ഗുഹാനന്തപുരം എച്ച് എസ് എസ് ചവറ സൗത്ത് / മറ്റുപ്രവർത്തനങ്ങൾ.

Schoolwiki സംരംഭത്തിൽ നിന്ന്
18:00, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gpuramhss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്

രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്. പകർച്ച വ്യാധിയിൽ നിന്നും സമൂഹത്തെ രക്ഷിക്കാനായി ആരോഗ്യവകുപ്പ് നിർദേശിച്ചപ്രകാരം അധ്യാപകർ ക്ലാസ് എടുക്കുന്നു

പി ടി എ

പി ടി എ എല്ലാ ക്ലാസിലെയും രക്ഷകർത്താക്കൾ കുട്ടികളുടെ പഠന നിലവാരം നേരിട്ട് വിലയിരുത്തുന്നു കൃത്യമായ ഇടവേളകളിൽ ക്ലാസ് പി ടി എ നടത്തുന്നു .

സെപ്റ്റംബർ 5 അധ്യാപകദിനം

സെപ്റ്റംബർ 5 അധ്യാപകദിനത്തിൽ കുട്ടി അധ്യാപകർ ഹി ടെക് രീതി ഉപയോഗിച്ച് തന്നെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു

ഓണാഘോഷം

2017 വരെയുള്ള കാലഘട്ടത്തിലെ ഓണം സമുചിതമായി ആഘോഷിച്ചു ഓണക്കളികൾ, മാവേലി സമീപസ്‌ക്കൂളുകൾ സന്ദർശനം ,ഓണക്കോടിവിതരണം,ഓണസദ്യ മുതലായവ ഉണ്ടായിരുന്നു. എന്നാൽ 2108 ൽ ഓണാഘോഷം ഇല്ലായിരുന്നു .നവ കേരള സൃഷ്ടിക്കായി പ്രയത്നിക്കുന്നു

അനുമോദനം

2017എസ് എസ്‌ എൽ സി പ്ലസ് ടു വിജയികൾക്ക് അനുമോദനം 

സ്കൂൾ പച്ചക്കറി തോട്ടം

സ്കൂൾ പച്ചക്കറി തോട്ടത്തിൽ വിവിധയിനം  പച്ചക്കറി ഉത്പ്പാദിപ്പിക്കുന്നു .ഈ വിഷരഹിതമായ ഉത്പന്നങ്ങൾ കുട്ടികളുടെ ഉച്ച ഭക്ഷണത്തിൽ ഉൾക്കൊള്ളിക്കുന്നു.

സ്കൂൾ അസംബ്ലി

സ്കൂൾ അസംബ്ലി ,തിങ്കൾ,ചൊവ്വ ,വ്യാഴം ,വെള്ളി എന്നീ ദിവസങ്ങളിൽ എച്ച് എസ് വിഭാഗവും ബുധൻ എച്ച് എസ് എസ് വിഭാഗവും നടത്തുന്നു . സ്കൂൾ അസംബ്ലി ഓരോ ക്ലാസ്സുകാരുടെയും നേതൃത്വത്തിൽ നടത്തപ്പെടുന്നു .ഹിന്ദി,ഇംഗ്ലീഷ്, മലയാളം എന്നീ വിവിധ ഭാഷകളിൽ അസംബ്ലി നടത്തപ്പെടുന്നു.അസംബ്ലിയിൽ ക്വിസ്,പത്രവാർത്ത, ദിനാചരണങ്ങൾ ,ഇന്നത്തെ ചിന്താവിഷയം ,മഹത് വചനങ്ങൾ,മുതലായവകുട്ടികൾ അവതരിപ്പിക്കുന്നു . സ്കൂൾതലവിജയികൾക്കു അനുമോദനവും സമ്മാനദാനവും അസംബ്ലിയിൽ നടത്തുന്നു.

ദുരിതാശ്വാസ പ്രവർത്തനഫണ്ട്

നവകേരള സൃഷ്ടിക്കായി കുട്ടികളിൽ നിന്നും സഹായം സ്വീകരിക്കുന്നു .അഭിഷേക് എന്നകുട്ടി തന്റെ സമ്പാദ്യ കുടുക്ക എച്ച് എം നെ സ്വമനസ്സാലെ ഏൽപ്പിക്കുന്നു.

