കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/Details
ഹൈടെക്ക് ക്ലാസ്സ് മുറികൾ സജ്ജമായി
ഹൈടെക്ക്പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിലെ 28 ക്ലാസ്സ് മുറികൾ ഹൈടെക്ക് ആയിരിക്കുന്നു .കുട്ടികളിൽ പഠനത്തിലും , അധ്യാപനത്തിൽ അധ്യാപകരെയും ഈ സംവിധാനം ചെലുത്തുന്ന സ്വാധീനവും ,തൽഫലമായുള്ള മേന്മകളും നിരന്തര മൂല്യ നിർണയ പദ്ധതികളിൽ വിലയിരുത്തപ്പെടുന്നുണ്ട്
കംഫർട്ട് സ്റ്റേഷനുകൾ
ഹാൻഡ് വാഷ് സിങ്ക് റെഗുലേഷനുകൾ 24 എണ്ണം തയ്യാറാക്കിയിട്ടുണ്ട് . പ്രത്യേകം സജ്ജമാക്കിയ കിണറിൽ നിന്നും പമ്പ് ചെയ്‌തെടുക്കുന്ന വെള്ളമാണ് സദാ വിദ്യാലയത്തിൽ ഉച്ച ഭക്ഷണം തയ്യാറാക്കാനും , ഭക്ഷണ ശേഷം കൈ കഴുകാനും മറ്റും ഉപയോഗിക്കുന്നത് .6000 ltr ജല സംഭരണി ആണ് ഇതിനായി ഒരുക്കിയിട്ടുള്ളത് .
കംഫർട്ട് സ്റ്റേഷനിൽ 24 യൂറിനൽ + ടോയ്‌ലെറ്റ് സംവിധാനവും സജ്ജമാണ് .