സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ജ്ഞാന ക്വിസ് - കുട്ടികളിൽ വായനാശീലം വർധിപ്പിക്കുന്നതിനും മത്സര പരീക്ഷകളിൽ പ്രാപതരാക്കുന്നതിനും വേണ്ടി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വെള്ളിയാഴ്ചകഴികളിലും കഴിഞ്ഞ 9 വർഷമായി നടന്നു വരുന്ന ഒന്നാണ് ജ്ഞാന ക്വിസ്. ഇതിന്റെ വാർഷികആഘോഷത്തിന്റെ ഭാഗമായി ഓൾ കേരള ഇന്റർ സ്കൂൾ ക്വിസ് മത്സരം കഴിഞ്ഞ 8 വർഷമായി നടത്തി വരുന്നു.

ഇൻജീനിയ പ്രസംഗ മത്സരം -വിദ്യാർത്ഥികളിൽ വയനാശീലംവർധിക്കുന്നതിനും സഭാ കമ്പം അകറ്റുന്നതിനും പ്രസംഗനൈപുണി രൂപപ്പെടുത്താനും എല്ലാ മാസവും സമകാലിക പ്രസക്തിയുള്ളവിഷയങ്ങളെ അധികരിച്ച് ഒരു പ്രസംഗ മത്സരം കഴിഞ്ഞ 3 വർഷമായി സ്കൂൾ തലത്തിൽനടത്തിവരുന്നു. പ്രസ്തുത പരിപാടിയുടെ വാർഷികആഘോഷത്തിന്റെ ഭാഗമായി ഓൾ കേരള ഇൻറർ സകൂൾ ക്വിസ് മത്സരം നടന്നു വരുന്നതും വിജയകൾക്ക് ട്രോഫിയുo ക്യാഷ് അവാർഡും നൽകിയുo  വരുന്നു.          കൈ കഴുകൽ പരിപാടി - ശുചിത്വമുള്ളഒരുതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ക്ലാസ്സുകളിൽ ഹാൻഡ് വാഷ് നൽകുന്നു. ഉച്ചഭക്ഷണത്തിനു മുമ്പ് കൈകൾ ശരിയായി വൃത്തിയാക്കി എന്ന് ഉറപ്പു വരുത്തുന്നു. നോളജ് ഹണ്ട്- കുട്ടികളിൽ പൊതു വിജ്ഞാനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഓരോ ആഴ്ചയും 25 ചോദങ്ങൾ എഴുതി നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നു. കുട്ടികൾക്ക് ഏതു മാർഗ്ഗത്തിലൂടെയും വിവരങ്ങൾ ശേഖരിച്ച് പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ബോക്സിൽ നിക്ഷേപിക്കാം. കൂടുതൽ ശരിയുത്തങ്ങൾ വന്നാൽ നറുക്കിലൂടെ വിജയിയെ കണ്ടെത്തി അസംബ്ലി മധ്യേ ആദരിക്കുന്നു