കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ഭാരതീയം - കവിത - ആർ.പ്രസന്നകുമാർ.
ആന്ധ്റ വെട്ടിപ്പിളര്‍ക്കുന്നു - ഭാരതം കേഴുന്നു.
ഭാരതീയം - (കവിത)
-ആര്‍.പ്രസന്നകുമാര്‍. 13/12/2009
തെലുങ്കാന അഗ്നിശൈലമായി നീറവേ ഭാരതം ത൯
തിലകുറി മായ്ചു നില്‍പ്പൂ വിധുര വേപഥുവോടെ വിതുന്പി.
അംഗഭംഗം വന്ന ഭാരതാംബ, വീണ്ടും കബന്ധ ഭീതി ചൂഴ്ന്നു
സംഗപരിത്യാഗിയായി സാഷ്ടാഗം നമിപ്പൂ സംഗമമോതി.
പിരിയാ൯ പഴി പറയാ൯ സംഗര കാഹളം മുഴക്കാ൯ എളുപ്പം
തിരിയായി ഒരു നാളമായി ഉള്‍വിളക്കു തെളിക്കാന്‍ കടുപ്പം.
ഭാഷയല്ല നാം, ഭാഷണവുമല്ല, രൂപഭാവങ്ങളല്ല, മുഷിയുന്ന
വേഷഭൂഷകളല്ല, പിന്നെയോ ഒരേ വികാരം ഭാരതീയം.