ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
22:36, 9 നവംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) ('ജീവിതവിജയത്തിന് വായന നൽകുന്ന പങ്ക് വളരെ വലുത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജീവിതവിജയത്തിന് വായന നൽകുന്ന പങ്ക് വളരെ വലുതാണ്. 10000ത്തിൽ അധികം പുസ്തകങ്ങളുള്ള വായനാമുറിയോടുകൂടിയതാണ് നമ്മുടെ വായനാശാല.

പ്രവർത്തന രീതി

കുട്ടികൾക്കെല്ലാം ലൈബ്രറി അംഗത്വ കാർഡ് വിതരണം ചെയ്തിട്ടുണ്ട്. കുട്ടികൾക്ക് വിതരണം ചെയ്യുന്ന പുസ്തകങ്ങൾ വിതരണ രജിസ്റ്ററിലും അംഗത്വകാർഡിലും ചേർക്കാറുണ്ട്.

ക്ലാസ്സ് ലൈബ്രറി

എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറികൾ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് തത്കാല അവലംബങ്ങൾക്കാവശ്യമായ പുസ്തകങ്ങളാണ് ക്ലാസ് ലൈബ്രറികളിൽ പ്രധാനമായും ഉള്ളത്. രണ്ട് ക്ലാസ് ലൈബ്രേറിയന്മാർക്കാണ് ഓരോ ക്ലാസിലും ഇതിന്റെ ചുമതല. പത്രങ്ങളും ആനുകാലികങ്ങളും എല്ലാ ക്ലാസിലേക്കും ലഭ്യമാക്കുന്നുണ്ട്.

പുസ്തകസമാഹരണയജ്ഞം

വായനാ വാരത്തോടനുബന്ധിച്ച് എല്ലാ വർഷവും പൊതുസമൂഹത്തിൽനിന്നും അദ്ധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും പുസ്തകങ്ങൾ സമാഹരിക്കാറുണ്ട്.