വ്യക്തിത്വവികസനം

Schoolwiki സംരംഭത്തിൽ നിന്ന്
19:22, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31076 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

< എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം

കൗൺസിലിംഗ്

പ്രസന്നത്മകമായ സമഗ്ര വ്യക്തിത്വമാണ് ഒരു വ്യക്തിയെ ജീവിതത്തിലേക്ക് നയിക്കുക.പ്രതിസന്ധികളിൽ പതറാതെ,ജീവിതത്തിന്റെ അർഥവും സൗന്ദര്യവും യഥാതഥം മനസിലാക്കി അന്യജീവനുതകും വിധം സ്വജീവിതത്തെ ധന്യമാക്കി കൊണ്ട് മുന്നോട്ടു നീങ്ങാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടെ യാണ് ഇവിടെ കൗൺസിലിംഗ് ആരംഭിച്ചിരിക്കുന്നത്. കൗണ്സിലിങ്ങിൽ പരിശീലനം നേടിയവർ ആഴ്ചയിൽ ഒരു ദിവസം സ്കൂളിൽ എത്തി കുട്ടികളെ വ്യക്തിപരമായിക്കണ്ട് മാനസിക -വൈകാരിക മേഖലകളിൽ ഉള്ള പ്രശ്നങ്ങൾ തുറന്നു സംസാരിച്ചു മനസികാസ്വാതന്ത്രം കൈവരിക്കുവാൻ സഹായിക്കുന്നു .തങ്ങൾ പ്രശ്നങ്ങളായി പലതും തരണം ചെയ്യേണ്ടത് എങ്ങനെയെന്ന് അവർ മനസിലാക്കുന്നു .അപാർഷതാബോധം, അന്തര്മുഖത്വം,പഠനത്തിൽ അഭിരുചിയില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളിൽനിന്നു മോചിതരായി ജീവിതത്തിൽ പ്രസന്നതയും ,പഠനത്തിൽ താല്പര്യവും ഉത്സാഹവും ഉള്ളവരായി സമഗ്ര വ്യക്തിത്വലേക്ക് വളരുന്നതിന് കൗൺസിലിംഗ് സഹായിക്കുന്നു .

"https://schoolwiki.in/index.php?title=വ്യക്തിത്വവികസനം&oldid=548236" എന്ന താളിൽനിന്ന് ശേഖരിച്ചത്