ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

902 ൽ കോട്ടക്കൽ ആര്യവൈദ്യശാല സ്ഥാപിക്കുന്നതിനു മുൻപ് സാംസ്കാരികമായ ഒരു മേൽ വിലാസം കോട്ടക്കലിനുണ്ടായിരുന്നില്ല. . ശ്വേതദുർഗ എന്നാണ്കോട്ടക്കലിനെ കുറിച്ച് സംസ്കൃതരേഖകളിൽ പ്രതിപാദിക്കുന്നത് .നൂറ്റാണ്ടിന്റെ ഉത്തരാർദ്ദം വരെ വള്ളുവനാടിന്റെ പടിഞ്ഞാറെ അതിർത്തിയിലുള്ള സൈനികത്താവളമായിരുന്നു കോട്ടക്കൽ. കോട്ടയുള്ള ഇടമാണ് കോട്ടക്കൽ ആയി മാറിയത്. അധികമൊന്നും പരിഷ്കാരം തീണ്ടാത്ത കാട്ടുപ്രദേശമായിരുന്നു കോട്ടക്കത്‍ .സാമൂതിരിയുടെ പിൻഗാമിയായ മുന്ദേർപാടൻ കോട്ടക്കലിൽവന്നതോടെയാണു കോട്ടക്കൽ കോവിലകം അഭിവൃദ്ധിപ്പെട്ടത്. സംസ്കൃതസാഹിത്യത്തിനു വിലപ്പെട്ട സംഭാവനകൾ നൽകിയ മനോരമ തമ്പുരാട്ടിയെ രൂപ്പെടുത്തിയത് കോട്ടക്കൽ കിഴക്കേകോവിലകം ആണ്.അവർക്കുണ്ടായിരുന്ന പാണ്ഡിത്യവും പേരുംകോട്ടക്കൽ കിഴക്കേകോവിലകം ത്തിന്റേയും പ്രശസ്തിക്കു കാരണമായി അനിവാര്യമായ ആചാരങ്ങൾക്കു കാർമികത്വം നൽകുന്നതിനായും ,നിയമവെടി ,നകാരടി , കൃഷ്ണനാട്ടം പോലുള്ള ആചാരാനുഷ്ടാനങ്ങൾ നിർവഹിനും പലസമുദായത്തിൽപ്പെട്ട ആൾക്കാരും വന്നത് കോട്ടക്കലിന്റെ വളർച്ചക്കു കാരണമായി .
.കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ,കവികുല ഗുരു പി.വി കൃഷ്ണ്വാരിയർ, പി.എസ് വാരിയർ എന്നിവരെ കേന്ദ്രീകരിച്ചാണ് കോട്ടക്കലിന്റെ സാഹിത്യത്തിന്റെ ആഭിവൃദ്ധി.മഹാഭാരതത്തെ കുഞ്ഞിക്കുട്ടൻ തമ്പുരാൻ,വിവർത്തനം ചെയ്തത് കോട്ടക്കലിൽ വെച്ചാണ്.ഭാരതമുറി ഈ പ്രദേശത്തിന്റെ സാംസ്കാരിക സമ്പത്താണ്.കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റഭാഷാവിലാസം ,ജന്മി കവന കൗമുദി ,ധന്വന്തരി, ലക്ഷമി വിലാസം ,സ്വന രഞജിനി ,ജ്യോതിർ ദ്വീപിക എന്നീ മലയാളത്തിലെ ആദ്യ കാല പ്രസിദ്ധീകരിച്ചത് കോട്ടക്കലിലാണ്. 1928 ൽ സമസ്ത കേരള സാഹിത്യ സമ്മേളനം കോട്ടക്കലിൽ നടന്നു വകവികുല ഗുരുവിന്റെ നിറസാനിധ്യം സാഹിത്യ കാരൻമാരുടെ തീർത്ഥാടന കേന്ദ്രമാക്കി കോട്ടക്കതിനെ മാറ്റി ,
.പ്രശസ്ത ആയുർവ്വേദ ചികിത്സാ കേന്ദ്രമായ കോട്ടയ്ക്കൽ ആര്യ വൈദ്യശാലയുടെ സ്ഥാപകനാണ് വൈദ്യരത്നം എന്നറിയപ്പെടുന്ന പി.എസ്. വാര്യർ .അദ്ദേഹം സ്ഥാപിച്ച പരമ വിലാസം നാടക സംഘം രംഗകലാചരിത്രത്തിലെ ഒരു സ്ഥാപനമായിത്തീർന്നു.തമിഴ്-് സംഗീത നാടകത്തിന്റെ ചില അംശങ്ങൾ കൂട്ടിച്ചേർത്ത് പി.എസ്. വാര്യർനാടകങ്ങൾ രചിച്ചു.ഈ നാടക സംഘത്തി്ന്റെ തുടർച്ചയാണ് പി എസ് വി നാട്യ സംഘം .
കഥകളിയെപരിപോഷിപ്പികു്കുകയും കലാകാരൻമാരെ പ്രോത്സാഹിപ്പിക്കയും ചെയ്തു മനുഷ്യന്റെ ആമയങ്ങളകറ്റുവാൻ വൈദ്യത്തോളം തന്നെ പ്രധാനമാണു കലയു് സാഹിത്യവും എന്ന് ഈ പ്രദേശം ലോകത്തോടു വിളിച്ചു പറഞ്ഞു
.കേരളിയ ചിത്രരചനായുടെ തനിമ പ്രകടമാക്കുന്ന മനോഹരകു ചിത്രങ്ങൾ വെങ്കിട്ട ത്തേവർ ക്ഷേത്രത്തിലുണ്ട്. കഥകളി, കവിയരങ്ങുകൾ ക്യാമ്പുകൾ ഇപ്പോഴും കോട്ടക്കലിൽ ഉണ്ട്.കോട്ടക്കൽ പൂരം വളരെ പ്രശസ്തമാണ് .കലകളുടെ സമ്മേളനമാണ് ഇത് .