മാതാ എച്ച് എസ് മണ്ണംപേട്ട/Primary
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
LP വിഭാഗത്തിൽ 11 ഡിവിഷനുകളിലായി 282 വിദ്യാർത്ഥകൾ പഠിക്കുന്നുണ്ട്. UP വിഭാഗത്തിൽ 10 ഡിവിഷനുകളിലായി 291 വിദ്യാർത്ഥകൾ പഠിക്കുന്നുണ്ട്. എൽ.പി. ,യു.പി.വിഭാഗങ്ങളിലായി 24 അധ്യാപകരും 22 ക്ലാസ്സ് മുറികളും 1nternet connectionനോടു കൂടിയ കമ്പ്യൂട്ടർ ലാബും സയൻസ്ലബും മാത സ്ക്കൂളിന്റെ പ്രൈമറി വിഭാഗത്തിന് സ്വന്തമായുണ്ട്. ഒാരോ ക്ളാസ്സിലെയും തരം തിരിച്ചുള്ല വിദ്യാർത്ഥികളുടെ എണ്ണം താഴെ കൊടുത്തിരിക്കുന്നു. 1935ലാണ് ലോവർ പ്രൈമറി സ്കൂൾ അനുവദിച്ചു കിട്ടിയത്1963ൽ ലോവർ പ്രൈമറി വിദ്യാലയമായിരുന്ന ഇത് അപ്പർ പ്രൈമറി വിദ്യാലയമായി മാറി.ദിനാചരണങ്ങളെല്ലാം ഏറ്റവും ഔചിത്യത്തോടു കൂടിത്തന്നെ ആഘോഷിക്കുന്നതിൽ ഒട്ടും പുറകിലല്ല സ്ക്കൂളിലെ പ്രൈമറി വിഭാഗം .പ്രവേശനോത്സവം, പരിസ്ഥിതി ദിനാചരണം, വായനാ പക്ഷാചരണം, ഹിരോഷിമാ ദിനം, ലഹരി വിതസദിനം തുടങ്ങിയ ദിനാചരണങ്ങളിൽ കൊച്ചു കുട്ടികളുടെ പങ്കാളിത്തം എടുത്തു പറയേണ്ടതാണ്.' കഥാവായന, കവിതാലാപനം, സന്ദേശവതരണം എന്നിവയിലെല്ലാം കൊച്ചു കൂട്ടുകാർ അവരുടെ നിഷ്കളങ്കതയും സാമർത്ഥ്യവും തെളിയിച്ചത് മുതിർന്ന കുട്ടികളുടെ കരഘോഷം ഏറ്റുവാങ്ങാൻ ഇടയാക്കി. കൊളാഷ് നിർമ്മണാ ണം, പോസ്റ്റർ മത്സരം തുടങ്ങിയവയിലെ വിജയികൾക്ക് സമ്മാനങ്ങൾ നല്കി. എൽ .പി കുട്ടികൾക്ക് നടത്തിയ ചിത്രരചനാ മത്സരം ഏറെ ഹൃദ്യമായിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ Hello English എന്ന പ്രോഗാമിലൂടെ പരിശീലനം നേടിയ പ്രൈമറി വിദ്യാർത്ഥികൾ അവരുടെ ഇംഗ്ലീഷ് പരിജ്ഞാനം പ്രകടിപ്പിച്ച വേദിയായിരുന്നുBRCതല 'Hello English ഉദ്ഘാടന ചടങ്ങ്. പരിപാടിയുടെ തുടർപ്രവർത്തനങ്ങൾ വിദ്യാലയ 'ത്തിൽ നടന്നുവരുന്നു. പ്രൈമറി വിഭാഗത്തിന്റെ ശ്രദ്ധേയമായ മറ്റൊരു പ്രവർത്തനമാണ് ഗണിത ലാബ് സജ്ജീകരണം. ഗണിതപഠനം കൂടുതൽ സുതാര്യമാക്കുന്നതിന് ഇത് സഹായകമായി. കുട്ടികൾ പ്രകൃതിയെ അറിഞ്ഞ് വളരുന്നതിനായി നടത്തുന്ന പൂന്തോട്ട നിർമ്മാണത്തിലും കൊച്ചു കുട്ടികൾ വളരെയധികം ഉത്സാഹിക്കുന്നുണ്ട്. സ്ക്കൂൾ തല കലോത്സവത്തിനുള്ള തയ്യാറെടുപ്പിലാണ് കുട്ടികളെല്ലാവരും തന്നെ ഈ നൂറ്റാണ്ടിനിടെ കേരളം മുഖാമുഖം കണ്ട ഏറ്റവും വലിയ പ്രളയകെടുതിമണ്ണ oപേട്ട പ്രദേശത്തേയും ചെറുതല്ലാത്ത രീതിയിൽ ബാധിച്ചു.നാടിനൊപ്പം നിന്നുകൊണ്ട് സ്ക്കൂൾ വിദ്യാർത്ഥികൾ എല്ലാവരും ചേർന്ന് ഓണാഘോഷത്തിന് സമാഹരിച്ച തുക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്തു. സ്നേഹപൂർവ്വം സഹപാഠിക്ക് സമ്മാനം ' എന്ന പദ്ധതിയിൽ ഏറ്റവും കൂടുതൽ സഹകരണം പ്രൈമറി വിഭാഗം വിദ്യാർത്ഥികളിൽ നിന്നായിരുന്നു എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്
-
-
-
2018 പൃൈമറി വിഭാഗത്തിൽ ആറാം പൃവർത്തി ദിനത്തിലെ എണ്ണം