കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/കോപ്പൻഹേഗൻ - ലേഖനം -ആർ.പ്രസന്നകുമാർ.

Schoolwiki സംരംഭത്തിൽ നിന്ന്
12:54, 23 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hskodumon (സംവാദം | സംഭാവനകൾ) (പുതിയ താള്‍: <gallery> Image:copenhegen.jpg| '''പാരിസ്ഥിതിക ഉച്ചകോടി അരങ്ങേറുന്ന ഖോപ്പ൯ഹേഗ൯ നഗ…)

|----
കോപ്പ൯ഹേഗ൯ പാരിസ്ഥിതിക ഉച്ചകോടി - (ലേഖനം)
-ആര്‍.പ്രസന്നകുമാര്‍. 13/12/2009
കാര്‍ബണ്‍ നിര്‍ഗമന തീവ്രത കുറയ്കുക, ആഗോളതാപനത്തിന്റെ അളവ് കുറയ്കുവാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുക എന്നിങ്ങനെ സുപ്രധാന തീരുമാനങ്ങളുമായി കോപ്പ൯ഹേഗ൯ പാരിസ്ഥിതിക ഉച്ചകോടി ഡെന്മാര്‍ക്കില്‍ പൊടിപൂരം കൊണ്ടാടുന്പോള്‍ വികസ്വര രാഷ്ട്റമായ ഭാരതം 20% വരെ കാര്‍ബണ്‍ നിര്‍ഗമന തോത് കുറയ്ക്കുവാ൯ തത്വാധിഷ്ടിത തീരുമാനം എടുക്കുകയുണ്ടായി. രസകരമെന്നു പറയട്ടെ, ഏറ്റവും കൂടുതല്‍ മലിനീകരണം നടത്തുന്ന അമേരിക്കയും ചൈനയും ഇക്കാര്യത്തില്‍ മത്സരബുദ്ധിയോടെ പോരടിക്കുകയും ചെയ്തു. മലിനീകരണം നടത്തിയ തങ്ങള്‍ക്ക് അതില്‍ ഒട്ടും കുറവ് തോന്നുന്നില്ലെന്നും പരിഹാരപ്രക്രിയയില്‍ പണം ചെലവാക്കുന്നതില്‍ സമവായം രൂപീകരിക്കാതിരിക്കുകയും ചെയ്തു.
ലിനീകരണ തോത് കുറയ്ക്കുവാനുള്ള നിര്‍ദ്ദേശമായി യുറേനിയം ഇന്ധനം ഉപയുക്തമാക്കുന്ന ആണവനിലയങ്ങളുടെ പ്രസക്തി യോഗം ചര്‍ച്ചക്കു വിധേയമാക്കി. കാര്‍ബണ്‍ നിര്‍ഗമനം കുറയ്കുവാനുള്ള നടപടി എന്ന നിലയില്‍ ഇന്ത്യയും ചൈനയും ആണവോര്‍ജം നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതില്‍ യോജിച്ചു. പക്ഷേ പരിസ്ഥിതിവാദികള്‍ ഇതിനെ എതിര്‍ത്തു. സുരക്ഷാപരമായും അവര്‍ ആണവ റിയാക്ടറിനെതിരാണ്. കൂടുതല്‍ ആണവ റിയാക്ടറുകള്‍ തകര്‍ന്നാലുണ്ടാകുന്ന ഭവിഷത്തുകളും ഭീകരാക്രമണ ലക്ഷ്യങ്ങളും അവര്‍ മു൯കൂട്ടി കാണുന്നു.
ലോകം മുഴുവ൯ ആകാംക്ഷയോടെ സമാധാനത്തിന്റെ വെള്ളപ്പുകയ്ക്കായി കാത്തു നില്‍ക്കേ അവിടവിടെയായി അശാന്തിയുടെ കാര്‍മേഖങ്ങള്‍ ഉരുണ്ടു കൂടുന്നു. എങ്കിലും പ്രതീക്ഷയുടെ ചില രജതരേഖകള്‍ സനാതന ഭാരതം കാത്തു സൂക്ഷിക്കുന്നു. 13/12/2009