ഉച്ചഭക്ഷണത്തോടൊപ്പം നാടൻ ഭക്ഷണവിഭവങ്ങൾ കൂടെ ഉൾപ്പെടുത്തുന്ന പദ്ധതിയാണ് നാട്ടുരുചി.2013 -14 അധ്യനവര്ഷത്തില് തുടക്കം കുറിച്ച ഈ പദ്ധതി പൊതുജനപൊതുജന പങ്കാളിത്തത്തോടെ ഇന്നും വിജയകരമായി നടന്നുകൊണ്ടിരിക്കുന്നു.വിദ്യാലയ പരിസരത്തെ വീടുകളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും മികച്ച സഹകരണമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.എല്ലാ ബുധനാഴ്ചകളിലുമാണ് നാട്ടുരുചി പാചകപ്പുരയിലെത്തുന്നത്.കിഴങ്ങുകൾ,കപ്പ,ഉപ്പേരി ഇലകൾ,പച്ചക്കറികൾ ,പച്ചക്കായ ..തുടങ്ങി വിഭവങ്ങൾ കൊണ്ടുള്ള നാടൻഭക്ഷണങ്ങൾ എല്ലാ ബുധനാഴ്ചകളിലും കുട്ടികളുടെ ഭക്ഷണമെനുവിലെത്തുന്നു.