എം എ എസ് എം എച്ച് എസ് വെന്മേനാട്/Primary

Schoolwiki സംരംഭത്തിൽ നിന്ന്
19:00, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SABU VARGHESE.E (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രൈമറി

ഒര‌ു പ്രദേശത്തിന് ദിശാവബോധം നൽക‌ുന്നത് ചില വ്യക്തികളായിരിക്ക‌ും. ഒൗപചാരിക വിദ്യഭ്യാസം നാലാം ക്ലാസ് പ‌ൂർത്തിയാക്കിയ സ്‍ക‌ൂളിന്റെ മാനേജർ ജനാബ് എം. കെ. മ‌ുഹമ്മദ് ഹാജിക്ക് ത‌ുടർ വിദ്യഭ്യാസത്തിന് തടസ്സമായത് അന്ന് യ‌ു. പി. സ്‌ക‌ൂൾ പാവറട്ടിയിൽ മാത്രമേ ഉണ്ടായിര‌ുന്ന‌ുള്ള‌ൂ എന്നതാണ്. പാവറട്ടിയിൽ പോയി പഠിക്ക‌ുക എന്നത് ഇവിടെയ‌ുള്ളവർക്ക് പ്രയാസമായി തോന്നിയ മ‌ുഹമ്മദ് ഹാജി വെന്മേനാട‌് തന്നെ വിദ്യഭ്യാസ സ്‌ഥാപനങ്ങൾ ത‌ുടങ്ങാൻ തിര‌ുമാനിച്ച‌ു. അങ്ങിനെ 1962 യ‌ു.പി. സ്‌ക‌ൂളിന് അപേക്ഷിക്ക‌ുകയ‌ും 1965 മെയിൽ ഒരു പ്രൈമറി സ്കൂൾ എന്ന നിലയിൽ മ‌ുഹമ്മദ് അബ്‌ദ‌ുൾ റഹ്‌മാൻ സാഹിബ് മെമ്മോറിയൽ യ‌ു.പി. സ്‌ക‌ൂളിന് സർക്കാർ അന‌ുമതി ലഭിക്ക‌ുകയ‌ും ചെ‌യ്‌ത‌ു.