ജി എം യു പി എസ് വേളൂർ/ജെ ആർ സി

Schoolwiki സംരംഭത്തിൽ നിന്ന്
22:53, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16341 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
              അമ്പതു കുട്ടികളുള്ള JRC യൂനിറ്റ് സ്ക്കൂളിൽ പ്രവർത്തിക്കുന്നു.സ്ക്കൂളിലെ ദൈനംദിന പ്രവർത്തനങ്ങളിൽ യൂനിറ്റ് സജീവമായി ഇടപെടുന്നു.ശുചീകരണപ്രവർത്തനങ്ങളിലും സ്ക്കൂൾ അച്ചടക്ക നിയന്ത്രണത്തിലും യൂനിറ്റ് സഹായിക്കാറുണ്ട്.പ്രഥമശുശ്രൂഷ,ട്രാഫിക് നിയമങ്ങൾ എന്നീ വിഷയങ്ങളിൽ അംഗങ്ങൾക്ക് പരിശീലനം നൽകാറുണ്ട്.സ്വാതന്ത്ര്യദിനാഘോഷം,മറ്റു ദിനാചരണങ്ങൾ എന്നിവയിലെല്ലാം യൂനിറ്റ് തനത് പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നു.യുദ്ധവിരുദ്ധ സന്ദേശം കുട്ടികളിലും സമൂഹത്തിലുമെത്തിക്കാൻ റാലികൾ നടത്തുന്നു.
             10.06.2016 വെള്ളിയാഴ്ച ജെ ആർ.സി യുടെ പ്രഥമയോഗം ചേർന്നു. സ്കൂൾ ജെ.ആർ.സി ബോർഡിൽ മഴക്കാലരോഗങ്ങളെക്കുറിച്ചുള്ള ചാർട്ട് പ്രദർശിപ്പിച്ചു. 21 പുതിയ കേഡറ്റുകളെ ചേർത്ത് മൊത്തം 53 കോഡറ്റുകൾ 27.6.16 നു ചേർന്ന യോഗത്തിൽ ജെ.ആർ.സി ലീഡർ നിരഞ്ചന മഴക്കാല രോഗങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തു.

21.7.16 ന് ജെ.ആർ.സി യിൽ പുതുതായി ചേർന്ന കേഡറ്റുകളുടെ സ്കാഫ് അണിയിക്കൽ ചടങ്ങ് ശ്രീ അബ്ദുൾറഹിമാൻ എളേറ്റിൽ നിർവ്വഹിച്ചു. തുടർന്ന് പ്രഥമ ശുശ്രൂഷയെക്കുറിച്ച് അദ്ദേഹം ക്ലാസ്സെടുത്തു.

9.8.16 ന് നാഗസാക്കി ദിനത്തിൽ സ്കൂൾ അസംബ്ലിയിൽ ജെ.ആർ.സി ലീഡർ നിരഞ്ചന യുദ്ധ വിരുദ്ധപ്രസംഗം നടത്തി. തുടർന്ന് യുദ്ധവിരുദ്ധറാലി സംഘടിപ്പിച്ചു. ജെ ആർ.സി യുടെ നേതൃത്തത്തിൽ അത്തോളി പഞ്ചായത്ത് തല പഠനക്യാമ്പ് 4.2.17 ന് സ്കൂളിൽ വെച്ച് നടക്കുകയുണ്ടായി. ക്യാമ്പിൽ ഫസ്റ്റ് എയ്ഡ് ക്ലാസ്,ജെ.ആർ.സി എന്ത് എന്തിന് ട്രാഫിക്ക് ബോധവൽക്കരണം എന്നി ക്ലാസ്സുകൾ ഉണ്ടായിരുന്നു.ബഹുമാനപ്പെട്ട അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.ചിറ്റൂർ രവീന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അത്തോളി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ ശ്രീ ജൈയൽ കമ്മോട്ടിലിൻറെ അധ്യക്ഷതയിൽ കൊയിലാണ്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.മനോഹർ ജവഹർ മുഖ്യാധിഥിയായിരുന്നു. ക്യാമ്പ് കൃത്യം വൈകുന്നേരം 5.30 തിന് അവസാനിച്ചു.

ജെ ആർ സി അംഗങ്ങൾ