ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/നാടോടി വിജ്ഞാനകോശം

17:50, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Satheeshrkollam (സംവാദം | സംഭാവനകൾ) ('അഞ്ചൽ എന്ന പദം അഞ്ച് ചൊല്ലുകൾ ചേർന്നിടത്തെ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അഞ്ചൽ എന്ന പദം അഞ്ച് ചൊല്ലുകൾ ചേർന്നിടത്തെ സൂചിപ്പിക്കുന്നതായി പഴമക്കാർ പറയുന്നു. കുരുക്കഴിക്കാൻ ഇന്നും കഴിയാത്ത അഞ്ചു ചൊല്ലുകൾ ഉള്ളതുകൊണ്ടാണ് അഞ്ചലിന് ഈ പേര് വന്നതത്രേ. എന്നാൽ വിശ്വസനീയമായ തെളിവുകൾ ഇക്കാര്യത്തിലില്ല.

അഞ്ച് ചൊല്ലുകൾ

അഞ്ചലിന് പേരു നൽകിക്കൊടുത്തെന്ന് കരുതപ്പെടുന്ന അ‍ഞ്ചുചൊല്ലുകൾ ഇവയാണ്.

  • അഞ്ചൽക്കുളം കുളമോ ചിറയോ?
  • അഗസ്ത്യക്കോട് മുനി ആണോ പെണ്ണോ?
  • ഏറത്ത് അമ്പലം വയലിലോ കരയിലോ?
  • വടമൺ കാഞ്ഞിരം കയ്ക്കുമോ മധുരിക്കുമോ?
  • കുറുമക്കാട് കുടുംബം ഇല്ലമോ സ്വരൂപമോ?

എന്നിവയാണ് ആ ചൊല്ലുകൾ. അഞ്ചലിന്റെ പ്രാദേശിക വിജ്ഞാനചരിത്രം രേഖപ്പെടുത്തിയ ആധികാരിക രേഖകൾ കുറവാണ്. അഞ്ചൽ പ്രദേശവുമായി ബന്ധപ്പെട്ട അറിവുകൾ ശേഖരിക്കുന്ന പദ്ധതി സ്കൂൾ വിക്കി ക്ലബ് ഏറ്റെടുത്തിരുന്നു.