സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി /ഹെൽത്ത് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

ഹെൽത്ത് ക്ലബ്ബ്

സ്കൂൾ ഹെൽത്ത് പ്രോഗ്രാമിൻറെ ഭാഗമായി സ്കൂളിൽ ഹെൽത്ത് ക്ലബ്ബ് പ്രവ൪ത്തിച്ചുവരുന്നു. 24 കുട്ടികളും ഒരു ജനറൽ ലീഡറുമടങ്ങുന്ന ഗ്രൂപ്പാണ് സെൻറ് തോമസ് എ.യു.പി സ്കൂളിലെ ഹെൽത്ത് ക്ലബ്ബ്. അവരോടൊപ്പം സ്കൂളിലെ ആരോഗ്യപ്രവ൪ത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ശ്രീമതി മിൻസിമോൾ കെ.ജെ ടീച്ചറും ശ്രീമതി റാണി പി.സി ടീച്ചറും ആണ്. സ്കൂളിലെ വിദ്യാർത്ഥികളുടെ ആരോഗ്യമേഖലയെ മനസിലാക്കുന്നതിനും വിലയിരുത്തുന്നതിനും വേണ്ടി പുൽപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ നേഴ്സ് റെയ്ച്ചൽ സാമുവൽ എല്ലാ വെള്ളിയാഴ്ചകളിലും ഈ സ്കൂളിലെത്തുന്നു.

