എച്ച്. എസ്. എം. ഇ. എം. എം. എച്ച്. എസ്. എസ്. താനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
15:39, 24 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19101 (സംവാദം | സംഭാവനകൾ)
എച്ച്. എസ്. എം. ഇ. എം. എം. എച്ച്. എസ്. എസ്. താനൂർ
വിലാസം
താനൂര്‍
സ്ഥാപിതം30 - 03 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
24-12-200919101




മലപ്പുറം ജില്ലയിലെ ഒരു കടലോര ഗ്രാമമായ താനൂരില്‍ കനോലി കനാലിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു അണ്‍എയ്ഡഡ് വിദ്യാലയമാണ് ‍ എച്ച്.എസ്.എം.ഇംഗ്ലീഷ് & മലയാളം മീഡിയം ‍ഹയര്‍ സെക്കണ്ടറി സ്കൂള്‍. താനൂരിലെ പുരാതനമായ ഇസ്ലാം മത പഠന സ്ഥാപനമാീയ ഇസ്ലാഹുല്‍ ഉലൂം അറബിക്‍ കോളേജ് ആണ് ഈ സ്കൂള്‍ നടത്തുന്നത് 1994 മാര്‍ച്ച് 30 നു സ്ഥാപിച്ച ഈ വിദ്യാലയം താനൂരിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1994 ല്‍ ഒരു ഇംഗ്ലീഷ് നഴ്സറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1996-ല്‍ പെണ്‍കുട്ടിള്ക്ക് മാത്രമായി മലയാളം മീഡിയം സ്കൂളായും അത് 2001ല്‍ മിക്സഡ് ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.സ്കൂളിന്റെ സെക്രെട്ടറി ബഹു. സി.കെ.എം ബാവുട്ടി ഹാജി ആണ്. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ ബഹു.യു.എ. കാദര്‍ സാര്‍ ആയിരുന്നു. . 2005-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. .

രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. സ്കൂളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഇസ്ലാഹുല്‍ ഉലൂം അറബിക്‍ കോളേജ് ആണു വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. പ്രവര്‍ത്തിക്കുന്നു. യു. പി വിഭാഗത്തിന്റെ ഹെഡ്മാസ്ടര്‍ കാസിം. കെ.പി.യും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ റഷീദ പി.എച്ച ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

, , ,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി