സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിലെ മാനുഷിക മൂല്യം ,നേതൃത്വപാടവം, ശുചിത്വ ബോധം എന്നിവ ലക്ഷ്യം വെച്ച് ജൂനിയർ റെഡ് ക്രോസ് വളരെ സജീവമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു . പരിസ്ഥിതിയോടുള്ള ആഭിമുഖ്യം വളർത്താൻ ജൂൺ 5 ലെ പരിസ്ഥിതി ദിനത്തിൽ ചെടി വിതരണത്തിനും Seed Pen നിർമ്മാണത്തിലും സഹായിച്ചു.

രക്തദാനം മഹാദാനം എന്നതിന്റെ പ്രാധാന്യം കുട്ടികളിൽ വളർത്താനും ഭാവിയിൽ രക്തദാതാക്കളാകാനുമുള്ള താൽപര്യം ഉണർത്തുന്നതിനായ് സെമിനാർ സംഘടിപ്പിച്ചു.

പ്രളയകെടുതിയിൽ പെട്ട് സ്കൂളിൽ അഭയം പ്രാപിച്ചവരെ സേവന മനോഭാവത്തോടെ പരിചരിക്കാൻ JRC കേഡറ്റ്സിന്റെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.