായവ ഇവിടുത്തെ ആദ്യ കാലവിളകളായിരുന്നു.അന്നത്തെചി-ലനെല്‍വിത്തുകളുടെ പേരുകള്‍ ഓര്‍മ്മിക്കുന്നത് നന്നായിരിക്കും.-

വെളിയന്‍,തോണ്ടി,പുന്നാടന്‍‍തോണ്ടി,അടുക്കന്‍ ,ജീരകശാല മുത-ലായവ ഇവയില്‍ ചിലതാണ്.

     മനോഹരയമായ ഒരുകാര്‍ഷിക കൂട്ടായ്മ ഇവിടെ നിലനിന്നിരു-

ന്നു.ഗൃഹനിര്‍‍മ്മാണം മുതല്‍‍കൃഷിപ്പണികള്‍‍വരെ ഇടുത്തടുത്ത കുടും- ബങ്ങള്‍ സഹകരിച്ചാണ് ചെയ്തിരുന്നത്.ഇത്തരം കൂട്ടായ്മകള‍്‍‍ കൊ- ച്ചു കൊച്ചു കാര്ഷിക കൂട്ടായ്മകള‍്‍‍ തന്നെയായിരുന്നു.കാലത്തിന്റെ- കുത്തോഴുക്കില്‍ ഈ ആചാരകങ്ങള്‍ക്കെല്ലാം മാറ്റമുണ്ടായി.ജീവിത- ത്തിന്റെ സമസ്ത മേഖലകളിലും ഈമാററം ദൃശ്യമായി.

"https://schoolwiki.in/index.php?title=ഇരുളം&oldid=57293" എന്ന താളിൽനിന്ന് ശേഖരിച്ചത്