  1. ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ ആഴ്ചയിലൊരിക്കൽ മീറ്റിംഗ് കൂടുന്നു.
  2. മീറ്റിംഗിൽ ആരോഗ്യസംബന്ധമായ ക്ളാസ്സുകൾ, ച൪ച്ച, ക്വസ്റ്റ്യൻ ബോക്സ് എന്നിവ പ്രവ൪ത്തിച്ചുവരുന്നു. ക്വസ്റ്റ്യൻ ബോക്സിൽ നിക്ഷേപിക്കുന്ന ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നേഴ്സ് റെയ്ച്ചൽ നല്കി വരുന്നു.
  3. സ്കൂളിലെ ഓരോ കുട്ടിയുടെയും ഉയരം, ഭാരം ​എന്നിവ നോക്കി ഹെൽത്ത് ഇഷ്യൂസ് സ്ക്രീൻ ചെയ്ത് അസുഖമുള്ളവരെ പ്രൈമറി ഹെൽത്ത് സെൻറ൪, കമ്മ്യൂണിറ്റി ഹെൽത്ത് സെൻറ൪, താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലേയ്ക്ക് റഫ൪ ചെയ്യുന്നു. കൂടുതൽ ചികിത്സ ആവശ്യമുള്ളവ൪ക്കുവേണ്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിൽ അവരെ പങ്കെടുപ്പിക്കുന്നു.
  4. ഹെൽത്ത് സംബന്ധമായ ക്വിസ് മത്സരം, ചിത്രരചന, ഫോക്കസ് ഗ്രൂപ്പ് ഡിസ്കഷൻ എന്നിവ നടത്തി വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.
  5. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾ, സംസാരവൈകല്യമുള്ള കുട്ടികൾ, അതുപോലെ മറ്റേതൊരു വൈകല്യമുള്ള കുട്ടികളെയും കല്പറ്റ ഡി.ഇ.ഐ.സി സെൻററിലേയ്ക്ക് റഫ൪ ചെയ്യുന്നു. അതുകൊണ്ടുതന്നെ ഏതൊരു അസുഖവും നേരത്തെ തന്നെ കണ്ടുപിടിക്കാൻ സാധിക്കുന്നു.
  6. സ്കൂളിൽ വിഷൻ ക്യാമ്പ് നടത്തി, കാഴ്ച പ്രശ്നമുള്ള പന്ത്രണ്ട് കുട്ടികളെ കണ്ടെത്തി. അവ൪ക്ക് സൗജന്യമായി കണ്ണടകൾ വിതരണം ചെയ്തു.
  1. ആരോഗ്യപരമായ അവബോധം കുട്ടികളിൽ വള൪ത്തിയെടുക്കുന്നതിനുവേണ്ടി ആരോഗ്യതാരകം ക്വിസ് മത്സരം കല്പറ്റ ടൗൺ ഹാളിൽ നടത്തി വരുന്നു. അതിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു.
  1. പഠനത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികൾ, അതുപോലെ കൗൺസലിംഗ് ആവശ്യമുള്ള കുട്ടികൾ എന്നിവരെ കണ്ടെത്തുകയും, അവ൪ക്കായി കൗൺസലേഴ്സിനെ കൊണ്ടുവന്ന് ക്ളാസ്സ് നടത്തുകയും ആവശ്യമുള്ളവ൪ക്ക് കൗൺസലിംഗ് കൊടുക്കുകയും ചെയ്യുന്നു.
  1. കുട്ടികൾക്കുവേണ്ടി റ്റി.റ്റി, റുഹെള്ളാ എന്നീ കുത്തിവെയ്പുകൾ നല്കി വരുന്നു. കുട്ടികളിലെ വിരശല്യം ഇല്ലാതാക്കുന്നതിനുവേണ്ടി ആറു മാസത്തിലൊരിക്കൽ ഡി-വോമിങ് റ്റാബ് ലെറ്റ് നല്കുന്നു.
  2. കുട്ടികളിലെ വിള൪ച്ച കണ്ടെത്തി അത് തടയുന്നതിനായി ആഴ്ചയിലൊരിക്കൽ അയേൺ ഗുളിക വിതരണം ചെയ്യുന്നു.
  3. അഡോൾസെൻറ് ഹെൽത്തുമായി ബന്ധപ്പെട്ട് ക്ലാസ്സ് എടുക്കുന്നതിനുവേണ്ടി സ്കുളിൽനിന്നും അരുന്ദതി മോഹൻ, ആൻമരിയ ജോർജ്ജ് എന്നീ രണ്ടു കുട്ടികളെ തെരഞ്ഞെടുത്തു. അവരെ തരിയോട് ട്രെയിനിംഗ് സെന്റെറിൽ വച്ച് ട്രെയിനിംഗ് കൊടുത്ത് ക്ലാസ്സ്‌ എടുക്കാൻ അവരെ പ്രാപ്തരാക്കുന്നു.
  4. കുട്ടികളിൽ മാനസികവും ശരീരികവും ആയ ബുദ്ധി വികാസത്തിന് യോഗ ക്ലാസ്സുകൾ നടത്തുന്നു.
  5. മുഴുവൻ കുട്ടികളുടെയും ആരോഗ്യസംബന്ധമായ വിവരങ്ങൾ രജിസ്‌റ്ററിൽ രേഖപ്പെടുത്തുകയും കുട്ടികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു.
  6. പ്രായപൂർത്തിയായ കുട്ടികൾക്ക് പ്രത്യേകം ക്ലാസുകൾ എടുക്കുന്നതിനും അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും നേഴ്സ് റെയ്ച്ചൽ പ്രത്യേകം ശ്രദ്ധിക്കുന്നു.
ഒരു നേഴ്സിൻറെ സേവനം ലഭ്യമാകുന്നത് സ്കൂൾ ആരോഗ്യമേഖലയിൽ വളരെ പ്രയോജനപ്രദമാണ്.
  1. സ്കൂളിൽ നല്ലൊരു ഫസ്റ്റ് എയ്ഡ് കിറ്റ് സംഘടിപ്പിച്ചു.
  2. ആരോഗ്യവകുപ്പ് നൽകിയ "മഴക്കാല "രോഗങ്ങളും, മുൻകരുതൽ നടപടികളു"മടങ്ങുന്ന ബുക്ക് ലെറ്റ്‌ എല്ലാ വിദ്യാ൪ത്ഥികൾക്കും വിതരണം ചെയ്യുകയും ബോധവത്ക്കരണം നടത്തുകയും ചെയ്തു.
  3. "ആരോഗ്യശീലങ്ങൾ നിത്യജീവിതത്തിൽ" എന്ന വിഷയത്തിൻറെ അടിസ്ഥാനത്തിൽ ഹെൽത്ത് ഇൻസ്പെക്ടറുടെ ക്ളാസ്സ് സംഘടിപ്പിച്ചു
  4. ഹെൽത്ത് ക്ലബ്ബ് കുട്ടികളുടെ നേതൃത്വത്തിൽ പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുവാൻ പ്രോത്സാഹിപ്പിക്കുകയും പച്ചക്കറിവിത്തുകൾ വിതരണം ചെയ്യുകയും ചെയ്തു.
  5. ആഴ്ചയ്ലൊരിക്കൽ ഹെൽത്ത് ക്ലബ്ബ് അംഗങ്ങൾ ക്ളാസ്സുകൾ കയറിയിറങ്ങി, നഖം വെട്ടി വൃത്തിയാക്കിയിട്ടുണ്ടോ, ഡ്രസ്സുകൾ വൃത്തിയുള്ളതാണോ എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തുകയും, ശ്രദ്ധയിൽ പെടുത്തുകയും ചെയ്യുന്നു.
  6. തിളപ്പിച്ചാറിയ വെള്ളം ധാരാളം കുടിക്കാൻ ക്ലബ്ബ് അംഗങ്ങൾ പ്രോത്സാഹനം നൽകുന്നു.
  7. കോളനികൾ സന്ദ൪ശിച്ച് ആരോഗ്യശീലങ്ങളും ശുചിത്വവും പാലിക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ച് ബോധവത്ക്കരണം നടത്തി.
  8. സ്കൂളിൽ ആരോഗ്യശീലങ്ങളുടെ പോസ്റ്റ൪ ഒട്ടിച്ചു.

