ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
16:53, 30 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HFHSVENAPPARA (സംവാദം | സംഭാവനകൾ) (പുതിയ താള്‍: നാടോടിവിജ്ഞാനകോശം പ്രശ്നം:- വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാതെ അ…)
 നാടോടിവിജ്ഞാനകോശം

പ്രശ്നം:- വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാതെ അന്യം നിന്നുപോകുന്ന നമ്മുടെ നാടോടി- ആദിവാസി- ക്ലാസിക്കല്‍ കലാരൂപങ്ങള്‍ മതിയായ പ്രോത്സാഹനം ലഭിക്കാത്ത നമ്മുടെ പ്രഗല്‍ഭരായ കലാകാരന്മാര്‍. ഈ കലകളുടേയും കലാകാരന്മാരുടെയും സംരക്ഷണത്തിന് കേരള ടൂറിസം തുടക്കം കുറിച്ച കേരളീയ കലാരൂപങ്ങളുടെ മഹോത്സവമാണ് ഒരു നാടോടി വിജ്ഞാനകോശം എന്നൊരു പ്രോജക്ട് ചെയ്യാന്‍ പ്രേരിപ്പിച്ചത്. അതോടോപ്പം നാട്ടറിവുകളും പ്രദേശത്തിന്റെ തനതായ ഭാഷപ്രയോഗങ്ങളും ശേഖരിക്കാന്‍ തീരുമാനിച്ചു. അസുത്രണം:- നടന്‍ കലാരൂപഹ്ങളെപ്പറ്റി പരാമര്‍ശിച്ചിട്ടുള്ള ലേഖനങ്ങള്‍ കണ്ടെത്തുകയും പഠനവിധേയമാക്കുകയും ചെയ്തു. ലഭിച്ച വിവരങ്ങള്‍ പ്രോജക്ട് ഡയറിയില്‍ രേഖപ്പെടുത്തി. വിവരശേഖരണത്തിന് പത്തു ദിവസമെടുത്തു. പ്രോജക്ട് ഡയറിയിലെ വിവരങ്ങള്‍ ഉള്‍‍പ്പെടുത്തി റിപ്പോര്‍ട്ട് തയ്യാറാക്കി.

                                                പ്രോജക്ട് റിപ്പോര്‍ട്ട്
വിഷയം:- നാടോടിവിജ്ഞാനകോശം.

ആമുഖം :- ഓഗസ്റ്റ് 21 ഫോക്‍ലോര്‍ ദിനമാണ്. ഓരോ ദേശത്തിനും സ്വന്തമായ കലകളും ആചാരങ്ങളും ഒക്കെചേര്‍ന്ന തനിമയാണ് ഫോക്‍ലോര്‍. നഷ്ടമായിക്കൊണ്ടിരിക്കുന്ന നമ്മുടെ സ്വന്തം നാട്ടുവഴക്കങ്ങളെ വിണ്ടെടുക്കേണ്ടതിന്റെ അത്യാവശ്യമാണ് ഈ ദിനം നമ്മെ ഓര്‍മ്മിപ്പെടുത്തുന്നത്. ഈ ചിന്തയാകാം കോരള ടൂറിസം തുടക്കം കുറിച്ച കേരളീയ കലാരൂപങ്ങളുടെ മഹോത്സവത്തിന് കാരണം. നാടന്‍കലകലെക്കുറിച്ചും നാട്ടറിവുകളെക്കുറിച്ചും പ്രദേശത്തിന്റെ തനതായ ഭാഷ പ്രയോഗങ്ങളെക്കുറിച്ചും കൂടുതല്‍ അറിയുകയാണ് ഈ പ്രോജക്ടിന്രെ ലക്ഷ്യം. പരികല്പന:- നാടന്‍ കലകളും പാട്ടുകളും മാത്രമല്ല ഫോക്‍ലോര്‍, ഒരു ജനതയുടെ വാമൊഴിസാഹിത്യവും സാമൂഹികാചരങ്ങള്‍, ആചാരങ്ങള്‍, ചികിത്സാരീതികള്‍, കളികള്‍, കരവിരുതുകള്‍, വാസ്തുവിദ്യ, വേഷഭൂഷാദികള്‍, ഉപകരണങ്ങള്‍, ഭക്ഷണം തുടങ്ങിയ എന്തും നാടോടിവിജ്ഞാനീയത്തിന്റെ പരിധിയില്‍ വരുന്നു. പഠനോദ്ദേശ്യങ്ങള്‍ ‍

