തിരുവളളുവർ എച്ച്.എസ്. മുട്ടപ്പള്ളി/ഐ റ്റി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

'സ്കൂൾ ഐ റ്റി ക്ലബ്ബ്

       "ഹായ്സ്കൂൾ കുട്ടിക്കൂട്ടം ".ഹാർഡ് വയർ പരിശീലനം, അനിമേഷൻ, മലയാളം കംപ്യൂട്ടിംഗ്, സൈബർ മീഡിയ, ഇലക്ട്രോണികസ് എന്നീ അഞ്ചിനങ്ങളിലൂടെ വിവരവിനിമയ സാങ്കേതിക രംഗത്തെ പുത്തൻ സങ്കേതങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഐ റ്റി @സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ ക്ളാസ്സുകളിൽ നടപ്പാക്കിവരുന്ന ഹായ്സ്കൂൾകുട്ടിക്കൂട്ടംപദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം 2017 മാർച്ച് മാസം 10 ന് നടന്നു.30 കുട്ടികളാണ് അംഗങ്ങളായുള്ളത്.പിടിഎ പ്രസിഡന്റ് ശ്രീ സിന്ധുകുമാർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. പ്രഥമാധ്യാപിക സിസ്റ്റർ അനിജാമേരി അധ്യക്ഷത വഹിച്ചു.എസ്.ഐ.റ്റി.സി ജോളി ടീച്ചർ പരിശീലന പദ്ധതിയെക്കുറിച്ച് വിശദീകരിച്ചുകാലത്തിന്റെ പടയോട്ടത്തിൽ ചുക്കാൻ പിടിക്കുന്ന വിവരവിനിമയ സാങ്കേതിക വിദ്യ അപ്പാടെ ഉൾക്കൊണ്ടുകൊണ്ട്   ഒളിച്ചിരിക്കാൻ കഴിയാത്ത വിശാലമായ  സൈബർ ലോകം അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ടെക്നോളജിയും അതു മാറ്റിമറിക്കുന്ന നമ്മുടെ ജീവിത രീതികളും ക്ലാസിൽ ചർച്ചചെയ്യപ്പെട്ടു.വെബ് സൈറ്റുകളിൽ നമ്മുടെ സന്ദർശനം ഒരു ഹാക്കറിനു  രേഖപ്പടുത്താൻ കഴിയുന്ന ഒന്നാണെന്ന സത്യം കുട്ടികൾ അത്ഭുതത്തോടെ കേട്ടു.നമ്മൾ നൂറു ശതമാനം സുരക്ഷിതരല്ലെന്ന കാര്യവും.ബ്ലാക്ക് ഹാറ്റ് ഹാക്കർ ,ഗ്രേ ഹാറ്റ് ഹാക്കർ ,വൈറ്റ് ഹാറ്റ് ഹാക്കർ  ഇവർ മൂന്നുപേരും ആരാണെന്നവർ മനസിലാക്കി.ഹാക്കർമാരെല്ലാം ക്രാക്കർമാരല്ലെന്നും(വെബ്    സൈറ്റുകളിൽ നുഴഞ്ഞുകയറി സൈറ്റിനു നാശം വരുത്തുന്നവർ)എത്തിക്കൽ ഹാക്കർമാർ ( നെറ്റ്‌വർക്കുകളുടെ സുരക്ഷിതത്വത്തിനു വേണ്ടി വൈറസുകളെയും നുഴഞ്ഞുകയറ്റക്കാർക്കു കടന്നുവരാൻ സാധ്യതയുള്ള വിള്ളലുകളെയും കണ്ടെത്തുന്നവർ) ആകാൻ നല്ലൊരു ഹാക്കറിനു മാത്രമേ സാധിക്കുവെന്നും അവരറിഞ്ഞു.