സംസ്കൃതം എച്ച്.എസ്സ്.വട്ടോളി/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്
21:29, 7 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16063 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അറബിക് ക്ലബ്

സ്കൂളിലെ ഏറ്റവും സജീവമായ ക്ലബുകളിൽ ഒന്നാണ് അറബി ക്ലബ്.സ്വന്തമായി 150 പുസ്തകങ്ങളുള്ള അറബിക് ലൈബ്രറി ഉണ്ട്അറബി ക്ലബ്ബിന്റെ ആഭിമൂഖ്യത്തിൽ നിരവധി പരിപാ‌ടികൾ നടത്തുന്നു.

ജാഗ്രതാ സമിതി

മൊബൈൽ, കമ്പ്യൂട്ടർ എന്നിവയുടെ ദുരുപയോഗത്തിനെതിരായ ബോധവൽക്കരണം, മയക്കുമരുന്ന് വിരുദ്ധബോധവൽക്കരണം, പാരന്റൽഎംപവയറിംഗ് എന്നിവയിലായിരുന്നു ജാഗ്രതാ സമിതി ശ്രദ്ധിച്ചത്.


ഗാന്ധിദർശൻ ക്ലബ്ബ്

           സ്കൂളിൽ ഏറ്റവും മാതൃകാപരമായ പ്രവർത്തനം തന്നെയാണ് ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നത്. ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓരോ ക്ലാസുകളിലും സത്യപാഠം പരിപാടി നടക്കുന്നുണ്ട്. വളരെ മാത‍ൃകാപരവും സ്കൂളിലെ ഏറ്റവും ശ്രദ്ധേയവുമായ പ്രവർത്തനമാണ് സത്യപാഠം പരിപാടി. ഓരോ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും ആവശ്യമായ നോട്ടുപുസ്തകം,പേന,പെൻസിൽ തുടങ്ങിയവ അതത് ക്ലാസുകളിൽതന്നെ വിൽപ്പന നടത്തുന്നു. എന്നാൽ ഇതിന്റെ പ്രത്യേകത എന്നത് ഈ വിൽപ്പന നടത്താൻ ഒരു വിൽപ്പനക്കാരന്റെ ആവശ്യമില്ല. വിദ്യാർത്ഥികൾ അവർക്ക് ആവശ്യമായ സാധനങ്ങൾ എടുത്ത് എടുത്ത സാധനങ്ങളുടെ വിലവിവരപ്പട്ടിക അനുസരിച്ചുള്ള ന്യായമായ വില അവരവർ തന്നെ അടുത്തുള്ള പെട്ടിയിൽ നിക്ഷേപിക്കുന്നു. സത്യപാഠം എന്ന പേര് സൂചിപ്പിക്കുന്നതുപോലെ ഈ പ്രവർത്തനം വിദ്യാർത്ഥികൾക്ക് സത്യസന്ധത പഠിക്കാനും വളർത്തിയെടുക്കാനുമുള്ള ഒരു പാഠം തന്നെയാണ്. ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ സബർമതി എന്ന പേരിൽ സ്കൂൾ പത്രം പ്രസിദ്ധീകരിക്കുന്നുമുണ്ട്.