എസ് എസ് എൽ സി വിദ്യാർത്ഥികൾക്ക് അനുമോദനം

2017 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ സ്കൂൾ അദ്ധ്യാപകർ അവരുടെ ഗൃഹ സന്ദർശനത്തിലൂടെ അനുമോദിച്ചു

2017 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ സ്കൂൾ അങ്കണത്തിൽ അനുമോദിച്ചു

2017 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ മാനേജ്‌മന്റ്, പി ടി എ,പൂർവ്വവിദ്യർത്ഥി സംഘടന എന്നിവരും അനുമോദിച്ചു

മികവുത്സവം കേരളത്തിലെ പൊതു വിദ്യാഭ്യാസരംഗം ചടുലമാക്കുന്നതിനും അർത്ഥപൂർണമായ ഇടപെടലുകളിലൂടെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഓരോ കുട്ടിക്കും ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് പൊതുവിദ്യാഭ്യാസ സംരക്ഷയജ്ഞത്തിലൂടെ മുന്നോട്ട് വെച്ചത്.പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തുന്നതിനായ് തുടക്കം കുറിച്ച പ്രവർത്തനപദ്ധതികൾ സ്കൂളിൽ വളരെ വിജകരമായി നടപ്പിലാക്കയുണ്ടായി.സ്കൂൾ പ്രവർത്തനങ്ങളെ ജനശ്രദ്ധയിൽ കൊണ്ടുവരുന്നതിനും കുട്ടികളെയും സമൂഹത്തെയും സ്കൂൾ പ്രവർത്തനങ്ങളിലേയ്ക്ക് ആകർഷിക്കുന്നതിനുമായി പൊതുസ്ഥലത്ത്(നടക്കാവ് ജംഗ്ഷൻ) മികവുത്സവം നടത്തുകയുണ്ടായി.

ഹലോ ഇംഗ്ലീഷ്

പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സമഗ്രശിക്ഷാ അഭിയാൻ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പഠന പരിപോഷണ പരിപാടിയാണ് ഹലോ ഇംഗ്ലീഷ്. അഞ്ച് മുതൽ ഏഴ് വരെ ക്ലാസ്സുകളിലായി കുട്ടികൾക്ക് ഇംഗ്ലീഷ് പഠനം ആസ്വാദ്യകരമാക്കാനായി ഹലോ ഇംഗ്ലീഷ് എന്ന പേരിൽ ക്ലാസ്സുകൾ നടത്തുന്നു. ഇംഗ്ലീഷിൽ കഥകളും പാട്ടുകളും കുട്ടിക്കവിതകളുമൊക്കെ പഠിപ്പിച്ച് അതിനൊപ്പം ആടാനും പാടാനും അവരെ പ്രാപ്തരാക്കുന്നു.മാത്രമല്ല കൊച്ചുകൊച്ചു ഇംഗ്ലീഷ് വാക്കുകളിലൂടെ ഇംഗ്ലീഷിൽ സംസാരിക്കുവാനും ആശയവിനിമയം നടത്തുവാനും കുട്ടികളിൽ ശേഷി വളർത്തുന്നു.ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള ചിട്ടയായ പഠന പ്രവർത്തനങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പഠനം ശാക്തീകരിക്കുന്നതിനുള്ള പൊതുവിദ്യാലയങ്ങളുടെ നിർണായകമായ ചുവട് വയ്പ്പാണ് ഹലോ ഇംഗ്ലീഷ്.ഇംഗ്ലീഷ് പഠനം രസകരമാക്കി മാറ്റാൻ ഹലോ ഇംഗ്ലീഷ് പദ്ധതിയിലൂടെ സാധിക്കുന്നു

ശ്രദ്ധ

ശ്രദ്ധ പ്രോഗ്രാം വിജയകരമായി മുൻപോട്ടുപോകുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ മടികൂടാതെ ക്ലാസ്സിൽ വരുന്നതിനും സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ‌ചെയ്യുന്നതിനും അവർക്ക് കഴിയുന്നു.നിർണായകമായ ചുവട് വയ്പ്പാണ്ശ്രദ്ധ പ്രോഗ്രാം

നവപ്രഭ.

ഒൻപതാം ക്ലാസ്സിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി ആവിഷ്ക്കരിച്ച പദ്ധതിയാണ് നവപ്രഭ. എല്ലാ വിഷയങ്ങൾക്കും കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു.. ഭൂരിഭാഗം കുട്ടികളും ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു. ഞങ്ങളുടെ സ്കൂളിലെ നവപ്രഭ പ്രോഗ്രാം വിജയകരമായി മുൻപോട്ടുപോകുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ മടികൂടാതെ ക്ലാസ്സിൽ വരുന്നതിനും സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ‌ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്.ഈ പ്രവർത്തനം എസ് എസ് എൽ സി റിസൾട്ട് വളരെ അധികം ഉയർത്തുവാൻ സഹായകമായിട്ടുണ്ട്

സ്പെഷ്യൽ ക്ലാസ്

പത്താം ക്ലാസ്സിലെ കുട്ടികൾക്കായി വൈകുന്നേരം 3.30 - 4.30 വരെ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.സ്പെഷ്യൽ ക്ലാസ് എല്ലാവരെയും പരിഗണിച്ചു കൊണ്ടുള്ള പoനതന്ത്രമാണ് സ്വീകരിച്ചിരിക്കുന്നത്

സ്കൂൾ ബസ്

വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു. സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.കുട്ടികൾക്ക് തികച്ചും സൗജന്യമായാണ് യാത്ര