ആദിത്യവിലാസം ഗവ.എച്ച്.എസ്. തഴവ/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
22:21, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Yaswanthudayan (സംവാദം | സംഭാവനകൾ) ('കായിക ക്ലബ് കായികമേഖലയുടെ സമഗ്ര പുരോഗതിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കായിക ക്ലബ്

    കായികമേഖലയുടെ സമഗ്ര പുരോഗതിക്ക് വേറിട്ട പ്രവർത്തനങ്ങളാണ് ക്ലബിന്റെ നേതൃത്വത്തിൽ നടക്കുന്നത്. വിവിധ ഇനങ്ങളിൽ ഉപജില്ല, ജില്ല, സംസ്ഥാനം, ദേശീയ തലങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും ഉന്നതസ്ഥാനം നേടുകയും ചെയ്തിട്ടുണ്ട്.
   പെൺകുട്ടികൾക്ക പ്രത്യേകമായി ജ്യൂഡോ പിശീലനം നൽകി അവരെ സ്വയരക്ഷയ്ക്ക് പ്രാപ്തരാക്കി. സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി അജിത്ത്  ജമമുകാശ്മീരിൽവെച്ച് നടന്ന നാഷണൽ ലെവൽ ജ്യൂഡോ മത്സരത്തിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.  കരാട്ടയിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ  ഏഴാം ക്ലാസ് വിദ്യാർഥി അനാമിക ദക്ഷിണേന്ത്യയിലെ ആദ്യ വനിതാ ബ്ലാക്ബെൽറ്റ് നേടി സ്കൂളിന് അഭിമാനമായി.  സോണൽ മത്സരങ്ങളിൽ പങ്കെടുത്ത് മികവ് തെളിയിച്ച ആരോമൽ ജില്ലാ ക്രിക്കറ്റ് ടീമിൽ സ്ഥാനം ഉറപ്പിച്ചു.   സ്കൂളിൽ ഒരു ബാസ്ക്കറ്റ് കോർട്ട് ലഭിക്കുന്നതിന്  ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട് ഫണ്ട് അനുവദിക്കുന്നതിന് പി. ടി. എ. ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.   കുട്ടികൾ യോഗാ, നീന്തൽ, നാടൻ കളികൾ എന്നിവയിലും പ്രത്യേക പരിശീലനവും നൽകുന്നുണ്ട്.  ഉപജില്ലാ അത്‍ലറ്റിക് മത്സരങ്ങളിൽ സ്കളിന് ഓവറാൾ ചാമ്പ്യൻഷിപ്പ് ലഭിച്ചു