ഇതിലെ  തൊഴിൽസാധ്യതകളെകുറിച്ചു പറഞ്ഞു  കുട്ടികളെ പ്രചോദിപ്പിക്കുകയും ചെയ്തു. വിവിധ വിഷയങ്ങളുടെ പഠനത്തിനും,പഠനാനുബന്ധപ്രവർത്തമങ്ങൾക്കും കമ്പ്യൂട്ടറിന്റെയും ഇന്റർനെററിന്റേയും സൗകര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുവാൻ ഈ ക്ലബ് പരിശീലിപ്പിക്കുന്നു. ഉപജില്ലാതല എെടി  മേളയിൽ യു.പി.എച്ച് എസ്  വിഭാഗത്തിൽ ഒാവറോൾ ഫസ്റ്റ്  ലഭിക്കുകയുണ്ടായി. ജില്ലാതലമൽസരത്തിൽ മൾട്ടി മീഡിയ,  വെബ് ഡിസൈനിംഗ്, പ്രോജക്ട്  എന്നിവയ്ക്ക്  എ  ഗ്രേഡ് ഉം ലഭിച്ചു. സർക്കാരിന്റെ പുതിയ പദ്ധതിയായ " ലിറ്റിൽ കൈറ്റ്സി ” ൽ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് എെടി ക്ലബ്  മുന്നേറുന്നു. ഉച്ചയ്ക്ക് 12.30 മുതൽ 1.30വരെ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് മൾട്ടീമീഡിയ, വെബ് ഡിസെെനിംഗ് , മലയാളം ടൈപ്പിംഗ്,ഡിജിറ്റൽ പെയിന്റിംഗ് ,ഇലക്ട്രോണിക്സ്അനിമേഷൻ എന്നിവയിൽ ,  പരിശീലനം നൽകിവരുന്നു.



പാറശാല സബ്ജില്ല ശാസ്ത്രോത്സവം വിമല ഹൃദയ ഹൈസ്കൂളിനു (യു.പി ക്കും എച്ച്.എസ്) ഐ റ്റി ഓവറാൾ .
നെടുമങ്ങാട് സബ്ജില്ല സബ്ജില്ല ശാസ്ത്രോത്സവം യു പി ,ഹൈസ്കൂൾ വിഭാഗം ഐ റ്റി ഓവറാൾ അഞ്ചാംതവണയും കരിപ്പൂര് ഗവ.ഹൈസ്കൂളിനു.യു പി വിഭാഗത്തിൽ ഡിജിറ്റൽ പെയിന്റിംഗിൽ കൃഷ്ണദേവും ,മലയാളം ടൈപ്പിംഗിൽ അസ്ഹ നസ്രീനും ഐറ്റി പ്രശ്നോത്തരിയിൽ അഭിനയത്രിപുരേഷും സമ്മാനാർഹരായി.എച്ച് എസ് വിഭാഗത്തിൽ വെബ്പേജ് ഡിസൈനിംഗിൽ ശ്രീക്കുട്ടനും,മലയാളം ടൈപ്പിംഗിലും പ്രശ്നോത്തരിയിലും അഭിനന്ദ് എസ് അമ്പാടിയും ഒന്നാം സ്ഥാനത്തോടെ ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളയിലും ഈ സ്കൂളിലെ കുട്ടികൾ സമ്മാനം നേടി. യു പി വിഭാഗത്തിൽ അഗർബത്തി നിർമാണത്തിൽ പ്രവീണയും ഇലക്ട്രിക്കലിൽഅനന്തഗോപാലുംക്ലേമോഡലിങ്ങിൽഗോകുലുംസമ്മാനർഹരായി.ഗണിതപ്രശ്നോത്തരിയിൽ മുഹമദ്ഷാ ഒന്നാംസ്ഥാനം നേടി. എച്ച് എസ് വിഭാഗം സയൻസ് വർക്കിംങ്ങ് മോ‍ഡലിൽ ബിലാൽ , അറ്റ് ലസ് മെയ്ക്കിംഗിൽ അനന്തുപ്രസാദ്,ബഡ്ഡിംഗിൽ അഭിഷേക് എസ് കുറുപ്പ് ,ചോക്ക് നിർമാണത്തിൽ സൂരജ് , ഷീറ്റ് മെറ്റലിൽ അഭിലാഷ് എസ് അഗർബത്തി നിർമാണത്തിൽ നന്ദുലാൽ ,വെജിറ്റബിൾ പ്രിന്റിംഗിൽ ശ്രീജ വി എസ്,ഇലക്ട്രിക്കൽ വയറിങ്ങിൽ അനസ് ബിൻ റഷീദ് എന്നിവർ സമ്മാനർഹരായി.
ഐ റ്റി ഓവറാൾ ടീമും ശാസ്ത്രമേള വിജയികളും
നെടുമങ്ങാട് സബ്ജില്ല സബ്ജില്ല ശാസ്ത്രോത്സവം യു പി ,ഹൈസ്കൂൾ വിഭാഗം ഐ റ്റി ഓവറാൾ ആറാം തവണയും കരിപ്പൂര് ഗവ.ഹൈസ്കൂളിനു.യു പി വിഭാഗത്തിൽ ഡിജിറ്റൽ പെയിന്റിംഗിൽ കൃഷ്ണദേവും ,മലയാളം ടൈപ്പിംഗിൽ അസ്ഹ നസ്രീനും ഐറ്റി പ്രശ്നോത്തരിയിൽ അഭിനയത്രിപുരേഷും സമ്മാനാർഹരായി.എച്ച് എസ് വിഭാഗത്തിൽ വെബ്പേജ് ഡിസൈനിംഗിൽ ശ്രീക്കുട്ടനും,മലയാളം ടൈപ്പിംഗിലും പ്രശ്നോത്തരിയിലും അഭിനന്ദ് എസ് അമ്പാടിയും ഒന്നാം സ്ഥാനത്തോടെ ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളയിലും ഈ സ്കൂളിലെ കുട്ടികൾ സമ്മാനം നേടി. യു പി വിഭാഗത്തിൽ അഗർബത്തി നിർമാണത്തിൽ പ്രവീണയും ഇലക്ട്രിക്കലിൽഅനന്തഗോപാലുംക്ലേമോഡലിങ്ങിൽഗോകുലുംസമ്മാനർഹരായി.ഗണിതപ്രശ്നോത്തരിയിൽ മുഹമദ്ഷാ ഒന്നാംസ്ഥാനം നേടി. എച്ച് എസ് വിഭാഗം സയൻസ് വർക്കിംങ്ങ് മോ‍ഡലിൽ ബിലാൽ , അറ്റ് ലസ് മെയ്ക്കിംഗിൽ അനന്തുപ്രസാദ്,ബഡ്ഡിംഗിൽ അഭിഷേക് എസ് കുറുപ്പ് ,ചോക്ക് നിർമാണത്തിൽ സൂരജ് , ഷീറ്റ് മെറ്റലിൽ അഭിലാഷ് എസ് അഗർബത്തി നിർമാണത്തിൽ നന്ദുലാൽ ,വെജിറ്റബിൾ പ്രിന്റിംഗിൽ ശ്രീജ വി എസ്,ഇലക്ട്രിക്കൽ വയറിങ്ങിൽ അനസ് ബിൻ റഷീദ് എന്നിവർ സമ്മാനർഹരായി.

കമ്പ്യൂട്ടർ പരിശീലനം.
ഐ ടി ക്ലബ് അംഗങ്ങൾ അച്ഛനമ്മമാർക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്നു.സ്വതന്ത്ര സോഫ്റ്റ് വെയറിലാണ് പരിശീലനം. ഓഫീസ് പാക്കേജ് , മലയാളം ടൈപ്പ്റൈറ്റിംഗ് , ഇന്റർനെറ്റ് തുടങ്ങിയവയിൽ പരിശീലനം നൽകുന്നു. പത്ത് രക്ഷകർത്താക്കളാണ് ഈ ബാച്ചിലുള്ളത്. കമ്പ്യൂട്ടർ പഠിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷത്തിലാണ് ഞങ്ങളുടെ അച്ഛനമ്മമാർ