സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്
13:11, 4 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smscherthala (സംവാദം | സംഭാവനകൾ) ('മുൻകാലങ്ങളിലെന്ന പോലെ ചേർത്തല സെൻറ് മേരീസ് ഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മുൻകാലങ്ങളിലെന്ന പോലെ ചേർത്തല സെൻറ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ 4 യൂണിറ്റ് കളുമായി ഗൈഡിംഗ് പ്രവർത്തനം തുടരുന്നു.ശ്രീമതി.അജി ജോർജ്ജ്, ശ്രീമതി. ബീനാ ജോൺ, ശ്രീമതി. ഗ്യാനമ്മ ജോസഫ്, സിസ്റ്റർ.റൂബി സ്കറിയ എന്നിവരുടെ നേതൃത്വത്തിൽ എൺപതോളം കുട്ടികൾ ഈ പ്രസ്ഥാനത്തിൽ പ്രവർത്തിച്ച് വിവിധ പരീക്ഷകൾക്ക് തയ്യാറെടുത്തു വരുന്നു.പ്രഥമ സോപാൻ, ദ്വിതീയ സോപാൻ, ത്രിതീയ സോപാൻ, രാജ്യ പുരസ്കാർ എന്നിവയാണ് മേൽപറഞ്ഞ പരീക്ഷകൾ. ഈ വർഷം രാജ്യപുരസ്കാർ പരീക്ഷയ്ക്ക് 30 കുട്ടികൾ പരിശീലനം നേടുന്നുണ്ട്.ഇതിന് പുറമേ കുട്ടികളുടെ വ്യക്തിത്വ വികസനവും, കർത്തവ്യ നിരതരായ ഭാവി പൗരൻമാരെ വാർത്തെടുക്കാനുള്ള പരിശീലനവും കുട്ടികൾക്ക് നൽകുന്നുണ്ട്.കൂടാതെ സ്കൂളിന്റെ എല്ലാ പ്രവർത്തന മേഖലകളിലും പ്രത്യേകിച്ച് അച്ചടക്കം പരിപാലിക്കുന്നതിലും, ശുചീകരണ പ്രവർത്തനങ്ങളിലും ഇതിലെ അംഗങ്ങളുടെ സേവനം എടുത്തു പറയത്തക്കതാണ്. സേവന സന്നദ്ധരായ ഒരു കൂട്ടം കുട്ടികളും നേതൃത്വ പാടവമുള്ള ഒരു കൂട്ടം അധ്യാപകരും ചേർന്ന് സ് ക ളി ലെ ഗൈഡിംഗ് വളരെ സജ്ജീവമായി മുൻപോട്ടു കൊണ്ടു പോകുന്നു '