വെള്ളറട

Schoolwiki സംരംഭത്തിൽ നിന്ന്
00:23, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44016 (സംവാദം | സംഭാവനകൾ)

സഹ്യസാനുവിൽ സ്ഥിതിചെയ്യുന്ന എന്റെ ദേശമാണ് വെള്ളറട.ശാന്തസുന്ദരമായ ഈ നാട് സുഖകരമായകാലാവസ്ഥകൊണ്ട് അനുഗ്രഹിതമാണ്.കുരീശുമല,കാളിമല, തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളും ചിറ്റാർ ‍ഡാം(മണ്ണണ),വൈകുണ്ഠം, ശിവലോകം എസ്റ്റേറ്റുകളും എന്റെ ഗ്രാമത്തെ സുന്ദരമാക്കുന്നു. പെരുങ്കടവിള ബ്ളോക്കു പഞ്ചായത്തിലാണ് അമ്പൂരി, ആനാവൂർ, കുന്നത്തുകാൽ, വെള്ളറട എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന വെള്ളറട ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 31.6 ച : കി.മീ വിസ്തൃതിയുള്ള വെള്ളറട ഗ്രാമപഞ്ചായത്ത് 1953-ലാണ് നിലവിൽ വന്നത്.വൈറ്റ് മെമ്മോറിയൽ ആർട്‌സ് & സയൻസ് വിമൻസ് കോളേജ്,പനച്ചമൂട്, വെള്ളറട. 2.രുക്മിണി മെമ്മോറിയൽ നഴ്‌സിംഗ് കോളേജ് പൊന്നമ്പി,വെള്ളറട. 3.യൂ.ഐടി.കോളേജ് ആറാട്ടുകുഴി, വെള്ളറട. 4.കെ. എൻ. എം.എസ്. ബി.എഡ്. കോളേജ് അഞ്ചുമരംകാല,വെള്ളറട. 5.വി.പി.എം.ഹയർസെക്കൻഡറി സ്‌കൂൾ ചൂണ്ടിക്കൽ,വെള്ളറട. 6.സെവൻത്ഡേ അഡ്വന്റിസ്റ്റ്(ICSE) ഹൈ സ്കൂൾ പൊന്നമ്പി,വെള്ളറട. ഇവ പ്രധാനവിദ്യാഭ്യാസകേന്ദ്രങ്ങളാണ്.എല്ലാ ജാതിമതസ്ഥരും കാണി ഗോത്രവർഗ്ഗവിഭാഗവും നിവസിക്കുന്നു.

chittar dam
kalimala

https://www.google.co.in/maps/uv?hl=en&pb=!1s0x3b05ad90135d8b8b:0xe5d9fc26e4589fd8!2m22!2m2!1i80!2i80!3m1!2i20!16m16!1b1!2m2!1m1!1e1!2m2!1m1!1e3!2m2!1m1!1e5!2m2!1m1!1e4!2m2!1m1!1e6!3m1!7e115!4shttps://lh5.googleusercontent.com/p/AF1QipPHC_XgjXM8hGQTQ5wv-4-2ehMDf9TyHtucomoK%3Dw260-h175-n-k-no!5z4LS14LWG4LSz4LWN4LSz4LSx4LSfIC0gR29vZ2xlIFNlYXJjaA&imagekey=!1e10!2sAF1QipPHC_XgjXM8hGQTQ5wv-4-2ehMDf9TyHtucomoK

"https://schoolwiki.in/index.php?title=വെള്ളറട&oldid=539945" എന്ന താളിൽനിന്ന് ശേഖരിച്ചത്