വിശ്വനാഥപുരം

Schoolwiki സംരംഭത്തിൽ നിന്ന്
17:59, 4 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vasumurukkady (സംവാദം | സംഭാവനകൾ)
മുരിക്കടി വിശ്വനാഥപുരമാകുന്ന ചടങ്ങ്

മുരിക്കടി എന്ന സ്ഥലം വിശ്വനാഥപുരം ആയിമാറിയിരിക്കുന്നു. സ്കൂൾ സ്ഥാപകനായ എൻ. വിശ്വനാഥ അയ്യരുടെ ബഹുമാനാർത്ഥം സ്കൂൾ ഇരിക്കുന്ന മുരിക്കടി എന്ന സ്ഥലം ഇനിമുതൽ വിശ്വനാഥപുരം.. ഇതോടൊപ്പം മുരിക്കടി. പി. ഓ എന്നത് വിശ്വനാഥപുരം. പി. ഒ ആയിമാറുകയും ചെയ്തു. ഒരു വ്യക്തി ജീവിച്ചിരിക്കുമ്പോൾ തന്നെ ആവ്യക്തിയുടെ പേര് പോസ്റ്റ് ഒാഫീസിനു നൽകുക എന്നത് കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകൾ ആവ്യക്തിക്കു നൽകിയ ഏറ്റവും വലിയ അംഗീകാരമായിക്കരുതുന്നു. 2016 ജനുവരി - 11 ന് സ്കൂൾ ആ‍ഡിറ്റോറിയത്തിൽ നടന്ന വിപുലമായ ചടങ്ങിൽ ഒരു ദേശത്തിന്റെ വികസനത്തിനു ജീവിതം ഉഴിഞ്ഞുവെച്ച മനുഷ്യസ്നേഹിയുടെ പേര് ഈ സ്ഥലത്തിനു നൽകി. സ്വാർത്ഥ-ലാഭേച്ഛയില്ലാതെ തന്റെ അദ്ധ്വാനം മുഴുവൻ നാടിന്റെ വികസനത്തിനായി സമർപ്പിച്ച എൻ. വിശ്വനാഥ അയ്യരോടുള്ള ആദരസൂചകമായാണ് മുരിക്കടി എന്ന ഗ്രാമത്തിന്റെ പേര് വിശ്വനാഥപുരം എന്ന് സർവ്വരും ഏകമനസ്സോടെ അംഗീകരിച്ചത്.

കുമളി നിവാസികളുടെ ചിരകാലാഭിലാഷമായിരുന്ന പേരുമാറൽ നിറഞ്ഞ സദസ്സിനു മുമ്പിൽ പ്രഖ്യാപിച്ചത് ബഹു. പീരുമേട് എം.എൽ.എ - ഇ.എസ്.ബിജിമോൾ ആയിരുന്നു. ചടങ്ങിൽ കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. സംഘാടകസമിതിചെയർ കെ.എൻ.സുരേ‍ഷ്‌കുമാർ, കൺവീനർ ബിമൽശങ്കർ എന്നിവർ നേതൃത്വം നൽകി.

വിശ്വനാഥപുരം പേരുമാറ്റൽ - പത്രവാർത്ത

വിശ്വനാഥപുരം - ദൃശ്യഭംഗിയിലൂടെ.........

ദൈവത്തിന്റ സ്വന്തം നാട്ടിൽ ഈശ്വരന്റെ കരസ്പർശം വളരെയധികം കിട്ടിയ പ്രകൃതിസുന്ദരമായ ഒരുനാടാണ് വിശ്വനാഥപുരം. ഈ നാടിന്റെ മനോഹരമായ ദൃശ്യഭംഗി വർണ്ണനാതീതമാണ്.

വിശ്വനാഥപുരം
വിശ്വനാഥപുരം
"https://schoolwiki.in/index.php?title=വിശ്വനാഥപുരം&oldid=517294" എന്ന താളിൽനിന്ന് ശേഖരിച്ചത്