ആരോഗ്യശീലങ്ങൾ കൃത്യമായി പാലിക്കാൻ സ്വയം ശീലിക്കുകയും മറ്റുള്ളവരെ ഉദ്ബോധിപ്പിക്കുകയും ചെയ്യുന്ന അംഗങ്ങൾ ഹെൽത്ത് ക്ലബ്ബിന് മുതൽക്കൂട്ടാണ്. ചെറിയ കുട്ടികളിലെ നഖംകടിക്കൽ, പെൻസിൽ കടിക്കൽ, കൈകഴുകാൻ മടികാണിക്കൽ ഇവയെല്ലാം ക്ലബ്ബ് ​അംഗങ്ങൾ നിത്യേന പരിശോധിച്ച് തിരുത്തലുകൾ നടത്തി വരുന്നു. ഇത്തരം പ്രവ൪ത്തനങ്ങൾ സ്കൂൾ ഹെൽത്ത് ക്ലബ്ബിൻറെ വിജയത്തിന് കാരണമാണ്.


2018 - 19 അധ്യായന വർഷത്തെ ആരോഗ്യക്ലബ്ബിന്റെ പ്രവർത്തന റിപ്പോർട്ട്

18-6-2018 ൽ 25 കുട്ടികളെ ഉൾപ്പെടുത്തി ആരോഗ്യക്ലബ്ബ് രൂപീകരിച്ചു. മെൽബിൻ. m . നെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ജൂൺ 23-ാം തിയതി ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ നിന്നും അയൺ ഗുളിക എത്തിച്ചു തന്നു. തുടർന്ന് എല്ലാ തിങ്കളാഴ്ചകളിലും ആറ്, ഏഴ് ക്ലാസ്സുകളിലെ കുട്ടികൾക്ക് അയൺ ഗുളിക നൽകി വരുന്നു. IEDC കുട്ടികളെ കണ്ടെത്തി BRC-ൽ നിന്നുള്ള നിർദേശമനുസരിച്ച് ക്യാമ്പിൽ പങ്കെടുപ്പിച്ചു. ജൂലൈ മാസത്തിൽ ഹെൽത്ത് നഴ്‌സുമാർ സ്‌കൂളിൽ വരികയും എല്ലാ കുട്ടികളുടെയും height and weight നോക്കുകയും ചെയ്‌തു. കുട്ടികൾക്ക് വേണ്ടി first aid kit ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിൽ ഉതക്കുന്ന രീതിയിലുള്ള ഉച്ചഭക്ഷണമാണ് നൽകി വരുന്നത്. കൂടാതെ ST കുട്ടികൾക്ക് എല്ലാ ദിവസവും morning meal നൽകുന്നുണ്ട്. കുട്ടികളുടെ വ്യക്തിശുചിത്വം ഉറപ്പുവരുത്തുന്നതിന് healt club അംഗങ്ങൾ ആഴ്‌ചയിൽ ഒരു ദിവസം എല്ലാ ക്ലാസ്സിലും കയറിയിറങ്ങി കുട്ടികളെ ബോധവൽകരിക്കുകയും ശുചിത്വം ഉറപ്പുവരുത്തുകയും ചെയ്യുന്നു. ശുചിത്വബോധവത്കരണത്തിന്റെ ഭാഗമായി സ്‌കൂളിനെ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമായി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ദിവസവും ശുചിമുറിയും , സ്‌കൂൾ കോമ്പൗണ്ടും കുട്ടികൾ തന്നെ വൃത്തിയാക്കുകയും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്നു.

പ്രവേശനോത്സവം - അക്ഷരകാർഡ് പ്രവേശനോത്സവം തന്നെ മലയാള അക്ഷരങ്ങളുടെ പ്രാധാന്യം വിളിചോരുന്ന വിധത്തിൽ ആയിരുന്നു സജ്ജീകരിച്ചത്.