ജി എച്ച് എസ് എസ് പടിയൂർ/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്
22:20, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13121 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1909-ലാണ് ഇന്ത്യയിൽ സ്കൗട്ട് പ്രസ്ഥാനം തുടങ്ങിയത്. ക്യാപ്ടൻ ടി.എച്ച്. ബേക്കർ ബാംഗ്ലൂരിൽ രാജ്യത്തെ ആദ്യ സ്കൗട്ട് ട്രൂപ് ഉണ്ടാക്കി. പിന്നീട് പൂനെ, മദ്രാസ്‌, ബോംബെ, ജബൽപൂർ തുടങ്ങിയ സ്ഥലങ്ങളിലും സ്കൗട്ട് പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇവയെല്ലാം തന്നെ ബ്രിട്ടീഷുകാരുടെ കുട്ടികൾക്കും ആംഗ്ലോ-ഇന്ത്യൻ കുട്ടികൾക്കും വേണ്ടി മാത്രമുള്ളതായിരുന്നു. 1911-ൽ ജബൽപൂരിൽ ആദ്യത്തെ ഗൈഡ് കമ്പനി ഉണ്ടാക്കി. യുവാക്കളുടെ മാനസികവും ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ച് സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും ഉണ്ടാക്കാനും സഹായിക്കുന്നു.
നിലവിൽ സ്കൗട്ട് മാസ്റ്റർ കെ.വി.രാമചന്ദ്രന്റെയും ഗൈഡ് ക്യാപ്റ്റൻ കെ വാസന്തിയുടെയും നേതൃത്വത്തിൽ സ്കൗട്ടിന്റെയും ഗൈഡിന്റെയും ഓരോ യൂണിറ്റുകൾ നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. രാജ്യപുരസ്കാർ പുരസ്കാരത്തിന് എല്ലാ വർഷവും ധാരാളം കുട്ടികൾ അർഹത നേടുന്നുണ്ട‍്. പ്രകൃതിസംരക്ഷണം, പ്രകൃതി പഠനയാത്രകൾ, വിദ്യാലയത്തിലെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വപരമായ പങ്ക് മുതലായവ നടത്തിവരുന്നു. സ്കൗട്ടിംഗിന്റെ ഭാഗമായി ആരോഗ്യപരിപാലനത്തിന് ഉതകുന്ന പ്രഥമ ശുശ്രൂഷ കുട്ടികൾ പരിശീലിക്കുന്നുണ്ട്. ആകസ്മികമായുണ്ടാകുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് Disaster Management, Fire and Safety എന്നീ വിഷയങ്ങളിൽ പ്രാവീണ്യം നേടുന്നുണ്ട്

സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റ് -നിലവിലുള്ള അംഗങ്ങൾ

വിദ്യാലയത്തിൽ സ്കൗട്ട്സിന്റെയും ഗൈഡ്സിന്റെയും ഓരോ യൂണിറ്റ് സജീവമായി പ്രവർത്തിക്കുന്നു.
2009 നവംബർ 13,14,15 തീയ്യതികളിൽ മയ്യിൽ ഗവ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന ജില്ലാ റാലിയിൽ 13കുട്ടികൾ പങ്കെടുത്ത് എ ഗ്രേഡ് നേടി.
ഡിസംബർ 19 മുതൽ 23 വരെ തൃശ്ശൂർ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ വെച്ച് നടന്ന സംസ്ഥാന കാംബോരിയിൽ 5 പേർ പങ്കെടുത്തു. അഡ്വഞ്ചർ അവാർഡ്, സർട്ടിഫിക്കറ്റ്, മൊമന്റൊ എന്നിവ ലഭിക്കുകയുണ്ടായി. 4 പേർ രാജ്യപുരസ്കാർ ജേതാക്കളായി.
2010 ൽ വീണ്ടും 4 പേർക്ക് രാജ്യപുരസ്കാർ ലഭിച്ചു.
രാഷ്‌ട്രപതി ഗൈഡ് അവാർഡിന് അനുശ്രീ ദാസ് പി. അർഹത നേടി.
നമ്മുടെ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം അഭിമാനാർഹമായ നേട്ടമാണിത്.
ജനുവരി 2 മുതൽ 9 വരെ ഹൈദരാബാദിൽ വെച്ച് നടന്ന ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് നാഷണൽ ജാംബൂരിയിൽ കേരളാ സ്റ്റേറ്റ് കൺടിൻജന്റിനെ പ്രതിനിധാനം ചെയ്ത് അനുശ്രീദാസ് പി, അമൃത പി വി, അശ്വനി കൃഷ്ണൻ, അമൃത രാജ് സി. എന്നീ ഗൈഡുകൾ പങ്കെടുത്തു.
ഫെബ്രുവരി 26 മുതൽ 29 വരെ കണ്ണൂർ ചെറുകുന്ന് സ്കൂളിൽ വെച്ചു നടന്ന ഗൈഡ്സ് സെന്റിനറി കാംബൂരിയിൽ 21 ഗൈഡുകൾ പങ്കെടുത്തു.
2011 ൽ 26 സ്കൗട്ട് ഗൈഡുകൾ രാജ്യപുരസ്കാർ അവാർഡിന് അർഹത നേടി.
2012 ൽ 14സ്കൗട്ട് 11ഗൈഡ് രാജ്യപുരസ്കാർ അവാർഡിന് അർഹത നേടി.
2013 ൽ 4 സ്കൗട്ട് 5ഗൈ‍ഡ് രാജ്യപുരസ്കാർ അവാർഡ് നേടി.
2014 ൽ 6 സ്കൗട്ട് 7ഗൈ‍ഡ് രാജ്യപുരസ്കാർ അവാർഡ് നേടി.
2015 ൽ 4 സ്കൗട്ട് 7ഗൈ‍ഡ് രാജ്യപുരസ്കാർ അവാർഡ് നേടി.
2017 ൽ പുതുതായി അംഗത്വമെടുത്ത കുട്ടികളുടെ ചിഹ്നദാനച്ചടങ്ങ് നടത്തി. സമീപ സ്കൂളിലെ സ്കൗട്ട് മാസ്റ്ററുടെ സേവനം ഇതിനുവേണ്ടി പ്രയോജനപ്പെടുത്തി. ചന്ദനക്കാംപാറ ചെറുപുഷ്പ ഹൈസ്കൂളിൽവെച്ചു നടന്ന പട്രോൾ ലീഡേഴ്സ് ക്യാമ്പിൽ യൂണിറ്റിൽ നിന്നും 4സ്കൗട്ട്, 4ഗൈഡ് പങ്കെടുത്തു.
2018 പ്രവർത്തനങ്ങൾ നമ്മുടെ പ്രദേശത്തെ വിവിധ സ്ഥലങ്ങളിൽ സ്കൗട്ട് ഗൈഡുകൾ പട്രോൾ അടിസ്ഥാനത്തിൽ ഒരു പ്രകൃതി പഠന യാത്ര നടത്തി.
പഞ്ചായത്ത് ഓഫീസ് സന്ദർശിച്ച് അവിടെ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കുകയും സേവന പ്രവർത്തനം നടത്തുകയും ചെയ്തിട്ടുണ്ട്.
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂളിൽ ശുചീകരണപ്രവർത്തനം നടത്തി.
പരിസഥിതി ദിനാചരണത്തിന്റെ ഭാഗമായി ചക്കക്കുരു പാകി തൈകൾ മുളപ്പിച്ചെടുത്ത് സ്കൂൾ കോംപൗണ്ടിൽ വെച്ചുപിടിപ്പിച്ചു.

ചുമതല അദ്ധ്യാപകൻ / അദ്ധ്യാപിക
സ്കൗട്ട് മാസ്റ്റർ രാമചന്ദ്രൻ കെ.വി.
ഗൈഡ് ക്യാപ്റ്റൻ വാസന്തി കെ.

ചിഹ്നദാനച്ചടങ്ങ്

ഗുരുവന്ദനം

അദ്ധ്യാപകദിനം-2018: വിദ്യാലയത്തിലെ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ 'ഗുരുവന്ദനം' (അദ്ധ്യാപകരെ ആദരിക്കൽ ചടങ്ങ്) നടന്നു. കുട്ടികൾ സ്വയം തയ്യാറാക്കിയ ആശംസാകാർഡ്, പൂക്കൾ, മഷിപ്പേന എന്നിവ എല്ലാ അദ്ധ്യാപകർക്കും നൽകിക്കൊണ്ട്, ഗുരുശിഷ്യബന്ധത്തിന്റെ ഊഷ്മളഭാവത്തെ പ്രോജ്വലിപ്പിച്ചു. അദ്ധ്യാപകരെ സംബന്ധിച്ചിടത്തോളം ഈ ചടങ്ങ് അഭിമാനകരമായ മുഹൂർത്തമായിരുന്നു. സ്കൗട്ട് മാസ്റ്റർ കെ.വി.രാമചന്ദ്രൻ, ഗൈഡ് ക്യാപ്റ്റൻ കെ.വാസന്തി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

ഗുരുവന്ദനം-2018- പോസ്റ്റർ

സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റുകൾ സംഘടിപ്പിച്ച 'ഗുരുവന്ദനം' പരിപാടിയിലെ അവിസ്മരണീയ മുഹൂർത്തങ്ങൾ...

ഗുരുവന്ദനം-2018
ഗുരുവന്ദനം-2018
ഗുരുവന്ദനം-2018
ഗുരുവന്ദനം-2018
ഗുരുവന്ദനം-2018
ഗുരുവന്ദനം-2018
ഗുരുവന്ദനം-2018
ഗുരുവന്ദനം-2018

ചിത്രശാല