ജി.എച്.എസ്.എസ് ചാത്തനൂർ/Activities
2018 വർഷത്തെ പ്രവേശനോൽസവം
പ്രവേശനോൽസവം
- 2018 വർഷത്തെ പ്രവേശനോൽസവം അതി വിപുലമായി ആഘോഷിച്ചു.
|
വായനാവാരം
വായനാവാരം ജൂൺ 19 മുതൽ 26 വരെ ആഘോഷിച്ചു. വായനാ മത്സരം നടത്തി. ശ്രീമതി ഷൈലജ ടീച്ചറുടെ കവിതാസ്വാദന ക്ലാസ്, ഭാഷാ ക്ലാസ് എന്നിവ ഉണ്ടായിരുന്നു. സാഹിത്യ ക്വിസ്, പുസ്തകപ്രദർശനം എന്നിവ നടത്തി.
വിജയശ്രീ
- പത്താംതരം വിദ്യാർത്ഥികളിൽ അടിസ്ഥാന ഭാഷാ ശേഷി കൈവരിക്കാത്ത വിദ്യാർത്ഥികളെ തെരെഞ്ഞെടുത്ത് എല്ലാ ദിവസവും വൈകീട്ട് 3.30 മുതൽ 4.30 വരെ പ്രത്യേക പരിശീലനം നൽകി വരുന്നു. തയ്യാറാക്കിയ പ്രത്യേക മൊഡ്യൂൾ പ്രകാരമാണ് ക്ലാസുകൾ നടക്കുന്നത് .എല്ലാ 10-ാം തരം ഡിവിഷനുകളിലും യൂണിറ്റ് ടെസ്റ്റുകൾ നടത്തി മാർക്കുകളുടെ അടിസ്ഥാനത്തിൽ ക്ലാസ് റിസോഴ്സ് സംഘം രൂപീകരിച്ചു.
- പത്താംതരം വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ യോഗം 7 -9 -2018 ന് ചേർന്നു. ജോയ് മാസ്റ്ററുടെ കൗൺസിലിങ്ങ് ക്ലാസ് രക്ഷിതാക്കൾക്ക് പ്രചോദനമേകി. കുട്ടികളുടെ വിജാശീ ആഗസ്റ്റ് മാസത്തെ പരീക്ഷാ ഫലം അദ്ധ്യാപകർ രക്ഷിതാക്കളുമായി ചർച്ച ചെയ്തു .പഠനത്തിൽ പിന്നിൽ നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക കോച്ചിങ്ങ് വൈകീട്ട് ആരംഭിച്ചു
ശുചീകരണ സേന
സ്കൂളിന്റെ പരിസര ശുചീകരണത്തിനായി ശുചീകരണ സേനയെ രൂപീകരിച്ചു. 7 -9 -2018 ന് ഉദ്ഘാടനം നടത്തുകയും ചെയ്തു.ബാബു രാജൻ മാഷാണ് ഈ സേനയ്ക്ക് നേതൃത്വം നൽകുന്നത്.വളർന്നു വരുന്ന പരിസ്ഥതി മലിനീകരണം തടയുന്നതിനാണ് ഇങ്ങനെയൊരു സേന രൂപീകരക്കുന്നതിന്റെ ഉദ്ദേശം.എല്ലാ വെള്ളിയാഴ്ചയും അവസാനത്തെ പിരീഡ് ഇതിനായി ഉപയോഗിക്കുന്നു. ശുചീകരണ സേനയുടെ ഉത്ഘാടനം ഹെഡ്മിസ്ട്രസ് ഗീത ടീച്ചർ നിർവ്വഹിച്ചു.
സ്കൂളിന്റെ പരിസര ശുചീകരണത്തിനായി ശുചീകരണ സേനയെ രൂപീകരിച്ചു. 7 -9 -2018 ന് ഉദ്ഘാടനം നടത്തുകയും ചെയ്തു.ബാബു രാജൻ മാഷാണ് ഈ സേനയ്ക്ക് നേതൃത്വം നൽകുന്നത്.വളർന്നു വരുന്ന പരിസ്ഥതി മലിനീകരണം തടയുന്നതിനാണ് ഇങ്ങനെയൊരു സേന രൂപീകരക്കുന്നതിന്റെ ഉദ്ദേശം.എല്ലാ വെള്ളിയാഴ്ചയും അവസാനത്തെ പിരീഡ് ഇതിനായി ഉപയോഗിക്കുന്നു. ശുചീകരണ സേനയുടെ ഉത്ഘാടനം ഹെഡ്മിസ്ട്രസ് ഗീത ടീച്ചർ നിർവ്വഹിച്ചു.
നവപ്രഭ
'9-ാം ക്ലാസിലെ കുട്ടികൾക്ക് 3 ( മലയാളം, ഇംഗ്ലീഷ്, കണക്ക്)വിഷയങ്ങളെ അടിസ്ഥാനമാക്കി പ്രത്യേകം തയ്യാർ ചെയ്ത ചോദ്യപേപ്പർ തയ്യാറാക്കി പരീക്ഷ നടത്തുകയും അതിൽ നിന്നും 38 കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയതു. അവർക്കുള്ള ക്ലാസ്സുകൾ നല്ല രീതിയിൽ പുരോഗമിച്ചു വരുന്നു.'
ശ്രദ്ധ
'എട്ടാം ക്ലാസിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവരെ എഴുതാനും വായിക്കാനും പ്രാപ്തരാക്കും എന്ന ലക്ഷ്യത്തോടു കൂടി പ്രീ പരീക്ഷ നടത്തി 41 കുട്ടികളെ കണ്ടെത്തി. ജൂൺ 27 ബുധനാഴ്ച ക്ലാസുകൾ ആരംഭിച്ചു .വ്യാഴാഴ്ച രക്ഷിതാക്കളുടെ യോഗം പ്രധാനാധ്യാപികയുടെ അധ്യക്ഷതയിൽ ചേർന്നു. എല്ലാ ദിവസവും 3 മണി മുതൽ 4 മണി വരെയാണ് ക്ലാസ്.ഒരു ക്ലാസിൽ 2 അധ്യാപകർ എന നിലയ്ക്കാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.പ്രത്യേക മൊഡ്യൂളുകൾ തയ്യാറാക്കിയാണ് ക്ലാസുകൾ മുന്നോട്ടു പോകുന്നത്'
മികവുൽസവം2018
- 2018 ൽ മികവുൽസവം നടത്തി
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തിന്റെ സ്ലോക്ക് തല ഉദ്ഘാടനം മെമ്പർ ശ്രീ ശശിധരൻ നിർവ്വഹിച്ചു.ശ്രീമതി കെ.പി. പുഷ്പജകുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു. പരിസ്ഥിതിദിന കിസ്, റാലി, ക്ലാസ് തല ചാർട്ട് പ്ലക്കാർഡ് നിർമ്മാണം എന്നിവ നടത്തി.
|
പരിസ്ഥിതി ദിനറാലി
.
ജൈവ പച്ചക്കറിത്തോട്ടം
| ഔഷധത്തോട്ടം
|ചെടി വിതരണം
|പരിസര ശചീകരണം