ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി/സ്പോർ‌ട്സ് ക്ലബ്ബ്-17

സ്കൂളിൽ പഠന പ്രവർത്തനത്തോടൊപ്പം പാഠ്യാതര വി‍ഷയങ്ങളിലും ഉന്നത നിലവാരം പുലർത്തുന്നു. സ്കൂൾ സ്പോർട്സ് ക്ലബ്ബ് ഇതിന് നേതൃത്ത്വം നൽകുന്നു. കഴിഞ്ഞ വർഷം വിവിധ മത്സരങ്ങൾക്ക് കുട്ടികളെ തയ്യാറാക്കുകയും സബ്. ജില്ലാ. ജില്ലാ തല മത്സരങ്ങളിൽ കുുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്യ്തു. കാസർഗോഡ് വെച്ച് നടന്ന സംസ്ഥാന സബ് ജൂനിയർ വടം വലി മത്സരത്തിൽ സ്കൂൾ ടീമിനെ പങ്കെടുപ്പിക്കുകയുണ്ടായി. കൂടാതെ ജില്ലാ തലത്തിൽ ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. ജില്ലാ തല സ്കൂൾ ഗെയിംസിൽ ഷട്ടിൽ ബാഡ്മിന്റൺ, ഹാൻഡ് ബോൾ തുടങ്ങിയ മത്സങ്ങൾക്കും കുട്ടികളെ പങ്കെടുപ്പുക്കുകയുണ്ടായി. സ്കൂൾ തല കായിക മത്സരങ്ങൾ ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് വളരെ വിപുലമായി നടത്താൻ സാധിച്ചു. കുട്ടികളുടെ കായിക വാസനയെ പ്രോത്സാഹിപ്പിക്കുന്നതിൽ സ്പോർട്സ് ക്ലബ്ബ് വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.