ഉള്ളടക്കത്തിലേക്ക് പോവുക

4.ബഷീർ അനുസ്മരണവും വായനാപക്ഷാചരണവും

Schoolwiki സംരംഭത്തിൽ നിന്ന്
00:31, 8 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47642 (സംവാദം | സംഭാവനകൾ) (' 20l8-19 അദ്ധ്യയനവർഷത്തിൽ ജൂലായ് 5ന് സ്കൂൾ മലയാളസമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

20l8-19 അദ്ധ്യയനവർഷത്തിൽ ജൂലായ് 5ന് സ്കൂൾ മലയാളസമിതിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണവും വായനാപക്ഷാചരണവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി.ഷാഹിന ചേരിക്കുന്നുമ്മൽ വായനാ പക്ഷാചരണത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്തു. കവയിത്രിയും അദ്ധ്യാപികയുമായ ശ്രീമതി.രാധ പുതിയേടത്ത് ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. കുട്ടികളുടെ പ്രശ്നോത്തരിമത്സരങ്ങളിൽ വിജയികളായവർക്ക് ഗ്രാമപഞ്ചായത്തംഗം ശ്രീ. പ്രദീപൻ.സി.പി സമ്മാനങ്ങൾ വിതരണം ചെയ്തു. രക്ഷിതാക്കൾക്കുവേണ്ടി ഉപന്യാസമത്സരവും സംഘടിപ്പിക്കപ്പെട്ടു. യോഗത്തിൽ പി.ടി.എ.പ്രസിഡണ്ട് ശ്രീ.കെ.എം.നാരായണൻ അദ്ധ്യക്ഷനായിരുന്നു. സ്കൂൾ മാനേജർ, സതീഷ്കുമാർ കോലാത്ത് എന്നിവർ സംസാരിച്ചു.