ബിഷപ്ഡോ. ജോസഫ് മിറ്റത്താനി

Schoolwiki സംരംഭത്തിൽ നിന്ന്
00:03, 4 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryshsskuravilangad (സംവാദം | സംഭാവനകൾ) (''''ബിഷപ്പ് ജോസഫ് മിറ്റത്താനി''' ബിഷപ്പ് ജോസഫ് മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ബിഷപ്പ് ജോസഫ് മിറ്റത്താനി

ബിഷപ്പ് ജോസഫ് മിറ്റത്താനി കുറവിലങ്ങാട്ട് പകലോമറ്റം സ്വദേശിയാണ്. പ്രശസ്തമായ തറവാട് ആണ് മിറ്റത്താനി കുടുംബം. പാലയൂർ നിന്ന് കുറവിലങ്ങാട്ടേക്ക് കുടിയേറിയ പകലോമറ്റം തറവാടിന്റെ വംശപരമ്പരയിൽ പെട്ട കുടുംബമാണ് മിറ്റത്താനി കുടുംബം. പകലോമറ്റത്തുനിന്ന് കുറവിലങ്ങാട് സെന്റ് മേരീസ് ബോയിസ് ഹൈസ്കൂളിൽ എത്തിച്ചേർന്നു ഹൈസ്കൂൾ വിദ്യാഭ്യാസം നിർവ്വഹിച്ചു. പ്രശസ്തമായ ഇംഫാൽ രൂപതയുടെ പ്രഥമ ബിഷപ്പ് എന്ന നിലയിൽ ജോസഫ് മിറ്റത്താനി രൂപതയെ ഉന്നതിയിലേക്ക് കൈപിടിച്ചു നടത്തി. ബിഷപ്പ് ആയിരിക്കേ പല തവണ ഇദ്ദേഹം തന്റെ മാതൃവിദ്യാലയമായ സെന്റ് മേരീസ് ഹൈസ്കൂൾ സന്ദർശിച്ചു. ശതാബ്ദി ആഘോഷങ്ങളിൽ അദ്ദേഹം സംബന്ധിച്ചു. രൂപതയുടെ വിദ്യാഭ്യാസ-സാംസ്കാരിക തലത്തിൽ ബഹു. മിറ്റത്താനി പിതാവ് അനന്യസാധാരണമായ സംഭാവനകൾ ചെയ്തു.