  • സംസ്കാരത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് തനതായ കലകളെ തിരിച്ചറിയല്‍.
  • പ്രാദേശിക ഭാഷയിലുണ്ടാകുന്ന വ്യത്യാസങ്ങളെ കുറിച്ച് മനസ്സിലാക്കല്‍
  • ഭാഷയിലുള്ള വ്യത്യാസങ്ങള്‍ തിരിച്ചറിയല്‍
  • പ്രദേശിക ഭാഷാപദങ്ങള്‍ തിരിച്ചറിയല്‍
  • നാട്ടറിവുകളെ തിരിച്ചറിയല്‍
  • തനതുകലകളിലെ ജനതയുടെ ജീവിതശൈലിയുംസംസ്കാരവും തിരിച്ചറിയല്‍
  • ഒരു ജനതയെക്കുറിച്ചുള്ള ശാസ്ത്രം എന്നതിലുപരി ഫോക്‍ലോര്‍ പാരമ്പര്യ ജനശാസ്ത്രം നാടന്‍സാഹിത്യവുമാണെന്ന് കണ്ടെത്തന്‍
പഠനരീതി:- നാടന്‍ കലാരൂപങ്ങളെക്കുറിച്ച് വിവരിച്ചിട്ടുള്ള കൃതികളും ലേഖനങ്ങളും പരിശോധിച്ച് ആശയങ്ങള്‍ സ്വരൂപിച്ചുകൊണ്ടുള്ള വിശകലന പഠനരീതിയാണ് സ്വീകരിച്ചിട്ടുള്ളത്.

ശേകരിച്ച ദത്തങ്ങള്‍ നാടന്‍‌വിജ്ഞാനം, നാടോടിവിജ്ഞാനം എന്നെല്ലാം അറിയപ്പെടുന്ന ഫോക്‍ലോര്‍ ഇന്ന് ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന പഠനശാഖയായി മാറിയിരിക്കുകയാണ്. ഒരു കാലത്ത് നാടന്‍പാട്ട്, നാട്ടുചികിത്സ, നാടന്‍കല തുടങ്ങിയവയ്ക്കെതിരെ അഭിജാതമെന്നു കരുതപ്പെട്ടിരുന്നവര്‍ മുഖംതിരിച്ചിരിന്നുവെങ്കിലും ഇന്നു ജനജീവിതത്തേയും സംസ്കാരത്തേയും കുറിച്ചുല്ള വിജ്ഞാനം ലഭിക്കുന്ന പാരമ്പര്യ ശാസ്ത്രമായി നാടോടിവിജ്ഞാനീയത്തെ അംഗീകുരിച്ചിരിക്കുന്നു. നാടന്‍ഡ സംസ്കൃതിയുടെ അപഗ്രഥനമാണ് ഫോക്‍ലോര്‍ പഠനത്തിലൂടെ നിര്‍വഹിക്കപ്പെടുന്നത്. ജനജീവിതവുമായി ബന്ധപ്പെട്ട വസ്തുതകളേയും വസ്തുക്കളേയും വിശകലനവിധേയമാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുകവഴി അതിലെ കൂട്ടായ്മയുടെ സ്വഭാവം കണ്ടെത്താന്‍ ശ്രമിക്കുന്ന വിജ്ഞാനശാഖയാണ് ഫോക്‍ലോര്‍‌.

          ദൈവത്തിന്റെ സ്വന്തം നാടായ കേരളം കലകളുടെ പൂങ്കാവനം കൂടിയാണ്. നാടോടിക്കഥകള്‍, ക്ലാസിക്കല്‍ കലകള്‍, അനുഷ്ഠാനകലകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന എത്രയെത്ര കലകള്‍ ക്ലാസിക്കല്‍ കലകള്‍. കൊട്ട്, ആട്ട്, കൂത്ത്, പാട്ട് എന്നിങ്ങനെയായിരുന്നു ആദ്യകാലങ്ങളില്‍ കലകളെ വര്‍ഗ്ഗീകരിച്ചിരുന്നത്. 
          കേരളം നാടോടി കലകളുടെ കലവറയാണ്. ക്ഷോത്രോത്സവങ്ങള്‍ക്കും കാര്‍ഷികോത്സവങ്ങള്‍ക്കും  സാമുദായിക ആഘോഷങ്ങള്‍ക്കും പ്രത്യേകമായ പാട്ടും നൃത്തവും നമുക്കുണ്ട്. നഗരങ്ങളേക്കാള്‍ ഗ്രാമപ്രദേശങ്ങളിലാണ്നാടന്‍ കലകള്‍ക്ക് പ്രാമുഖ്യം ലഭിക്കുന്നത്. നമ്മുടെ ഗ്രാമീ‌ണകലകള്‍ ഈ നാടിന്റെ സാംസാകാരിക  പൈതൃകത്തെയാണ് വിളിച്ചോതുന്നത്. കേരളത്തിലെ പ്രധാന നാടന്‍ കലകളുടെ ഒരു വിജ്ഞാനകോശം തയ്യാരാക്കാം.