അംഗീകാരങ്ങൾ.
പൊൻതൂവൽ പുരസ്‌കാരം
2018 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം നേടിയതിൽ അഭിനന്ദിച്ച് ആലപ്പുഴ എം പി ശ്രീ കെ സി വേണുഗോപാൽ പൊൻതൂവൽ അവാർഡ് നൽകി.
ജില്ലാപഞ്ചായത്ത് പുരസ്‌കാരം
2018 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയവും റവന്യൂ ജില്ലയിൽ ഏറ്റവും ഫുൾ എ പ്ലെസ്സുകളും നേടിയതിൽ അഭിനന്ദിച്ച് കൊല്ലം ജില്ലാപഞ്ചായത്ത് പ്രത്യേക പുരസ്‌കാരം നൽകി.
എം എൽ എ യുടെ അവാർഡ്
2018 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയവും റവന്യൂ ജില്ലയിൽ ഏറ്റവും ഫുൾ എ പ്ലെസ്സുകളും നേടിയതിൽ അഭിനന്ദിച്ച് കരുനാഗപ്പള്ളി എം എൽ എ ശ്രീ. ആർ രാമചന്ദ്രൻ മെരിറ്റ് അവാർഡ് നൽകി.
നഗരസഭ അവാർഡ്
2018 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയവും റവന്യൂ ജില്ലയിൽ ഏറ്റവും ഫുൾ എ പ്ലെസ്സുകളും നേടിയതിൽ അഭിനന്ദിച്ച് കരുനാഗപ്പള്ളി മുനിസിപാലിറ്റി അവാർഡ് നൽകി.
റവന്യൂ ജില്ലയിൽ ഒന്നാമത്
2018 എസ് എസ് എൽ സി പരീക്ഷയിൽ 114 കുട്ടികൾ എല്ലാ വിഷയത്തിനും എ പ്ലെസ് ഗ്രേഡ് നേടി. ഇതോടെ കൊല്ലം റവന്യു ജില്ലയിൽ ഏറ്റവും അധികം കുട്ടികൾ ഫുൾ എ പ്ലെസ് ഗ്രേഡ് നേടിയ വിദ്യാലയം എന്ന ബഹുമതി ലഭിച്ചു.
എസ് എസ് എൽ സി 100% വിജയം
100 വർഷം പിന്നിട്ട സ്കൂളിന്റെ ചരിത്രത്തിൽ അദ്യമായി എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം ലഭിച്ചു. 501 കുട്ടികളാണ് ഈ വർഷം പരീക്ഷ എഴുതിയത്. ഈ വർഷം അഞ്ഞൂറിലധികം കുട്ടികൾ പരീക്ഷ എഴുതി എല്ലാവരും വിജയിച്ച ഏക വിദ്യാലയവും ഇതാണ്.
ഹരിത വിദ്യാലയം റിയാലിറ്റി ഷോ
കൈറ്റ് സംഘടിപ്പിച്ച ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. സംസ്ഥാനത്തെ മികച്ച 100 വിദ്യാലയങ്ങൾക്കാണ് ഈ പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.
2017-ൽ ISO 9001 : 2015 അംഗീകരം ലഭിച്ചു.
ശതാബ്ദി മന്തിരത്തിന് മുന്നിൽ മനോഹരമായ പുൽതകിടിയും ആകർഷകമായ സ്കൂൾ കമാനവും ഗേൾസ് ഫ്രണ്ടിലി ടോയ്ലറ്റുകളും മാലിന്യ സംസ്കരണ സംവിധാനങ്ങളും ശുദ്ധീകരിച്ച കുടിവെള്ള ലഭ്യതയും ആധുനീകരിച്ച സ്കൂൾ സ്റ്റോറും ലഘുഭക്ഷണശാലയും മികച്ച അധ്യയന നിലവാരത്തിനോപ്പം മാതൃകാപരമായ പാഠ്യേതര പ്രവർത്തനങ്ങളും കലാ - കായിക - ശാസ്‌ത്ര മേളകഴിലെ മികച്ച പ്രകടനങ്ങളും വിവിധ വിഷയങ്ങളിൽ പ്രഗല്ഭർ പങ്കെടുക്കുന്ന സെമിനാറുകൾ, ശില്പശാലകൾ, കൗൺസിലിംഗ് ക്ലാസ്സുകൾ ഇവയെല്ലാം സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കു ഉയർത്തി. അതുകൊണ്ടുതന്നെ ഉന്നത ഗുണനിലവാരത്തിനുള്ള അന്താരാഷ്ട്ര ബഹുമതിയായ ISO 9001 : 2015 അംഗീകരം 2017-ൽ ഈ വിദ്യാലയത്തിന് ലഭിച്ച
നല്ലപാഠം പുരസ്‌കാരം വീണ്ടും
മലയാള മനോരമയുടെ നല്ലപാഠം ജില്ലാപുരസ്കാരം മൂന്നാം സ്ഥാനം ലഭിച്ചു. ഇത് രണ്ടാം തവണയാണ് ഈ വിദ്യാലയത്തിന് നല്ലപാഠം പുരസ്കാരം ലഭിക്കുന്നതു.
നല്ല നടിക്കുള്ള അംഗീകാരം
ബാംഗ്ലൂരിൽ നടന്ന സൗത്ത് ഇന്ത്യൻ ഡ്രാമാ ഫെസ്റ്റിവല്ലിൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച ശാസ്‌ത്ര നാടകം " Life @ 51.com"നാലാം സ്ഥാനത്തിന് അർഹമായതിമൊപ്പം കുമാരി. അമീന ഹുസൈൻ നല്ല നടിയായി തെരഞ്ഞെടുക്കപ്പെട്ടു.
ശാസ്‌ത്ര നാടകം ദേശീയ തലത്തിലേക്ക്...
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ ശാസ്‌ത്ര നാടകം " Life @ 51.com" ബാംഗ്ലൂരിൽ നടക്കുന്ന സൗത്ത് ഇന്ത്യൻ ഡ്രാമാ ഫെസ്റ്റിവല്ലിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.
മലയാള മനോരമ നല്ലപാഠം പുരസ്‌കാരം
2016ലെ മലയാള മനോരമയുടെ നല്ലപാഠം ജില്ലാപുരസ്കാരം ലഭിച്ചു.
നല്ല നടിയും പ്രത്യേക പരാമർശവും
ജില്ലാ ശാസ്ത്ര നാടക മത്സരത്തിൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച ശാസ്‌ത്ര നാടകം " Life @ 51.com" ഒന്നാം സ്ഥാനം നേടിയതിനൊപ്പം കുമാരി. അമീന ഹുസൈൻ നല്ല നടിയായി തെരഞ്ഞെടുക്കപ്പെട്ടു. കുമാരി ദേവപ്രിയ ജ്യൂറിയുടെ പ്രത്യേക പരാമർശത്തിനും അർഹയായി.
ശാസ്‌ത്ര നാടകത്തിന് ജില്ലാപുരസ്കാരം
2016ലെശാസ്‌ത്ര നാടകത്തിന് ജില്ലാപുരസ്കാരം ലഭിച്ചു.